ആയുഷ്‌
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം 2025

ആയുഷ് മന്ത്രാലയം: തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വളർച്ച, ആഗോള നേതൃത്വം, ജനകേന്ദ്രീകൃത ആരോഗ്യ സംരക്ഷണം എന്നിവയുടെ പരിവർത്തനാത്മക വർഷം

प्रविष्टि तिथि: 26 DEC 2025 10:34AM by PIB Thiruvananthpuram

2025 അവസാനിക്കുമ്പോൾ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും ജനകേന്ദ്രീകൃതവും ആഗോളതലത്തിൽ സംയോജിതവുമായ പരമ്പരാഗത ആരോഗ്യ സംരക്ഷണത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ നിർണായക ഏടായി ആയുഷ് മന്ത്രാലയം ഈ വർഷത്തെ അടയാളപ്പെടുത്തുന്നു. നാഴികക്കല്ലായ നയസംരംഭങ്ങളും ലോകോത്തര അടിസ്ഥാനസൗകര്യ വികസനവും മുതൽ ചരിത്രപരമായ ആഗോള സഹകരണവും പൊതുജനാരോഗ്യ ബോധവൽക്കരണവും വരെ, ആയുഷ് സംവിധാനങ്ങൾ മുഖ്യധാരയിലേക്ക് നീങ്ങുന്നതിന് ഈ വർഷം സാക്ഷ്യം വഹിച്ചു. വികസിത് ഭാരത് @ 2047 എന്ന ദർശനവുമായി യോജിപ്പിച്ച്, പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ, ഗവേഷണവും നിയന്ത്രണവും ഡിജിറ്റൽ സംയോജനവും അന്താരാഷ്ട്ര വിശ്വാസ്യതയും ശക്തിപ്പെടുത്തി, ഇന്ത്യയുടെ നേതൃത്വത്തെ മന്ത്രാലയം സ്ഥിരീകരിച്ചു. അതോടൊപ്പം സമഗ്ര ആരോഗ്യ സംരക്ഷണത്തിന്റെ നേട്ടങ്ങൾ രാജ്യത്തുടനീളവും വിദേശത്തും ദശലക്ഷക്കണക്കിന് പേരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു

 

ഡൽഹിയിൽ സിഎആർഐയുടെ അത്യാധുനിക ആയുർവേദ ഗവേഷണ കേന്ദ്രത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു

രോഹിണിയിൽ പുതിയ സെൻട്രൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സിഎആർഐ) കെട്ടിടത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. 2.92 ഏക്കർ വിസ്തൃതിയിൽ, ₹187 കോടി ചെലവിൽ, നിർമ്മിക്കാൻ പോകുന്ന അത്യാധുനിക കാമ്പസിൽ 100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, പ്രത്യേക ക്ലിനിക്കുകൾ, നൂതന ലബോറട്ടറികൾ, പരിശീലന സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. പതിറ്റാണ്ടുകളായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിവർത്തനാത്മകമായ വികാസമാണിത്. പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇന്ത്യയുടെ വളരുന്ന ആഗോള നേതൃത്വം, ആയുഷ് വിസയുടെ വർധന, ലോകത്തിന്റെ ആരോഗ്യ-ക്ഷേമ തലസ്ഥാനമായി മാറാനുള്ള രാജ്യത്തിന്റെ ശേഷി എന്നിവ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 

https://www.pib.gov.in/PressReleasePage.aspx?PRID=2090365

 

അന്താരാഷ്ട്ര യുനാനി സമ്മേളനം രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു; ആഗോള അംഗീകാരത്തിന്റെ താക്കോലാണ് നൂതനാശയമെന്ന് ആഹ്വാനം

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യുനാനി മെഡിസിൻ (CCRUM) സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു. ഹക്കിം അജ്മൽ ഖാന് ആദരാഞ്ജലികൾ അർപ്പിക്കുകയും പൊതുജനാരോഗ്യത്തിന് CCRUM നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ജ്ഞാനത്തിൽ വേരൂന്നിയ യുനാനി വൈദ്യശാസ്ത്രം ആഗോള സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന് നൂതനാശയങ്ങൾ സ്വീകരിക്കണമെന്ന് വിജ്ഞാൻ ഭവനിൽ പ്രതിനിധികളെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു. യുനാനി മേഖലയിലെ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖല ഇന്ത്യയിലുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. "സംയോജിത ആരോഗ്യ സംരക്ഷണത്തിന് യുനാനി ഔഷധത്തിലെ നൂതനാശയങ്ങൾ-മുന്നോട്ടുള്ള പാത" എന്ന വിഷയത്തിന്റെ പ്രസക്തി എടുത്തുകാട്ടി, യുനാനിയെ മുഖ്യധാരാ ആരോഗ്യ സംരക്ഷണത്തിൽ സംയോജിപ്പിക്കുന്നതിൽ ഗവേഷണം, സഹകരണം, വിജ്ഞാന കൈമാറ്റം എന്നിവയുടെ പ്രാധാന്യം അവർ അടിവരയിട്ടു.

https://www.pib.gov.in/PressReleasePage.aspx?PRID=2101944

 

മഹാ കുംഭമേളയിൽ ആയുഷ് സേവനങ്ങൾ പ്രശംസ നേടി

പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ ഏറ്റവും വിശ്വസനീയവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ആരോഗ്യ സംരക്ഷണ സ്തംഭങ്ങളിലൊന്നായി ആയുഷ് മാറി. ഒപിഡികൾ, മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ, വെൽനസ് ഹാളുകൾ, യോഗ സെഷനുകൾ എന്നിവയിലൂടെ 9 ലക്ഷത്തിലധികം തീർത്ഥാടകർ അതിന്റെ സേവനങ്ങൾ നേടി. 1.21 ലക്ഷം ഗുണഭോക്താക്കളെന്ന നേരത്തെയുണ്ടായിരുന്ന നാഴികക്കല്ല് പിന്നിട്ട ആയുഷ്, കുംഭമേള മൈതാനത്ത് 20 ഒപിഡികൾ, 90 ലധികം ഡോക്ടർമാർ, 150 ആരോഗ്യ പ്രവർത്തകർ, 24 മണിക്കൂറും പരിചരണം നൽകുന്നതിനായി സമർപ്പിത മൊബൈൽ യൂണിറ്റുകൾ എന്നിവയെ വിന്യസിച്ച്, സാന്നിധ്യം വിപുലമാക്കി. 10,000 ആയുഷ് രക്ഷാ കിറ്റുകൾ വിതരണം ചെയ്തും 15,000 തീർത്ഥാടകർക്കായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ രോഗ പ്രതിരോധ പരിചരണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തി. പാരിസ്ഥിതിക സന്തുലന, ഉപജീവന മാർഗമെന്ന നിലയിൽ നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ് 25,000 ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു. ഇതിലൂടെ പ്രകൃതിദത്ത രോഗശാന്തിയും ഔഷധ സസ്യ കൃഷിയെക്കുറിച്ചുള്ള അവബോധവും പ്രോത്സാഹിപ്പിച്ചു. 

https://www.pib.gov.in/PressReleasePage.aspx?PRID=2101469

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ധാരണാപത്രങ്ങൾ കൈമാറി.

പരമ്പരാഗത വൈദ്യശാസ്ത്ര ഗുണനിലവാര ഉറപ്പിനെക്കുറിച്ച് ആയുഷ് മന്ത്രാലയത്തിലെ പിസിഐഎം & എച്ച്, ഇന്തോനേഷ്യൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എന്നിവ തമ്മിലുള്ള ധാരണാപത്രത്തിന്റെ കൈമാറ്റം 2025 ജനുവരി 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്തോനേഷ്യൻ പ്രസിഡന്റ് ശ്രീ. പ്രബോവോ സുബിയാന്റോയും വീക്ഷിച്ചു. ഇതോടെ പരമ്പരാഗത വൈദ്യശാസ്ത്ര സഹകരണത്തിൽ ഇന്ത്യയും ഇന്തോനേഷ്യയും സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ചു

https://www.pib.gov.in/PressReleasePage.aspx?PRID=2102672

 

ലോകാരോഗ്യ സംഘടനയുടെ 2025 ലെ ഐസിഡി-11 പരിഷ്കരണം ആയുർവേദം, സിദ്ധ, യുനാനി എന്നിവയുടെ ആഗോള തെളിവുകൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിംഗിന് വലിയ ഉത്തേജനം നൽകി

ഐസിഡി-11 ലേക്കുള്ള ലോകാരോഗ്യ സംഘടനയുടെ 2025 ലെ പരിഷ്കരണം, പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയ്ക്കുള്ള ചരിത്രപരമായ ചുവടുവയ്പ്പായി മാറി. ഇത് പരമ്പരാഗത മെഡിക്കൽ അവസ്ഥകൾക്കൊപ്പം അവയുടെ വ്യവസ്ഥാപിതമായ ആഗോള റിപ്പോർട്ടിംഗ് പ്രാപ്തമാക്കുന്നു. ന്യൂഡൽഹിയിൽ ICD-11 TM-2 ആരംഭിച്ചതിനുശേഷം ഒരു വർഷത്തെ വിപുലമായ പരീക്ഷണങ്ങൾക്ക് ശേഷം, WHO ബ്ലൂ ബ്രൗസറിൽ ഇപ്പോൾ പുതിയ മൊഡ്യൂൾ ലഭ്യമാണ്. ഇത് ഇരട്ട കോഡിംഗ് പ്രാപ്തമാക്കുകയും ഡേറ്റ ശേഖരണം, പരസ്പര പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്തുകയും തെളിവ് അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു

https://www.pib.gov.in/PressReleasePage.aspx?PRID=2104767

 

‘ദേശ് കാ പ്രകൃതി പരീക്ഷൺ അഭിയാൻ’ - ആദ്യ ഘട്ടത്തിന്റെ സമാപനത്തിൽ ഇന്ത്യ അഞ്ച് ഗിന്നസ് ലോക റെക്കോർഡുകൾ നേടി

സമഗ്രവും വ്യക്തിഗതവുമായ ആരോഗ്യ സംരക്ഷണത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന, നാഴികക്കല്ലായ നേട്ടത്തോടെയാണ് ‘ദേശ് കാ പ്രകൃതി പരീക്ഷാ അഭിയാൻ’ എന്ന ആദ്യ ഘട്ടം അവസാനിച്ചത്. ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ NCISM നയിച്ച ഈ കാമ്പെയ്‌ൻ 1.29 കോടിയിലധികം പ്രകൃതി മൂല്യനിർണയം രേഖപ്പെടുത്തി. ഇത് ഒരു കോടി എന്ന ലക്ഷ്യം പിന്നിടുകയും, ആരോഗ്യ സംരംഭവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ പ്രതിജ്ഞകൾ എടുത്ത, ഏറ്റവും വലിയ ഓൺലൈൻ ഫോട്ടോ, വീഡിയോ ആൽബങ്ങൾ സൃഷ്‌ടിച്ച പരിപാടി എന്ന നിലയിൽ ആഗോള റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ സ്വന്തം വിലയിരുത്തലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1.8 ലക്ഷം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആയുർവേദത്തിലൂടെ വ്യക്തിഗത ആരോഗ്യത്തിലുള്ള ഇന്ത്യയുടെ നേതൃത്വത്തെ ഇത് ശക്തിപ്പെടുത്തി. ആധുനിക ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുമായി പരമ്പരാഗത ജ്ഞാനത്തിന്റ സംയോജനത്തിന് ഇത് വഴിയൊരുക്കി.

https://www.pib.gov.in/PressReleasePage.aspx?PRID=2105326

 

 യോഗ മഹോത്സവ് 2025 ശ്രീ പ്രതാപ് റാവു ജാദവ് ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര യോഗ ദിനത്തിലേക്കുള്ള 100 ദിവസത്തെ കൗണ്ട്ഡൗൺ ആരംഭിച്ചു

11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിലേക്കുള്ള (IDY) 100 ദിവസത്തെ ഔദ്യോഗിക കൗണ്ട്ഡൗൺ അടയാളപ്പെടുത്തി, കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീ പ്രതാപ് റാവു ജാദവ് യോഗ മഹോത്സവ് 2025 ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. യോഗ സംഗമവും യോഗ പാർക്കുകളും മുതൽ ഹരിത യോഗയും യോഗ അൺപ്ലഗ്ഡും വരെയുള്ള അതുല്യമായ 10 തനത് സംരംഭങ്ങൾ പരിപാടിയിൽ ഉദ്ഘാടനം ചെയ്തു. 2025 ലെ അന്താരാഷ്ട്ര യോഗ ദിന കൈപ്പുസ്തകം പുറത്തിറക്കി, മാനസികവും ശാരീരികവുമായ ക്ഷേമത്തിൽ യോഗയ്ക്കുള്ള നിർണായക പങ്കിനെക്കുറിച്ചും കഴിഞ്ഞ ദശകത്തിൽ അതിന്റെ ആഗോള സ്വാധീനത്തെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. 

https://www.pib.gov.in/PressReleasePage.aspx?PRID=2119571

 

പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള മികവിന്റെ കേന്ദ്രം, ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു

പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ ഗവേഷണവും വ്യാപനവും വർദ്ധിപ്പിക്കുന്നതിനായി ബാങ്കോക്കിൽ നടന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ, മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കാൻസർ പരിചരണത്തിൽ ബിംസ്റ്റെക് രാജ്യങ്ങളിലുടനീളമായി പരിശീലനത്തിനും ശേഷി വികസനത്തിനും, പ്രാദേശിക സഹകരണത്തിന്റെ പ്രധാന സ്തംഭമായി പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇന്ത്യ-തായ്‌ലൻഡ് സഹകരണം ശക്തിപ്പെടുത്തുന്നതിനും നിലവിലുള്ള അക്കാദമിക് പങ്കാളിത്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള 175 വിദ്യാർത്ഥികൾക്ക് പ്രയോജനം നൽകിയതുമായ ആയുഷ് സ്കോളർഷിപ്പ് പദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംരംഭം. പുതിയ മികവിന്റെ കേന്ദ്രം ആയുർവേദം, തായ് പരമ്പരാഗത വൈദ്യശാസ്ത്രം, മറ്റ് പരമ്പരാഗത സംവിധാനങ്ങൾ എന്നിവയിലെ സംയുക്ത ഗവേഷണം, വികസനം, വിജ്ഞാന കൈമാറ്റം എന്നിവ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 https://www.pib.gov.in/PressReleasePage.aspx?PRID=2119063

 

ഗാന്ധിനഗറിൽ ലോക ഹോമിയോപ്പതി ദിന കൺവെൻഷൻ ശ്രീ പ്രതാപ്റാവു ജാദവ് ഉദ്ഘാടനം ചെയ്തു

ഏപ്രിൽ 10 ന് ഗാന്ധിനഗറിൽ 2025 ലെ ലോക ഹോമിയോപ്പതി ദിന കൺവെൻഷൻ കേന്ദ്ര ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ പ്രതാപ്റാവു ജാദവ് ഉദ്ഘാടനം ചെയ്യും

 

 'വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം' എന്ന പ്രമേയത്തിൽ രണ്ട് ദിവസത്തെ പരിപാടിയിൽ ഏകദേശം 10,000 പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു - ഇത് ഹോമിയോപ്പതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുചേരലായി മാറും

https://www.pib.gov.in/PressReleasePage.aspx?PRID=2120080

 

ഗാന്ധിനഗറിൽ നടന്ന ആഗോള മെഗാ കൺവെൻഷനിൽ ആയുഷ് മന്ത്രാലയം 2025 ലെ ലോക ഹോമിയോപ്പതി ദിനം ആഘോഷിച്ചു

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 8,000-ത്തിലധികം പ്രതിനിധികളെ ഉൾപ്പെടുത്തി, ഗാന്ധിനഗറിൽ ആയുഷ് മന്ത്രാലയം 2025 ലെ ലോക ഹോമിയോപ്പതി ദിനം ഗംഭീരമായി ആഘോഷിച്ചു. ഹോമിയോപ്പതി ശാസ്ത്രവും ആഗോള സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ ചൂണ്ടിക്കാട്ടിയ കൺവെൻഷൻ സുവനീർ, എട്ട് പ്രസിദ്ധീകരണങ്ങൾ, പുതിയ CCRH ഇ-പോർട്ടലുകൾ, ലഹരി പരീക്ഷണത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവ പുറത്തിറക്കി

 https://www.pib.gov.in/PressReleasePage.aspx?PRID=2120741

 

ആഗോള ആരോഗ്യ സംഭാഷണത്തിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ഉയർത്തിക്കാട്ടുന്നതിനായുള്ള WHS പ്രാദേശിക യോഗം 2025

ന്യൂഡൽഹിയിൽ നടക്കുന്ന ലോകാരോഗ്യ ഉച്ചകോടി പ്രാദേശിക യോഗം 2025, ആഗോള ആരോഗ്യ തുല്യതയുടെ പ്രധാന സ്തംഭമായി പരമ്പരാഗത വൈദ്യശാസ്ത്രത്തെ ഉയർത്തിക്കാട്ടും. സമഗ്രവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ പരമ്പരാഗത രീതികളിലേക്കുള്ള മാറ്റത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടുന്ന പ്രധാന സെഷൻ ഇതിൽ ഉൾപ്പെടുന്നു. WHO ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിന്റെ പിന്തുണയോടെ നടക്കുന്ന, ഈ യോഗം അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും സുസ്ഥിരവും ജനകേന്ദ്രീകൃതവുമായ ആരോഗ്യ സംരക്ഷണം ലോകമെമ്പാടുമായി പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ നിർണ്ണായക പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

https://www.pib.gov.in/PressReleasePage.aspx?PRID=2123865

 

തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ആഗോള നീക്കത്തെ, ആറാമത് GFTM യോഗം ശക്തിപ്പെടുത്തുന്നു

 ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ് ഓഫ് ട്രഡീഷണൽ മെഡിസിൻ (GFTM) ന്റെ ആറാമത് യോഗം ജനീവയിൽ നടന്നു. ആഗോള ആരോഗ്യ സംവിധാനങ്ങളിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ സംയോജനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുകൂടി. "പരമ്പരാഗത വൈദ്യശാസ്ത്രം: പരമ്പരാഗത പൈതൃകം മുതൽ നൂതന ശാസ്ത്രം വരെ, എല്ലാവർക്കും ആരോഗ്യം" എന്ന വിഷയത്തിൽ 2025 മെയ് 23 ന് WHA78 ൽ ഉന്നതതല GFTM അനുബന്ധ പരിപാടിയും പ്രഖ്യാപിച്ചു.

https://www.pib.gov.in/PressReleasePage.aspx?PRID=2128142

 

ഇന്ത്യ 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്ന വേളയിൽ, റെക്കോർഡ് സൃഷ്ടിക്കുന്ന യോഗ സമ്മേളനത്തിന് പ്രധാനമന്ത്രി മോദി നേതൃത്വം നൽകി

യോഗയുടെ ഏകീകരണ ശക്തിയും ആഗോള സ്വീകാര്യതയും എടുത്തുകാട്ടി, 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശാഖപട്ടണത്ത് 3 ലക്ഷം പേർ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ യോഗ സമ്മേളനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നൽകി. പ്രധാന ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത ഈ പരിപാടിയിൽ യോഗാന്ധ്ര അഭിയാൻ പോലുള്ള സംരംഭങ്ങൾ പ്രദർശിപ്പിച്ചു. ഇതിൽ 2 കോടിയിലധികം പൗരന്മാരെ ഉൾപ്പെടുത്തി. ഗോത്ര വിദ്യാർത്ഥികളുടെ കൂട്ട സൂര്യ നമസ്‌കാരം ഉൾപ്പെടെ നിരവധി ലോക റെക്കോർഡുകൾ സ്ഥാപിച്ചു.

 https://www.pib.gov.in/PressReleasePage.aspx?PRID=2138431

 

ഇന്ത്യയുടെ AI-അധിഷ്ഠിത ആയുഷ് കണ്ടുപിടുത്തങ്ങളെ ആഗോള മാനദണ്ഡങ്ങളായി WHO അംഗീകരിച്ചു

"പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ നിർമിതബുദ്ധി" എന്ന വിഷയത്തിൽ WHO-യുടെ നാഴികക്കല്ലായ സാങ്കേതിക സംക്ഷിപ്തം, ആയുഷ് സംവിധാനങ്ങളുമായി നിർമിതബുദ്ധി സംയോജിപ്പിക്കുന്നതിൽ ഇന്ത്യയുടെ മുൻനിര പങ്കിനെ എടുത്തുകാണിക്കുന്നു, ആയുഷ് ഗ്രിഡ്, ആയുർജെനോമിക്സ്, പ്രവചനാത്മക രോഗനിർണയ ഉപകരണങ്ങൾ, സഹി, നമസ്തെ, ആയുഷ് ഗവേഷണ പോർട്ടൽ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ഇത് അംഗീകരിച്ചു. പരമ്പരാഗത വൈജ്ഞാനിക ഡിജിറ്റൽ ലൈബ്രറി (TKDL) ആരംഭിച്ച ആദ്യ രാജ്യമായി ഇന്ത്യയെ പ്രശംസിച്ച്, പ്രകൃതി അധിഷ്ഠിത രോഗനിർണയം മുതൽ ഹെർബൽ മരുന്നുകളുടെ ജീനോമിക് ഡീകോഡിംഗ് വരെയുള്ള AI-അധിഷ്ഠിത ആപ്ലിക്കേഷനുകൾ പരമ്പരാഗത വൈദ്യശാസ്ത്രത്തെ എങ്ങനെ ആധുനികവൽക്കരിക്കുകയും ആഗോള പ്രസക്തി വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഈ സംക്ഷിപ്തം എടുത്തുകാട്ടുന്നു. ഇന്ത്യയുടെ ആയുഷ് വിപണി 43.4 ശതകോടി അമേരിക്കൻ ഡോളറായി വിലമതിക്കപ്പെടുന്നതിനാൽ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ രാജ്യത്തിന്റെ നേതൃത്വത്തെയും ഉൾക്കൊള്ളുന്നതും ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതുമായ ആരോഗ്യ സംരക്ഷണ നൂതനാശയങ്ങളോടുള്ള അതിന്റെ പ്രതിജ്ഞാബദ്ധതയെയും ഈ അംഗീകാരം സ്ഥിരീകരിക്കുന്നു.

 https://www.pib.gov.in/PressReleasePage.aspx?PRID=2144184

 

ബയോസേഫ്റ്റി പരിശീലനത്തിലൂടെയും ഗവേഷണ പങ്കാളിത്തത്തിലൂടെയും പൊതുജനാരോഗ്യ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിന് സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനും കൈകോർക്കുന്നു

മണിപ്പാലിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എംഐവി), എംഎഎച്ച്ഇ എന്നിവയുമായി സഹകരിച്ച് ആയുഷ് മന്ത്രാലയത്തിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (സിസിആർഎച്ച്) 2025 ഒക്ടോബർ 6 മുതൽ 10 വരെ മണിപ്പാലിലെ എംഎഎച്ച്ഇ കാമ്പസിൽ "ജൈവസുരക്ഷ & ഔട്ട്‌ബ്രേക്ക് സിമുലേഷൻ ട്രെയിനിംഗ് 2025" എന്ന പേരിൽ അഞ്ച് ദിവസത്തെ റെസിഡൻഷ്യൽ ശില്പശാല നടത്തി. സിസിആർഎച്ച് ഗവേഷണ ശാസ്ത്രജ്ഞരുടെ ജൈവസുരക്ഷ അവബോധം, മഹാമാരി തയ്യാറെടുപ്പ്, പ്രതികരണ ശേഷി വികസനം എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. 14 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 30 ശാസ്ത്രജ്ഞർ ശില്പശാലയിൽ പങ്കെടുത്തു.

 https://www.pib.gov.in/PressReleasePage.aspx?PRID=2175775&reg=3&lang=2

 

2025-ലെ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് രണ്ട് ദിവസത്തെ ദേശീയ ഹോമിയോപ്പതി സമ്മേളനം സംഘടിപ്പിച്ചു

ആയുഷ് മന്ത്രാലയത്തിന്റെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (CCRH) യുടെ കീഴിലുള്ള കോട്ടയത്തെ നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് (NHRIMH), ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 10–11 തീയതികളിൽ രണ്ട് ദിവസത്തെ ദേശീയ ഹോമിയോപ്പതി സമ്മേളനം സംഘടിപ്പിച്ചു. "സേവനങ്ങളുടെ ലഭ്യത - ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും മാനസികാരോഗ്യം" എന്ന പ്രമേയത്തിലുള്ള സമ്മേളനം ഇന്ത്യയിലുടനീളമുള്ള ഹോമിയോപ്പതി, മാനസികാരോഗ്യ മേഖലയിലെ വിദഗ്ധരെയും ഗവേഷകരെയും ഒരുമിച്ച് കൊണ്ടുവന്നു. ഉദ്ഘാടന സെഷനിൽ CCRH ഡയറക്ടർ ജനറൽ ഡോ. സുഭാഷ് കൗശിക്കും കോട്ടയം ജില്ലാ കളക്ടർ ശ്രീ ചേതൻ കുമാർ മീണയും പങ്കെടുത്തു. 

 https://www.pib.gov.in/PressReleasePage.aspx?PRID=2178395&reg=3&lang=2

 

കൊൽക്കത്തയിലെ എൻഐഎച്ചിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ ശ്രീ പ്രതാപ്റാവു ജാദവ് ഉദ്ഘാടനം ചെയ്തു

കൊൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയുടെ (എൻഐഎച്ച്) സുവർണ്ണ ജൂബിലി വേളയിൽ, 400 കിടക്കകളുള്ള, ആൺകുട്ടികളുടെ പുതിയ യുജി ഹോസ്റ്റൽ കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീ പ്രതാപ്റാവു ജാദവ് ഉദ്ഘാടനം ചെയ്തു. പരിപാടിയെ അഭിസംബോധന ചെയ്ത അദ്ദേഹം എൻഐഎച്ച് മികവിന്റെ കേന്ദ്രമായി പരിണമിച്ചതിനെ എടുത്തുകാട്ടി. വർദ്ധിച്ചുവരുന്ന അക്കാദമിക്, രോഗി പരിചരണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനെ അദ്ദേഹം എടുത്തുകാട്ടി.

https://www.pib.gov.in/PressReleasePage.aspx?PRID=2145373

 

WHO–IRCH ഹെർബൽ മെഡിസിൻസ് ശില്പശാല ശക്തമായ ആഗോള സഹകരണത്തോടെ സമാപിച്ചു

ആയുഷ് മന്ത്രാലയവും പിസിഐഎം&എച്ച്-ഉം ചേർന്ന് ഗാസിയാബാദിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ WHO–IRCH ശില്പശാല 17 രാജ്യങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ സമാപിച്ചു. അതിൽ ഔഷധസസ്യങ്ങളുടെ സുരക്ഷ, നിയന്ത്രണം, ഫലപ്രാപ്തി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 

https://www.pib.gov.in/PressReleasePage.aspx?PRID=2154348

 

2025 ലെ സ്വാതന്ത്ര്യദിനത്തിൽ യോഗ വിദഗ്ധരെയും ഔഷധ സസ്യ കർഷകരെയും ആയുഷ് മന്ത്രാലയം ആദരിച്ചു. 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്ന 200 വിശിഷ്ട ക്ഷണിതാക്കൾക്ക് - 100 യോഗ പ്രവർത്തകരും മികച്ച പ്രകടനം കാഴ്ചവച്ച 100 ഔഷധ സസ്യ കർഷകരും - ആയുഷ് മന്ത്രാലയം ചുവപ്പ് കോട്ടയിൽ പ്രത്യേക സ്വീകരണം നൽകി. യോഗ പ്രോത്സാഹനത്തിനും സുസ്ഥിര ഔഷധ സസ്യ കൃഷിക്കും അവർ നൽകിയ നിർണായക സംഭാവനകളെ കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവും സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയും പ്രശംസിച്ചു. ആരോഗ്യകരവും സ്വാശ്രയവുമായ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ വഹിക്കുന്ന പങ്ക് മന്ത്രി ചൂണ്ടിക്കാട്ടി. മുതിർന്ന ആയുഷ് ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിയിൽ, ദേശീയ അഭിമാനത്തിന്റെ പ്രതീകങ്ങളായും പരമ്പരാഗത ആരോഗ്യ സംവിധാനങ്ങളെയും സമഗ്ര വികസനത്തെയും ശക്തിപ്പെടുത്തുന്ന മുൻനിരപോരാളികളുമായി ഈ വ്യക്തികളെ ആദരിച്ചു.

 https://www.pib.gov.in/PressReleasePage.aspx?PRID=2156460

 

WHO–CCRAS മേഖലാ ശില്പശാല ഔഷധസസ്യങ്ങളുടെ GMP മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നു

ആയുഷ് മന്ത്രാലയവും WHO-SEAROയും സംയുക്തമായി മുംബൈയിൽ ഔഷധസസ്യങ്ങൾക്കായുള്ള മികച്ച നിർമ്മാണ രീതികൾ (GMP) സംബന്ധിച്ച നാല് ദിവസത്തെ പ്രാദേശിക ശില്പശാല നടത്തി. ഭൂട്ടാൻ, തായ്‌ലൻഡ്, ശ്രീലങ്ക, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുത്തു. CCRAS സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സെഷനുകളും WHO-GMP- അംഗീകൃത കേന്ദ്രങ്ങളിലേക്കുള്ള ഫീൽഡ് സന്ദർശനങ്ങളും ഉൾപ്പെടുന്നു. ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവും ഫലപ്രദവുമായ ഔഷധസസ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിൽ ഇന്ത്യയുടെ ശേഷി ഇത് എടുത്തുകാണിക്കുന്നു. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ WHO ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. അതേസമയം ഔഷധസസ്യ വികസനം നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ആയുഷ് മന്ത്രാലയത്തിന്റെ വിശാലമായ ശ്രമങ്ങളുമായി ശില്പശാല പൊരുത്തപ്പെടുന്നു.

 https://www.pib.gov.in/PressReleasePage.aspx?PRID=2158141

 

NAM നടപ്പാക്കൽ, മേഖലാതല ശേഷി വികസനം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ആയുഷ് ഉച്ചകോടിയുടെ രൂപരേഖ

ആയുഷ് മേഖലയിലുടനീളം സംയോജനം, നൂതനാശയം, സ്ഥാപനപരമായ ശക്തിപ്പെടുത്തൽ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ന്യൂഡൽഹിയിൽ നടന്ന ദ്വിദിന ദേശീയ ആയുഷ് മിഷൻ, ശേഷി വികസന ഉച്ചകോടി- നയരൂപകർത്താക്കളെയും വിദഗ്ധരെയും സംസ്ഥാന പ്രതിനിധികളെയും ഒരുമിച്ച് കൊണ്ടുവന്നു. കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവിന്റെ നേതൃത്വത്തിൽ നടന്ന ഉച്ചകോടിയിൽ സാമ്പത്തിക പരിപാലനം, സേവന വിതരണം ഡിജിറ്റൽ ആരോഗ്യം, ഗുണനിലവാര ഉറപ്പ്, ആധുനിക ആരോഗ്യ സംരക്ഷണവുമായുള്ള സംയോജനം എന്നിവ വരെയായി ആറ് പ്രധാന വിഷയ മേഖലകളെക്കുറിച്ച് ചർച്ചകൾ നടന്നു. ഡോ. വി.കെ. പോൾ, സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ച എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ദേശീയ ദൗത്യങ്ങൾ തമ്മിലുള്ള സമന്വയം, ശീലങ്ങളിലെ വലിയ തോതിലുള്ള മാറ്റം, മെച്ചപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങൾ, വിക്സിത് ഭാരത് @ 2047-മായി യോജിപ്പിച്ച ഭാവി നിർദ്ദേശങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി. രാജ്യവ്യാപകമായി ആയുഷ് സേവനങ്ങളുടെ വളർച്ച, ഗുണനിലവാരം, പ്രവേശനക്ഷമത എന്നിവ ത്വരിതപ്പെടുത്തുന്നതിനുള്ള ഏകീകൃത പ്രതിജ്ഞാബദ്ധതയോടെയാണ് ഉച്ചകോടി അവസാനിച്ചത്.

 https://www.pib.gov.in/PressReleasePage.aspx?PRID=2162389

 

പ്രധാന സംരംഭങ്ങൾ, ആഗോള പങ്കാളിത്തം, ജനങ്ങളുടെയും ഭൂമിയുടെയും ക്ഷേമത്തിൽ പുതു ശ്രദ്ധ എന്നിവയോടെ പത്താമത് ദേശീയ ആയുർവേദ ദിനം ആഘോഷിച്ചു.

ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ "ജനങ്ങൾക്കും ഭൂമിക്കും വേണ്ടി ആയുർവേദം" എന്ന പ്രമേയത്തിൽ ഗോവയിലെ എഐഐഎയിൽ പത്താമത് ദേശീയ ആയുർവേദ ദിനം ആഘോഷിച്ചു. ആയുർവേദത്തിന്റെ വളർന്നുവരുന്ന ആഗോള സാന്നിധ്യവും ആധുനിക ആരോഗ്യ, പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനുള്ള ശേഷിയും യോഗത്തിൽ എടുത്തുകാണിച്ചു. ഗോവ ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാരായ ശ്രീ പ്രതാപ്‌റാവു ജാദവ്, ശ്രീ ശ്രീപദ് നായിക് എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ രോഗ പ്രതിരോധ ആരോഗ്യ സംരക്ഷണം, വെൽനസ് ടൂറിസം, ജൈവവൈവിധ്യ സംരക്ഷണം, സംയോജിത വൈദ്യശാസ്ത്രം എന്നിവയിൽ ആയുർവേദത്തിന്റെ പങ്ക് ഊന്നിപ്പറഞ്ഞു. ദ്രവ്യ പോർട്ടൽ, ദേശ് കാ സ്വാസ്ഥ്യ പരീക്ഷൺ അഭിയാൻ വിപുലീകരണം, സംയോജിത ഓങ്കോളജി യൂണിറ്റ് തുറക്കൽ, ദേശീയ, അന്തർദേശീയ സഹകരണങ്ങൾ തുടങ്ങിയ പുതിയ സംരംഭങ്ങൾ പ്രധാന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു. സുസ്ഥിരത, ഗവേഷണം, സമഗ്ര ക്ഷേമം എന്നിവയിൽ വേരൂന്നിയ ആഗോള പ്രസ്ഥാനമായി ആയുർവേദത്തിന്റെ പരിണാമത്തെ അടിവരയിടുന്ന 2025 ലെ ദേശീയ ധന്വന്തരി ആയുർവേദ പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

https://www.pib.gov.in/PressReleasePage.aspx?PRID=2170053

 

പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള രണ്ടാമത്തെ ആഗോള ഉച്ചകോടിക്ക് ആയുഷ്-ഡബ്ല്യുഎച്ച്ഒ കരാർ വേദിയൊരുക്കി

2025 ഡിസംബർ 17 മുതൽ 19 വരെ ന്യൂഡൽഹിയിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള രണ്ടാമത് ആഗോള ഉച്ചകോടിക്ക് സഹ ആതിഥേയത്വം വഹിക്കുന്നതിനായി ആയുഷ് മന്ത്രാലയം ലോകാരോഗ്യ സംഘടനയുമായി കരാറിൽ ഒപ്പുവച്ചു. കേന്ദ്ര ആയുഷ് സഹമന്ത്രി (ഐ.സി) ശ്രീ പ്രതാപ്‌റാവു ജാദവിന്റെയും ആയുഷ് സെക്രട്ടറിയുടെയും സാന്നിധ്യത്തിലാണ് കരാർ ഔപചാരികമാക്കിയത്. ഉച്ചകോടിയുടെ ആസൂത്രണ ഗ്രൂപ്പ് യോഗത്തിലാണ് കരാർ ഒപ്പുവച്ചത്. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത വൈദ്യശാസ്ത്രവും മനുഷ്യന്റെയും ഭൂമിയുടെയും ക്ഷേമത്തിനായുള്ള സംഭാവനയും മുന്നോട്ട് കൊണ്ടുപോകുന്നതിന് ആഗോള വിദഗ്ധരെയും നയരൂപീകരണ വിദഗ്ധരെയും പങ്കാളികളെയും ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരും.

https://www.pib.gov.in/PressReleasePage.aspx?PRID=2171378

 

എഐഐഎ സന്ദർശനത്തിനിടെ ബ്രസീലിയൻ വൈസ് പ്രസിഡന്റ് ആയുർവേദത്തെ പ്രശംസിച്ചു

ബ്രസീലിന്റെ വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിൻ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) സന്ദർശിച്ചു. സമഗ്രവും രോഗപ്രതിരോധപരവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന 5,000 വർഷം പഴക്കമുള്ള നിധിയാണ് ആയുർവേദമെന്ന് അദ്ദേഹം പ്രകീർത്തിച്ചു. വിദ്യാഭ്യാസം, ഗവേഷണം, ക്ലിനിക്കൽ മികവ് എന്നിവയിൽ AIIA യുടെ സംഭാവനകളെ അഭിനന്ദിച്ച അദ്ദേഹം, പ്രകൃതിദത്ത ആരോഗ്യ സംവിധാനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആഗോള ആവശ്യകതയെ എടുത്തുകാണിച്ചു. സന്ദർശനദിവസങ്ങൾ കൂടുതലായിരുന്നെങ്കിൽ നടുവേദനയ്ക്ക് ചികിത്സ തേടുമായിരുന്നുവെന്ന് അദ്ദേഹം രസകരമായി സൂചിപ്പിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രം, സംയുക്ത ഗവേഷണം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആഗോള ആരോഗ്യ വികസനം എന്നിവയിൽ ഇന്ത്യ-ബ്രസീൽ സഹകരണം വീണ്ടും സ്ഥിരീകരിച്ച്, AIIA യുടെ സംയോജിത ആരോഗ്യ സംരംഭങ്ങൾ, തുടർച്ചയായ സഹകരണങ്ങൾ, ബ്രസീലിയൻ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രങ്ങൾ എന്നിവ ബ്രസീലിയൻ പ്രതിനിധി സംഘവുമായി അവലോകനം ചെയ്തു.

 https://www.pib.gov.in/PressReleasePage.aspx?PRID=2180089

 

ലോകാരോഗ്യ സംഘടനയുടെ രണ്ടാമത് പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിക്ക് അംബാസഡർമാരുടെ സ്വീകരണം ആക്കം കൂട്ടുന്നു

2025 ഡിസംബറിൽ നടക്കാനിരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ രണ്ടാമത് പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയുടെ വീക്ഷണം, മുൻഗണനകൾ, ആഗോള പ്രാധാന്യം എന്നിവ വിശദീകരിക്കുന്നതിനായി ആയുഷ് മന്ത്രാലയം ന്യൂഡൽഹിയിൽ അംബാസഡർമാരുടെ സ്വീകരണം സംഘടിപ്പിച്ചു. തുല്യവും പ്രാപ്യവും ജനകേന്ദ്രീകൃതവുമായ ആരോഗ്യ സംവിധാനങ്ങൾക്കായി പരമ്പരാഗത ജ്ഞാനം ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രതിജ്ഞാബദ്ധത ഈ പരിപാടി വീണ്ടും ഉറപ്പിച്ചു. ഇത് ഉച്ചകോടിയിൽ ഉയർന്ന തലത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കാൻ രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചു.

https://www.pib.gov.in/PressReleasePage.aspx?PRID=2188383

 

പ്രകൃതി ജീവിതത്തിലും ഗാന്ധിയൻ ആദർശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ എട്ടാമത് പ്രകൃതിചികിത്സ ദിനം ആഘോഷിച്ചു

പ്രകൃതിയോടും ഗാന്ധിയൻ മൂല്യങ്ങളോടും യോജിച്ച് പ്രകൃതി ചികിത്സയെ സമഗ്രമായ ജീവിതശൈലിയായി ഉയർത്തിക്കാട്ടി, ഇന്ത്യ, പൂനെയിലെ നിസർഗ് ഗ്രാമിൽ എട്ടാമത് പ്രകൃതിചികിത്സ ദിനം ആഘോഷിച്ചു. സ്വയം രോഗശാന്തി സാധ്യമാക്കുന്നതും ദേശീയ ആരോഗ്യ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതുമായ ജീവിതരീതിയായി പ്രകൃതിചികിത്സയെ മഹാരാഷ്ട്ര ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ഊന്നിപ്പറഞ്ഞു. 

https://www.pib.gov.in/PressReleasePage.aspx?PRID=2191471&reg=3&lang=1

 

 ബെർലിനിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇന്ത്യ-ജർമ്മനി സഹകരണം കൂടുതൽ ശക്തമാക്കുന്നു

ബെർലിനിൽ നടന്ന ബദൽ വൈദ്യശാസ്ത്രത്തിലെ മൂന്നാമത്തെ സംയുക്ത പ്രവർത്തകസമിതി യോഗത്തിൽ പരമ്പരാഗതവും സംയോജിതവുമായ വൈദ്യശാസ്ത്രത്തിൽ ഇന്ത്യയും ജർമ്മനിയും ഉഭയകക്ഷിസഹകരണം മുന്നോട്ടുവച്ചു. പരമ്പരാഗത വൈദ്യശാസ്ത്രത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളുമായി സംയോജിപ്പിക്കുക, റീഇംബേഴ്‌സ്‌മെന്റ് പാതകൾ വികസിപ്പിക്കുക, നിയന്ത്രണ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുക എന്നിവയിലായിരുന്നു യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. ആയുഷ് സംവിധാനങ്ങളെ ആഗോളവൽക്കരിക്കാനും അന്താരാഷ്ട്രതലത്തിൽ സംയോജിത ആരോഗ്യ സംരക്ഷണത്തിലേക്കുള്ള സുരക്ഷിതവും നിയന്ത്രിതവുമായ പ്രവേശം ഉറപ്പാക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഈ ഇടപെടൽ ശക്തിപ്പെടുത്തി.

https://www.pib.gov.in/PressReleasePage.aspx?PRID=2192305&reg=3&lang=1

 

ഐഐടിഎഫ് 2025-ൽ ആയുഷ് പവലിയനനിൽ വൻ ജനപങ്കാളിത്തം.

"ആയുഷിനോടൊപ്പം ആരോഗ്യമുള്ള ഭാരതം ശ്രേഷ്ഠ ഭാരതം " എന്ന പ്രമേയത്തിൽ ഇന്ത്യയുടെ സമ്പന്നമായ പരമ്പരാഗത ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ പ്രദർശിപ്പിക്കുന്ന ആയുഷ് പവലിയൻ 2025, ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിലെ പ്രധാന ആകർഷണമായി മാറി. സൗജന്യ കൺസൾട്ടേഷനുകൾ, മരുന്നുകൾ, തത്സമയ അവതരണം, സംവേദനാത്മക പ്രവർത്തനങ്ങൾ എന്നിവയിലൂടെ സന്ദർശകർ ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, സോവ-റിഗ്പ, ഹോമിയോപ്പതി എന്നിവയിൽ ഇടപഴകി

 

https://www.pib.gov.in/PressReleasePage.aspx?PRID=2192428&reg=3&lang=1

 

പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാമത് ആഗോള ഉച്ചകോടി ന്യൂഡൽഹിയിൽ ആരംഭിച്ചു

കേന്ദ്ര ആയുഷ് മന്ത്രി ശ്രീ പ്രതാപ് റാവു ജാദവിന്റെ സാന്നിധ്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നദ്ദ ഉദ്ഘാടനം ചെയ്ത ഈ ഉച്ചകോടി, ശാസ്ത്രത്തിലൂടെയും ഏകീകൃത മാനദണ്ഡങ്ങളിലൂടെയും പരമ്പരാഗത വൈദ്യശാസ്ത്രത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ ഇന്ത്യ-ലോകാരോഗ്യ സംഘടന സഹകരണത്തെ എടുത്തു കാണിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഇന്ത്യയുടെ നേതൃത്വത്തെയും പുതിയ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര തന്ത്രം 2025–2034 നെയും പ്രശംസിച്ചു. അശ്വഗന്ധയെക്കുറിച്ച് ഉൾപ്പെടെ പ്ലീനറി സെഷനുകളും വിദഗ്ദ്ധ ചർച്ചകളും ആഗോള ആരോഗ്യ സംവിധാനങ്ങളിലെ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സംയോജനം, നിയന്ത്രണം, സുസ്ഥിരത എന്നിവയെ എടുത്തുകാണിച്ചു.

https://www.pib.gov.in/PressReleasePage.aspx?PRID=2205535&reg=3&lang=1

 

ന്യൂഡൽഹിയിൽ നടന്ന പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള WHO ആഗോള ഉച്ചകോടിയുടെ രണ്ടാം ദിവസം, ഉന്നതതല ഇടപെടലുകളിലൂടെയും പങ്കെടുക്കുന്ന രാജ്യങ്ങളുമായി പതിനാറ് ഉഭയകക്ഷി യോഗങ്ങളിലൂടെയും ഇന്ത്യ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തി. ആയുർവേദം, അന്താരാഷ്ട്ര സഹകരണം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള രീതികൾ, പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണാപത്രത്തിലൂടെ ഇന്ത്യയും ക്യൂബയും സഹകരണം വ്യാപിപ്പിച്ചു.

 https://www.pib.gov.in/PressReleasePage.aspx?PRID=2206253&reg=3&lang=1

 

ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടി സമാപിക്കുമ്പോൾ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആഗോള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു

ഗവേഷണം, നിയന്ത്രണ നടപടി, ശേഷി വികസനം എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമായി ഉയർന്നുവന്ന ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ ആഗോള പാരമ്പര്യ വൈദ്യശാസ്ത്ര കേന്ദ്രത്തിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. സ്ഥിരീകരിക്കപ്പെട്ട അറിവിലേക്കും നയ വിഭവങ്ങളിലേക്കും തുല്യമായ ആഗോള പ്രവേശനം ഉറപ്പാക്കുന്നതിന് പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ലൈബ്രറി ആരംഭിക്കുന്നത് പോലുള്ള സംരംഭങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചടങ്ങിൽ, പ്രധാനമന്ത്രിയും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസും ചേർന്ന് ന്യൂഡൽഹിയിൽ ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു. ആയുഷ് ഗ്രിഡിന്റെ മാസ്റ്റർ ഡിജിറ്റൽ പോർട്ടലായി മൈ ആയുഷ് ഇന്റഗ്രേറ്റഡ് സർവീസസ് പോർട്ടൽ (MAISP), ഗുണനിലവാരമുള്ള ആയുഷ് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആഗോള മാനദണ്ഡമായി ആയുഷ് മാർക്ക്, അശ്വഗന്ധയെക്കുറിച്ചുള്ള ഒരു സ്മരണിക തപാൽ സ്റ്റാമ്പ്, യോഗ പരിശീലനത്തെക്കുറിച്ചുള്ള WHO സാങ്കേതിക റിപ്പോർട്ട്, "അടിസ്ഥാനതലത്തിൽ നിന്ന് ആഗോളതലത്തിലേക്ക്: ആയുഷിന്റെ 11 വർഷത്തെ പരിവർത്തനം" എന്ന ഗ്രന്ഥം എന്നിവയുൾപ്പെടെ നിരവധി പ്രധാന ആയുഷ് സംരംഭങ്ങൾ ആരംഭിച്ചു. യോഗയുടെ പ്രോത്സാഹനത്തിനും വികസനത്തിനും നൽകിയ മികച്ച സംഭാവനകൾക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങളും പ്രധാനമന്ത്രി സമ്മാനിച്ചു.

പരമ്പരാഗത വൈദ്യശാസ്ത്രത്തെ പൈതൃകത്തിൽ നിന്ന് മുഖ്യധാരാ ആരോഗ്യ സംരക്ഷണത്തിലേക്ക് ഉയർത്തിയതിന് ഡോ. ടെഡ്രോസ് ഇന്ത്യയെ അഭിനന്ദിച്ചു. സംയോജിതവും ജനകേന്ദ്രീകൃതവുമായ ആരോഗ്യ സംരക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത കേന്ദ്രമന്ത്രിമാരായ ശ്രീ ജെ പി നഡ്ഡയും ശ്രീ പ്രതാപ് റാവു ജാദവും ആവർത്തിച്ചു. തെളിവുകൾ, സംയോജനം, തുല്യത എന്നിവയിൽ ശക്തമായ ആഗോള സമവായം അടയാളപ്പെടുത്തി, ഡൽഹി പ്രഖ്യാപനം അംഗീകരിച്ചാണ് ഉച്ചകോടി അവസാനിച്ചത്.

https://www.pib.gov.in/PressReleasePage.aspx?PRID=2206859&reg=3&lang=1

 

ധ്യാനത്തിന്റെ ശാസ്ത്രീയ നേട്ടങ്ങൾക്ക് ഊന്നൽ നൽകി MDNIY ലോക ധ്യാന ദിനം ആചരിച്ചു

സമ്മർദ്ദങ്ങളുടെ നിയന്ത്രണത്തിനും മാനസിക ക്ഷേമത്തിനുമുള്ള ശാസ്ത്രീയവും ഫലപ്രദവുമായ മാർഗമായി ധ്യാനത്തെ ഉയർത്തിക്കാട്ടി, മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY) ലോക ധ്യാന ദിനം ആഘോഷിച്ചു. യോഗ ഗ്രന്ഥങ്ങളിൽ നിന്നും ആധുനിക വൈദ്യശാസ്ത്ര ഗവേഷണങ്ങളിൽ നിന്നും സ്വീകരിച്ച ന്യൂറോപ്ലാസ്റ്റിസിറ്റി, വൈകാരിക നിയന്ത്രണം, സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കൽ എന്നിവയിൽ ധ്യാനത്തിന്റെ പങ്ക് വിദഗ്ധർ എടുത്തുപറഞ്ഞു.

https://www.pib.gov.in/PressReleasePage.aspx?PRID=2207225&reg=3&lang=1

 

ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ നടന്ന ആയുഷ്-ഇൻഡസ്ട്രി യോഗത്തിനിടെ ശ്രീ പിയൂഷ് ഗോയലും ശ്രീ പ്രതാപ് റാവു ജാദവും ആയുഷ് നിവേഷ് സാരഥി അനാച്ഛാദനം ചെയ്തു.

പരമ്പരാഗത വൈദ്യശാസ്ത്രത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള നാഴികക്കല്ലായ നീക്കത്തിൽ, ഇൻവെസ്റ്റ് ഇന്ത്യയുമായി സഹകരിച്ച് ആയുഷ് ഗ്രിഡ് വികസിപ്പിച്ചെടുത്ത ആയുഷ് നിവേഷ് സാരഥി പോർട്ടൽ 2025 മെയ് 29 ന് ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ നടന്ന ആയുഷ് പങ്കാളികൾ/ വ്യവസായ സംവേദന യോഗത്തിനിടെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലും ആയുഷ് മന്ത്രാലയം (സ്വതന്ത്ര ചുമതല) കേന്ദ്ര സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവും ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പുരാതന ആരോഗ്യ സംവിധാനങ്ങളെ ആധുനികവും നിക്ഷേപത്തിന് തയ്യാറായതുമായ മേഖലയാക്കി മാറ്റുന്നതിനുള്ള പ്രധാന കുതിച്ചുചാട്ടമാണ് ഈ പോർട്ടൽ.

നയ ചട്ടക്കൂടുകൾ, പ്രോത്സാഹനങ്ങൾ, നിക്ഷേപത്തിന് അവസരമുള്ള പദ്ധതികൾ, തത്സമയ സംവിധാനം എന്നിവ ഉൾക്കൊള്ളുന്ന ഏകീകൃത ഇന്റർഫേസ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. ആഗോള, ആഭ്യന്തര നിക്ഷേപകർക്കുള്ള തന്ത്രപരമായ സംവിധാനമായി സ്ഥാപിച്ചിരിക്കുന്ന ഇത് ഇന്ത്യയുടെ വളർന്നുവരുന്ന ആയുഷ് വ്യവസായത്തെ ശക്തിപ്പെടുത്തുന്നു.

ആയുഷ് നിവേഷ് സാരഥിയിലൂടെ നിക്ഷേപം ഉത്തേജിപ്പിക്കുക, സംരംഭകരെ ശാക്തീകരിക്കുക, പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ആരോഗ്യത്തിലും ഇന്ത്യയുടെ നേതൃത്വം പ്രദർശിപ്പിക്കുക എന്നിവയാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.

 https://www.pib.gov.in/PressReleasePage.aspx?PRID=2134202&reg=3&lang=2


(रिलीज़ आईडी: 2209241) आगंतुक पटल : 27
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Bengali , Bengali-TR , English , हिन्दी , Punjabi , Kannada