പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​സാവിത്രിബായ് ഫുലെയുടെ ജന്മവാർഷികദിനത്തിൽ ​ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 03 JAN 2026 8:07AM by PIB Thiruvananthpuram

സേവനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തിന്റെ പരിവർത്തനത്തിനായി ജീവിതം സമർപ്പിച്ച പ്രമുഖ സാമൂഹ്യപരിഷ്കർത്താവായ സാവിത്രിബായ് ഫുലെയുടെ ജന്മവാർഷികമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവരെ അനുസ്മരിച്ചു.

സമത്വം, നീതി, അനുകമ്പ എന്നീ തത്വങ്ങളോടു സാവിത്രിബായ് ഫുലെ അങ്ങേയറ്റം പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്നുവെന്നു ശ്രീ മോദി പറഞ്ഞു. സാമൂഹ്യമാറ്റത്തിനുള്ള ഏറ്റവും ശക്തമായ സങ്കേതം വിദ്യാഭ്യാസമാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അറിവിലൂടെയും പഠനത്തിലൂടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നതിനായി അവർ സ്വജീവിതം സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.​

സാവിത്രിബായ് ഫുലെയുടെ ശ്രദ്ധേയ സംഭാവനകൾ എടുത്തുകാട്ടി‌, ദുർബല വിഭാഗങ്ങളിലുള്ളവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും അവർ കാണിച്ച കരുതൽ സേവനത്തിന്റെയും മാനുഷികതയുടെയും പ്രചോദനാത്മകമായ മാതൃകയാണെന്നു ശ്രീ മോദി വ്യക്തമാക്കി. ഏവരെയും ഉൾക്കൊള്ളുന്നതും ശാക്തീകരിക്കപ്പെട്ടതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങൾക്ക് അവരുടെ കാഴ്ചപ്പാട് ഇന്നും മാർഗനിർദേശമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എക്സ് പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“സാവിത്രിബായ് ഫുലെയുടെ ജന്മവാർഷികത്തിൽ, സേവനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തിന്റെ പരിവർത്തനത്തിനായി ജീവിതം സമർപ്പിച്ച മാർഗദർശിയെ നാം അനുസ്മരിക്കുന്നു. സമത്വം, നീതി, അനുകമ്പ എന്നീ തത്വങ്ങളോട് അവർ അങ്ങേയറ്റം പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്നു. സാമൂഹ്യമാറ്റത്തിനുള്ള ഏറ്റവും ശക്തമായ സങ്കേതം വിദ്യാഭ്യാസമാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അറിവിലൂടെയും പഠനത്തിലൂടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. ദുർബല വിഭാഗങ്ങളിലുള്ളവരോടുള്ള അവരുടെ കരുതലും ശ്രദ്ധയും ഏറെ ശ്രദ്ധേയമാണ്.”

““सावित्रीबाई फुले यांच्या जयंतीनिमित्त, सेवा आणि शिक्षणाच्या माध्यमातून समाजपरिवर्तनासाठी आपले जीवन अर्पण करणाऱ्या अग्रणी व्यक्तीचे आपण स्मरण करतो. समता, न्याय आणि करुणा या तत्त्वांप्रती त्या कटिबद्ध होत्या. शिक्षण हे सामाजिक बदलाचे सर्वात प्रभावी साधन आहे, असा त्यांचा ठाम विश्वास होता आणि ज्ञान व अध्ययनाच्या माध्यमातून जीवनपरिवर्तन घडवण्यावर त्यांनी भर दिला. दुर्बल घटकांची काळजी घेण्यासाठी त्यांनी केलेले कार्यही विशेष उल्लेखनीय आहे.”

-NK-

(रिलीज़ आईडी: 2210997) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada