പ്രധാനമന്ത്രിയുടെ ഓഫീസ്
റാണി വേലു നാച്ചിയാരുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
03 JAN 2026 8:16AM by PIB Thiruvananthpuram
റാണി വേലു നാച്ചിയാരുടെ ജന്മവാർഷിക ദിനത്തിൽ, ധീരതയുടെയും തന്ത്രപരമായ വൈദഗ്ധ്യത്തിന്റെയും പ്രതീകമായ ഇന്ത്യയിലെ ഏറ്റവും വലിയ പോരാളികളിൽ ഒരാളായി സ്മരിക്കപ്പെടുന്ന ആ ഐതിഹാസിക രാജ്ഞിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
കൊളോണിയൽ അടിച്ചമർത്തലിനെതിരെ റാണി വേലു നാച്ചിയാർ പോരാടിയതായും സ്വയം ഭരണത്തിനുള്ള ഇന്ത്യക്കാരുടെ അവകാശത്തെ ഉയർത്തിപ്പിടിച്ചതായും പ്രധാനമന്ത്രി കുറിച്ചു. സദ്ഭരണത്തോടും സാംസ്കാരിക അഭിമാനത്തോടുമുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത ഇന്നും രാജ്യത്തിന് പ്രചോദനമാണ്.
അവരുടെ ത്യാഗവും ദീർഘവീക്ഷണമുള്ള നേതൃത്വവും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള യാത്രയിൽ ധീരതയുടെയും ദേശസ്നേഹത്തിന്റെയും ദീപസ്തംഭമായി അത് നിലനിൽക്കുമെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.
എക്സിലെ വിവിധ പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:
"റാണി വേലു നാച്ചിയാരുടെ ജന്മവാർഷികദിനത്തിൽ അവർക്ക് ശ്രദ്ധാഞ്ജലി. ധീരതയുടെയും തന്ത്രപരമായ വൈദഗ്ധ്യത്തിന്റെയും പ്രതീകമായ, ഇന്ത്യയിലെ ഏറ്റവും ധീരരായ പോരാളികളിൽ ഒരാളായി അവർ സ്മരിക്കപ്പെടുന്നു. കൊളോണിയൽ അടിച്ചമർത്തലിനെതിരെ അവർ പോരാടുകയും ഇന്ത്യക്കാർക്ക് സ്വയം ഭരണത്തിനുള്ള അവകാശമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. സദ്ഭരണത്തോടും സാംസ്കാരിക അഭിമാനത്തോടുമുള്ള അവരുടെ പ്രതിബദ്ധത പ്രശംസനീയമാണ്. അവരുടെ ത്യാഗവും ദീർഘവീക്ഷണമുള്ള നേതൃത്വവും തലമുറകളെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും"
“ராணி வேலு நாச்சியாரின் பிறந்தநாளில் அவருக்கு மரியாதை செலுத்துகிறேன். துணிச்சலையும், வியூகத் திறமையையும் கொண்டிருந்த அவர், இந்தியாவின் துணிச்சல் மிக்க வீராங்கனைகளில் ஒருவராக நினைவுகூரப்படுகிறார். காலனித்துவ ஒடுக்குமுறைக்கு எதிராகக் கிளர்ந்தெழுந்த அவர், இந்தியாவை ஆள இந்தியர்களுக்கே உரிமை உண்டு என்பதை வலியுறுத்தினார். நல்லாட்சி மற்றும் கலாச்சார பெருமைக்கான அவரது உறுதிப்பாடும் போற்றத்தக்கது. அவரது தியாகமும் தொலைநோக்குத் தலைமையும் பல தலைமுறைகளை ஊக்கப்படுத்தும்.”
-SK-
(रिलीज़ आईडी: 2211001)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada