വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
प्रविष्टि तिथि:
03 JAN 2026 12:42PM by PIB Thiruvananthpuram
'ബദൽതാ ഭാരത് മേരാ അനുഭവ്' സര്‍ഗ്ഗാത്മക മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.
മാറുന്ന ഇന്ത്യ എൻ്റെ അനുഭവം എന്നർത്ഥം വരുന്ന 'ബദൽതാ ഭാരത് മേരാ അനുഭവ്' എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ നാല് സര്‍ഗ്ഗാത്മക മത്സരങ്ങളുടെ വിജയികളെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ചു. MyGov- മായി സഹകരിച്ചാണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ കൈവരിച്ച പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്ന വ്യക്തിപരമായ അനുഭവങ്ങളും സൃഷ്ടിപരമായ ആവിഷ്‌കാരങ്ങളും പങ്കുവെയ്ക്കാൻ രാജ്യത്തെ പൗരന്മാരോട് ഈ ക്യാമ്പയിൻ ആവശ്യപ്പെട്ടിരുന്നു.
'വികസിത ഭാരതം @ 2047' എന്ന ദർശനത്തിന് അനുസൃതമായി സംഘടിപ്പിച്ച ഈ പ്രചാരണ പരിപാടി വിവിധ പ്രായത്തിലുള്ളവരും പശ്ചാത്തലങ്ങളിലുള്ളവരുമായ പൗരന്മാരുടെ ആവേശകരമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വൈവിധ്യമാർന്ന സർഗ്ഗാത്മക രീതികളിലൂടെ, പരിവർത്തനാത്മക ഭരണത്തിൻ്റേയും വിവിധ മേഖലകളിലുടനീളമുള്ള ദ്രുതഗതിയിലുള്ള വികസനത്തിൻ്റേയും
സ്വാധീനം പങ്കാളികൾ എടുത്തുകാണിച്ചു. ഇതിലൂടെ വികസിത ഇന്ത്യയിലേക്കുള്ള രാജ്യത്തിൻ്റെ യാത്രയിൽ പൗരന്മാരുടെ ശബ്ദത്തിന് ആക്കം കൂട്ടുകയും പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്തു. താഴെത്തട്ടിലുള്ള ജനപങ്കാളിത്തം മുതൽ സർഗ്ഗാത്മകമായ അവതരണങ്ങൾ വരെ ഉൾപ്പെട്ട ഈ സംരംഭം ഓരോ ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുകയും അവരുടെ ശബ്ദത്തിന് കരുത്ത് പകരുകയും ചെയ്തു.
'ബദൽതാ ഭാരത് മേരാ അനുഭവ്' പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇൻസ്റ്റാഗ്രാം റീൽ മത്സരത്തിൽ ഇന്ദ്രജീത് സുബോധ് മശങ്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മഞ്ജരി വി. മഹാജൻ രണ്ടാം സ്ഥാനവും മിഷ്തി ലൊഹാരെ മൂന്നാം സ്ഥാനവും നേടി. ഇവർക്ക് പുറമെ മുഹമ്മദ് ഹാസിം റാഥർ, അനുഭവി സിൻഹ, ആയുഷ്മാൻ ബർമയ്യ, സിദ്ധാർത്ഥ് എം, കാർത്തിക് ഭട്നാഗർ, ഐശ്വര്യ കുമാവത്, അതിഷ് മൊഹപത്ര എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.
യൂട്യൂബ് ഷോർട്ട്സ് ചലഞ്ചിലെ വിജയികളേയും പ്രഖ്യാപിച്ചു. ഈ വിഭാഗത്തിൽ മന്ഥൻ രോഹിത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, ജൂനിയർ ട്യൂബ് ചാനൽ രണ്ടാം സ്ഥാനവും ലേഖ ചേതൻ കോത്താരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ, സൗമിത ദത്ത, ഹൈമന്തി മേട്ടെ, ദിനേഷ് ചോട്ടിയ, ദിവ്യ ബിഷ്ണോയ്, തപേഷ്, സിദ്ധാർത്ഥ് എം, ദിനേഷ് കുമാർ എന്നിവർ ഈ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.
'ഹ്രസ്വ എ. വി. ചലഞ്ച്- പുതിയ ഇന്ത്യയുടെ കഥ' മത്സരത്തിൽ സുഷോവൻ മന്ന ഒന്നാം സ്ഥാനവും, പപ്പെ സോം രണ്ടാം സ്ഥാനവും രവി പരിഹാർ മൂന്നാം സ്ഥാനവും നേടി.ദിനേഷ് ചോട്ടിയ, സിദ്ധാർത്ഥ് എം എന്നിവർ ഈ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.
'ബദൽതാ ഭാരത് മേരാ അനുഭവ്' പ്രചാരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ബ്ലോഗ് രചനാ മത്സരത്തിൽ കൃഷ്ണ ഗുപ്ത ഒന്നാം സ്ഥാനവും, സിഞ്ജിനി ചാറ്റർജി രണ്ടാം സ്ഥാനവും, ബ്രിന്ദ സോമാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നൂപുർ ജോഷി, ത്രിഷ സിംഗ് ബാഗേൽ, മീനാക്ഷി ബൻസാലി, വിശ്വനാഥ് ക്ലെയർ, നന്ദനി ഭാവ്‌സർ, ശ്രീറാം ഗണേഷ്, അപൂർവ്വ എന്നിവരാണ് ഈ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായത്.
'ബദൽതാ ഭാരത് മേരാ അനുഭവ്' പ്രചാരണ പരിപാടിയിൽ പങ്കെടുത്തവർക്കും വിജയികളായവർക്കും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അഭിനന്ദനങ്ങൾ അറിയിച്ചു. 'വികസിത ഭാരതത്തെ' കുറിച്ചുള്ള അനുഭവങ്ങൾ ആവേശപൂർവ്വം പങ്കുവെച്ചതിനെ മന്ത്രാലയം പ്രശംസിച്ചു. ഇന്ത്യയുടെ ഈ പരിവർത്തന യാത്രയിൽ തങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകൾ തുടർന്നും പ്രയോജനപ്പെടുത്താൻ എല്ലാ വിജയികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
***