പ്രധാനമന്ത്രിയുടെ ഓഫീസ്
സോമനാഥ് സ്വാഭിമാൻ പർവ് -ൻ്റെ ആരംഭത്തോടനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തിന് ആശംസകൾ നേർന്നു
എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനായി പ്രാർത്ഥിച്ചുകൊണ്ടുള്ള ഒരു സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
08 JAN 2026 9:50AM by PIB Thiruvananthpuram
സോമനാഥ് സ്വാഭിമാൻ പർവ് ആരംഭിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് ആശംസകൾ നേർന്നു. ആയിരത്തിലധികം വർഷങ്ങളായി ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ സോമനാഥിനെ നിലനിർത്തിയ കാലാതീതമായ സാംസ്കാരിക വീര്യത്തെ അദ്ദേഹം അനുസ്മരിച്ചു.
1026 ജനുവരിയിലാണ് സോമനാഥ് ആദ്യമായി ആക്രമിക്കപ്പെട്ടതെന്ന് ശ്രീ മോദി കുറിച്ചു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടും, ഭക്തരുടെ ശാശ്വതമായ വിശ്വാസവും ഭാരതത്തിന്റെ സാംസ്കാരിക നിശ്ചയദാർഢ്യവും സോമനാഥ് വീണ്ടും വീണ്ടും പുനർനിർമ്മിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി. അദ്ദേഹം പറഞ്ഞു, “തങ്ങളുടെ തത്വങ്ങളിലും ധർമ്മങ്ങളിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ഭാരതമാതാവിന്റെ എണ്ണമറ്റ സന്തതികളെ ഓർമ്മിക്കുന്നതാണ് സോമനാഥ് സ്വാഭിമാൻ പർവ് .കാലം എത്ര പ്രയാസമേറിയതായിരുന്നിട്ടും, അവരുടെ നിശ്ചയദാർഢ്യം ഇളകിയില്ലെന്ന് മാത്രമല്ല,നമ്മുടെ സാംസ്കാരിക മൂല്യങ്ങളോടുള്ള അവരുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുകയും ചെയ്തു .” പ്രധാനമന്ത്രി പറഞ്ഞു
തന്റെ മുൻ സോമനാഥ് സന്ദർശനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെക്കുകയും, #SomnathSwabhimanParv എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സ്വന്തം ഓർമ്മകൾ പങ്കുവെച്ച് ആഘോഷത്തിൽ പങ്കുചേരാൻ പൗരന്മാരെ ക്ഷണിക്കുകയും ചെയ്തു. 1951-ൽ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിൽ പുനർനിർമ്മിച്ച സോമനാഥ് ക്ഷേത്രം തുറന്നുകൊടുത്തതിന്റെ 50 വർഷം തികഞ്ഞ വേളയിൽ, 2001 ഒക്ടോബർ 31-ന് നടന്ന പരിപാടിയെ അദ്ദേഹം അനുസ്മരിച്ചു. ക്ഷേത്ര പുനർനിർമ്മാണത്തിൽ സർദാർ വല്ലഭ്ഭായ് പട്ടേൽ, കെ.എം. മുൻഷി എന്നിവരുടെയും മറ്റനേകം പേരുടെയും പരിശ്രമങ്ങൾ സുപ്രധാനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 2001-ലെ പരിപാടി സർദാർ പട്ടേലിന്റെ 125-ാം ജയന്തിയോടനുബന്ധിച്ചാണ് നടന്നത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, ആഭ്യന്തര മന്ത്രി ലാൽ കൃഷ്ണ അദ്വാനി തുടങ്ങിയ പ്രമുഖർ അതിൽ പങ്കെടുത്തിരുന്നു.
1951-ലെ ഗംഭീരമായ ചടങ്ങിന് ശേഷം 2026-ൽ 75 വർഷം തികയുകയാണെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. “ഈ നാഴികക്കല്ല് കേവലം ക്ഷേത്ര പുനർനിർമ്മാണത്തെക്കുറിച്ചല്ല, മറിച്ച് തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്ന നമ്മുടെ നാഗരികതയുടെ അജയ്യമായ വീര്യത്തെക്കുറിച്ച് കൂടിയാണ് ,” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
'എക്സ്' ൽ ശ്രീ മോദി കുറിച്ചു :
“ജയ് സോമനാഥ്!
സോമനാഥ് സ്വാഭിമാൻ പർവ് ഇന്ന് ആരംഭിക്കുന്നു. ആയിരം വർഷങ്ങൾക്ക് മുമ്പ്, 1026 ജനുവരിയിൽ, സോമനാഥ് അതിന്റെ ആദ്യത്തെ ആക്രമണം നേരിട്ടു. 1026-ലെ ആക്രമണത്തിനോ തുടർന്നുള്ള ആക്രമണങ്ങൾക്കോ ദശലക്ഷക്കണക്കിന് ആളുകളുടെ ശാശ്വതമായ വിശ്വാസത്തെ കുറയ്ക്കാനോ സോമനാഥിനെ വീണ്ടും വീണ്ടും പുനർനിർമ്മിച്ച സാംസ്കാരിക വീര്യത്തെ തകർക്കാനോ കഴിഞ്ഞില്ല. എന്റെ മുൻ സോമനാഥ് സന്ദർശനങ്ങളിൽ നിന്നുള്ള ചില ചിത്രങ്ങൾ ഞാൻ പങ്കിടുന്നു. നിങ്ങളും അവിടെ പോയിട്ടുണ്ടെങ്കിൽ, #SomnathSwabhimanParv ഉപയോഗിച്ച് അവ പങ്കിടുക.”
“തങ്ങളുടെ തത്വങ്ങളിലും ധർമ്മങ്ങളിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ഭാരതമാതാവിന്റെ എണ്ണമറ്റ മക്കളെ ഓർക്കുന്നതാണ് #SomnathSwabhimanParv. കാലം എത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും അവരുടെ നിശ്ചയദാർഢ്യം ഇളകിയില്ലെന്ന് മാത്രമല്ല,നമ്മുടെ സാംസ്കാരിക മൂല്യങ്ങളോടുള്ള അവരുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുകയും ചെയ്തു”.
“2001 ഒക്ടോബർ 31-ന് സോമനാഥിൽ നടന്ന ഒരു പരിപാടിയുടെ ചില ദൃശ്യങ്ങൾ ഇതാ. 1951-ൽ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിൽ പുനർനിർമ്മിച്ച സോമനാഥ് ക്ഷേത്രം തുറന്നതിന്റെ 50 വർഷം തികഞ്ഞ വർഷമായിരുന്നു അത്. സർദാർ പട്ടേൽ, കെ.എം. മുൻഷി തുടങ്ങിയവരുടെ പരിശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. സർദാർ പട്ടേലിന്റെ 125-ാം ജയന്തി ആഘോഷിക്കുന്ന വേള കൂടിയായിരുന്നു അത്. 2001-ലെ പരിപാടിയിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ജി, ആഭ്യന്തര മന്ത്രി അദ്വാനി ജി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. 2026-ൽ, 1951-ലെ ആ മഹത്തായ ചടങ്ങിന് 75 വർഷം തികയുകയാണ്!”
“जय सोमनाथ !
सोमनाथ स्वाभिमान पर्व का आज से शुभारंभ हो रहा है। एक हजार वर्ष पूर्व, जनवरी 1026 में सोमनाथ मंदिर ने अपने इतिहास का पहला आक्रमण झेला था। साल 1026 का आक्रमण और उसके बाद हुए अनेक हमले भी हमारी शाश्वत आस्था को डिगा नहीं सके। बल्कि इनसे भारत की सांस्कृतिक एकता की भावना और सशक्त हुई और सोमनाथ का बार-बार पुनरोद्धार होता रहा।
मैं सोमनाथ की अपनी पिछली यात्राओं की कुछ तस्वीरें साझा कर रहा हूं। यदि आप भी सोमनाथ गए हैं, तो अपनी तस्वीरें #SomnathSwabhimanParv के साथ जरूर शेयर करें।”
“#SomnathSwabhimanParv का ये अवसर, भारत माता के उन असंख्य सपूतों को स्मरण करने का पर्व है, जिन्होंने कभी अपने सिद्धांतों और मूल्यों से समझौता नहीं किया। समय कितना ही कठिन और भयावह क्यों ना रहा हो, उनका संकल्प हमेशा अडिग रहा। हमारी सभ्यता और सांस्कृतिक चेतना के प्रति उनकी निष्ठा अटूट रही। अटूट आस्था के एक हजार वर्ष का ये अवसर, हमें राष्ट्र की एकता के लिए निरंतर प्रयासरत रहने की प्रेरणा देता है।”
“मैं 31 अक्टूबर 2001 को सोमनाथ में आयोजित एक कार्यक्रम की कुछ झलकियां भी आपसे साझा कर रहा हूं। यह वो साल था, जब हमने 1951 में पुनर्निर्मित सोमनाथ मंदिर के उद्घाटन के 50 वर्ष पूर्ण होने का उत्सव मनाया था। 1951 में वो ऐतिहासिक समारोह तत्कालीन राष्ट्रपति डॉ. राजेन्द्र प्रसाद जी की मौजूदगी में संपन्न हुआ था। सोमनाथ मंदिर के पुनर्निर्माण में सरदार पटेल और केएम मुंशी जी के साथ ही कई महान विभूतियों के प्रयास अत्यंत उल्लेखनीय रहे हैं। साल 2001 के इस कार्यक्रम में तत्कालीन प्रधानमंत्री अटल जी और गृह मंत्री आडवाणी जी और कई गणमान्य लोग शामिल हुए थे।
वर्ष 2026 में हम 1951 में हुए भव्य समारोह के 75 वर्ष पूर्ण होने का भी स्मरण कर रहे हैं!”
'എക്സ്' ൽ ഒരു സംസ്‌കൃത ശ്ലോകം പങ്കുവെച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു :
“श्री सोमनाथ महादेव की कृपा और आशीर्वाद से सबका कल्याण हो।
सौराष्ट्रदेशे विशदेऽतिरम्ये ज्योतिर्मयं चन्द्रकलावतंसम्।
भक्तिप्रदानाय कृपावतीर्णं तं सोमनाथं शरणं प्रपद्ये॥”
***
NK
(रिलीज़ आईडी: 2212347)
आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada