പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുണം, സ്വഭാവം, വിദ്യ, സമ്പത്ത് എന്നിവയുടെ ശാശ്വത മൂല്യങ്ങൾ ഒരു സുഭാഷിതത്തിലൂടെ എടുത്തുപറഞ്ഞ്, പ്രധാനമന്ത്രി
प्रविष्टि तिथि:
07 JAN 2026 8:57AM by PIB Thiruvananthpuram
ഭാരതീയ പാരമ്പര്യത്തിലെ അക്ഷയമായ ജ്ഞാനത്തെക്കുറിച്ച് പ്രതിപാദിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാഷ്ട്രജീവിതത്തെയും വ്യക്തിജീവിതത്തെയും നയിക്കുന്ന മൂല്യങ്ങളെ ഇന്ന് അടിവരയിട്ട് വ്യക്തമാക്കി.
യഥാർത്ഥ സൗന്ദര്യം ഗുണങ്ങളാൽ അലങ്കരിക്കപ്പെടുന്നുവെന്നും, കുലത്തിന് മഹിമ നൽകുന്നത് സ്വഭാവമാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വിദ്യയുടെ മൂല്യം വിജയത്തിലൂടെയും,സമ്പത്തിന്റെ അർത്ഥം അത് ഉത്തരവാദിത്തത്തോടെ ആസ്വദിക്കുന്നതിലൂടെയുമാണ് വെളിവാകുന്നത്. ഈ മൂല്യങ്ങൾ കാലാതീതമാണെന്ന് മാത്രമല്ല, സമകാലിക സമൂഹത്തിൽ ആഴത്തിൽ പ്രസക്തമാണെന്നും, പുരോഗതി, ഉത്തരവാദിത്തം, ഐക്യം എന്നിവയിലേക്കുള്ള ഇന്ത്യയുടെ കൂട്ടായ യാത്രയെ നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു സംസ്കൃത ശ്ലോകം 'എക്സ്' -ൽ പങ്കുവെച്ചുകൊണ്ട് ശ്രീ മോദി കുറിച്ചു:
“गुणो भूषयते रूपं शीलं भूषयते कुलम्।
सिद्धिर्भूषयते विद्यां भोगो भूषयते धनम्॥”
***
NK
(रिलीज़ आईडी: 2212013)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada