പ്രധാനമന്ത്രിയുടെ ഓഫീസ്
ഇസ്രായേൽ പ്രധാനമന്ത്രി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു
ഇരു നേതാക്കളും പുതുവത്സരാശംസകൾ കൈമാറുകയും ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു
ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പൊതുവായ മുൻഗണനകൾ ഇരു നേതാക്കളും ചർച്ച ചെയ്തു
ഏത് രൂപത്തിലുമുള്ള ഭീകരതയോടും പ്രകടനങ്ങളോടും, വിട്ടുവീഴ്ചയില്ലാത്ത സമീപനം ഇരുവരും ആവർത്തിച്ചു
ഗാസ സമാധാന പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശ്രീ മോദിയെ ധരിപ്പിച്ചു
മേഖലയിൽ നീതിയുക്തവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ സ്ഥായിയായ പിന്തുണ പ്രധാനമന്ത്രി വീണ്ടും ഉറപ്പിച്ചു
प्रविष्टि तिथि:
07 JAN 2026 3:02PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് ടെലിഫോണിൽ വിളിച്ചു സംസാരിച്ചു.
ഇരു നേതാക്കളും ഊഷ്മളമായി പുതുവത്സരാശംസകൾ കൈമാറി, ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും ആശംസിച്ചു.
ജനാധിപത്യ മൂല്യങ്ങൾ, ആഴത്തിലുള്ള പരസ്പര വിശ്വാസം, ഭാവി കാഴ്ചപ്പാട് എന്നിവയാൽ നയിക്കപ്പെടുന്ന ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം വരും വർഷത്തിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പൊതുവായ മുൻഗണനകൾ നേതാക്കൾ ചർച്ച ചെയ്തു.
എല്ലാത്തരം ഭീകരതയോടുമുള്ള തങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം ആവർത്തിച്ച നേതാക്കൾ, ഈ ഭീഷണിയെ ചെറുക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു
ഗാസ സമാധാന പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു. മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ സ്ഥായിയായ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു.
പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ കൈമാറി.
തുടർന്നും ആശയവിനിമയം നടത്താൻ ഇരു നേതാക്കളും സമ്മതിച്ചു.
***
SK
(रिलीज़ आईडी: 2212101)
आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada