പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ പിപ്രഹ്വ തിരുശേഷിപ്പുകൾ ദർശിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു

ബുദ്ധഭഗവാന്റെ സമുന്നത ചിന്തകൾ കൂടുതൽ പ്രചരിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമാണ് പിപ്രഹ്വ തിരുശേഷിപ്പുകളുടെ പ്രദർശനം: പ്രധാനമന്ത്രി

प्रविष्टि तिथि: 02 JAN 2026 6:16PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ 2026 ജനുവരി 3-ന് രാവിലെ 11 ന് “ദി ലൈറ്റ് ആൻഡ് ദി ലോട്ടസ്: റെലിക്സ് ഓഫ് ദി എവേക്കൻഡ് വൺ” (The Light & the Lotus: Relics of the Awakened One) എന്ന പേരിൽ സംഘടിപ്പിക്കുന്ന പിപ്രഹ്വ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദർശനം  ഉദ്ഘാടനം ചെയ്യും.

സംസ്കാരത്തോടും ബുദ്ധമതത്തോടും താല്പര്യമുള്ള എല്ലാവരും ഈ പ്രദർശനം സന്ദർശിക്കണമെന്നും പിപ്രഹ്വയുടെ പവിത്രമായ പൈതൃകം അനുഭവിച്ചറിയണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

നൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം തിരികെ എത്തിച്ച പിപ്രഹ്വ തിരുശേഷിപ്പുകളെ ഈ പ്രദർശനം ഒന്നിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനു പുറമേ, ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയം, കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം എന്നിവയുടെ ശേഖരത്തിൽ സൂക്ഷിച്ചിട്ടുള്ള ആധികാരികമായ തിരുശേഷിപ്പുകളും പുരാവസ്തുക്കളും ഈ പ്രദർശനത്തിൽ ഒത്തുചേരുന്നുണ്ട്.

എക്സിലെ വിവിധ പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:


"നാളെ, ജനുവരി 3, ചരിത്രത്തോടും സംസ്കാരത്തോടും ഭഗവാൻ ബുദ്ധന്റെ ആശയങ്ങളോടും താല്പര്യമുള്ളവർക്ക് വളരെ സവിശേഷമായ ദിവസമാണ്.

രാവിലെ 11ന്, ഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട പിപ്രഹ്വ തിരുശേഷിപ്പുകളുടെ മഹത്തായ അന്താരാഷ്ട്ര പ്രദർശനം—'ദി ലൈറ്റ് ആൻഡ് ദി ലോട്ടസ്: റെലിക്സ് ഓഫ് ദി എവേക്കൻഡ് വൺ'—ഉദ്ഘാടനം ചെയ്യപ്പെടും.

ഈ പ്രദർശനം ഇനി പറയുന്നവയെ ഒന്നിപ്പിക്കുന്നു:

ഒരു നൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം മാതൃരാജ്യത്തേക്ക് തിരികെ എത്തിച്ച പിപ്രഹ്വ തിരുശേഷിപ്പുകൾ.

ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയം, കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം എന്നിവയുടെ ശേഖരത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള, പിപ്രഹ്വയിൽ നിന്നുള്ള ആധികാരിക തിരുശേഷിപ്പുകളും പുരാവസ്തുക്കളും."

"ഭഗവാൻ ബുദ്ധന്റെ സമുന്നത ചിന്തകൾ കൂടുതൽ പ്രചരിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമാണ് ഈ പ്രദർശനം. നമ്മുടെ യുവാക്കളും നമ്മുടെ സമ്പന്നമായ സംസ്കാരവും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമം കൂടിയാണിത്. ഈ തിരുശേഷിപ്പുകൾ തിരികെ എത്തിക്കുന്നതിനായി പ്രവർത്തിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു."

"ഡൽഹിയിൽ നടക്കുന്ന പവിത്രമായ പിപ്രഹ്വ തിരുശേഷിപ്പുകളുടെ മഹത്തായ അന്താരാഷ്ട്ര പ്രദർശനത്തിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇതാ. സംസ്കാരത്തോടും ബുദ്ധമതത്തോടും താല്പര്യമുള്ള ഏവരും ഈ പ്രദർശനം സന്ദർശിക്കണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു."

Tomorrow, 3rd January, is a very special day for those passionate about history, culture and the ideals of Bhagwan Buddha.

At 11 AM, the Grand International Exposition of Sacred Piprahwa Relics related to Bhagwan Buddha, ‘The Light & the Lotus: Relics of the Awakened One’, will… pic.twitter.com/V6bPwZjsK7

— Narendra Modi (@narendramodi) January 2, 2026

 

“Here are glimpses from the Grand International Exposition of Sacred Piprahwa Relics in Delhi. I call upon all those passionate about culture and Buddhism to come to this Exposition.”

 

Here are glimpses from the Grand International Exposition of Sacred Piprahwa Relics in Delhi. I call upon all those passionate about culture and Buddhism to come to this Exposition. pic.twitter.com/gzCV0Bkl3j

— Narendra Modi (@narendramodi) January 2, 2026

 

***

NK

 


(रिलीज़ आईडी: 2210964) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Gujarati , Odia , Tamil , Kannada