പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വികസിത ഭാരതം രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്ക് വ്യക്തമാക്കുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 08 JAN 2026 2:06PM by PIB Thiruvananthpuram

രാജ്യത്തിന്റെ നിർണ്ണായക നിമിഷങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയിലെ യുവാക്കൾക്കുള്ള സമാനതകളില്ലാത്ത പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന നിമിഷങ്ങളെല്ലാം എക്കാലത്തും യുവാക്കളാണ് രൂപപ്പെടുത്തിയതെന്ന് ലേഖനം അടിവരയിടുന്നു. 'വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്' (Viksit Bharat Young Leaders Dialogue) എന്നത് ഇന്ത്യൻ യുവാക്കളെ, മുൻനിരയിൽ നിന്ന് നയിക്കാനും, ദേശീയ വെല്ലുവിളികളെ നേരിടാനും, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി അവരുടെ ലക്ഷ്യങ്ങളെ വിനിയോഗിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു പ്രസ്ഥാനമാണെന്ന് ലേഖനം വിവരിക്കുന്നു.

ലേഖനം 'എക്സ്' ൽ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു:

“ചിന്തോദ്ദീപകമായ ഈ ലേഖനത്തിൽ, രാജ്യത്തിന്റെ സുപ്രധാന നിമിഷങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയിലെ യുവാക്കൾ എല്ലായ്‌പ്പോഴും വഹിച്ച പങ്കിനെക്കുറിച്ച് കേന്ദ്രമന്ത്രി ഡോ. @mansukhmandviya എടുത്തുപറയുന്നു.

വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി വെല്ലുവിളികളെ നേരിടാനും യുവ ഇന്ത്യക്കാരെ മുൻനിരയിൽ നിന്ന് നയിക്കാനും പ്രേരിപ്പിക്കുന്ന ഒരു പ്രസ്ഥാനമായാണ് 'വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിനെ' മന്ത്രി വിവരിക്കുന്നത്.”

 

In this thought-provoking article, Union Minister Dr. @mansukhmandviya underscores that India’s youth have always shaped the nation’s defining moments.

The Minister describes the Viksit Bharat Young Leaders Dialogue as a movement that calls upon young Indians to lead from the… https://t.co/OGN7RtrhLH

— PMO India (@PMOIndia) January 8, 2026

 

***

NK


(रिलीज़ आईडी: 2212537) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada