റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

കാർഷിക മാലിന്യങ്ങളെ അമൂല്യമായ ദേശീയ വിഭവമാക്കി മാറ്റാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

प्रविष्टि तिथि: 07 JAN 2026 3:23PM by PIB Thiruvananthpuram

കാർഷിക മാലിന്യങ്ങളെ അമൂല്യമായ ദേശീയ വിഭവമാക്കി മാറ്റാൻ സാധിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ .നിതിൻ

ഗഡ്കരി പറഞ്ഞു. 2047- ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പരിവർത്തനാത്മക ചുവടുവെയ്പ്പാണ് ബയോ-ബിറ്റുമെൻ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ വൈക്കോൽ ഉൾപ്പെടെയുള്ളവ കത്തിക്കുന്നത് മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാനും വർത്തുള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാധിക്കും. റോഡ് നിർമ്മാണത്തിൽ 15 ശതമാനം ബയോ-ബിറ്റുമിൻ  മിശ്രിതം ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ഏകദേശം 4,500 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാനും കഴിയും.

 

"കൃഷിയിട അവശിഷ്ടങ്ങളിൽ നിന്ന് റോഡിലേക്ക്: പൈറോളിസിസിലൂടെ ബയോ-ബിറ്റുമിൻ"  എന്ന ശീർഷകത്തിൽ സി.എസ്.ഐ.ആർ (CSIR) സംഘടിപ്പിച്ച സാങ്കേതിക കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബയോ-ബിറ്റുമിൻ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറുന്നതോടെ നമ്മുടെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഇതൊരു ചരിത്ര നാഴികക്കല്ലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സുപ്രധാന നേട്ടം കൈവരിച്ചതിന് സി.എസ്.ഐ.ആർ - നേയും, അവിടുത്തെ അർപ്പണബോധമുള്ള ശാസ്ത്രജ്ഞരേയും കേന്ദ്രമന്ത്രി ശ്രീ. നിതിൻ ഗഡ്കരി അഭിനന്ദിച്ചു. കൂടാതെ, ഈ വലിയ മുന്നേറ്റം സാധ്യമാക്കുന്നതിന് നിരന്തരമായ പിന്തുണ നല്കിയ കേന്ദ്ര സഹമന്ത്രി ശ്രീ. ജിതേന്ദ്ര സിംഗിന് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

ഈ കണ്ടുപിടുത്തം കർഷകരെ ശാക്തീകരിക്കുമെന്നും ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും ശ്രീ. ഗഡ്കരി കൂട്ടിച്ചേർത്തു. സുസ്ഥിര വികസനം, സ്വയംപര്യാപ്തത, പരിസ്ഥിതി സൗഹൃദ വളർച്ച എന്നിവയോടുള്ള മോദി സർക്കാരിൻ്റെ  പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ബയോ-ബിറ്റുമിൻ എന്നും ഇത് ശുദ്ധവും ഹരിതാഭവുമായ ഭാവിക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

***


(रिलीज़ आईडी: 2212207) आगंतुक पटल : 24
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Manipuri , Tamil , Telugu