പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരിപാവനമായ പ്രകാശ് ഉത്സവത്തോടനുബന്ധിച്ച് ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിക്ക് പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 27 DEC 2025 10:44AM by PIB Thiruvananthpuram

പരിപാവനമായ പ്രകാശ് ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. 
ധൈര്യത്തിന്റെയും കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും മൂർത്തീഭാവമായി അദ്ദേഹം ഇന്നും നിലകൊള്ളുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

"സത്യം, നീതി, ധർമ്മം  എന്നിവയ്ക്കായി നിലകൊള്ളാനും മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന്റെ ജീവിതവും ഉപദേശങ്ങളും നമ്മെ പ്രചോദിപ്പിക്കുന്നു. ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ ദർശനങ്ങൾ സേവനത്തിലേക്കും നിസ്വാർത്ഥമായ കടമയിലേക്കും തലമുറകളെ നയിച്ചുകൊണ്ടിരിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു.

 പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ പാവനമായ പ്രകാശ് ഉത്സവ വേളയിൽ നാം അദ്ദേഹത്തെ ഭാത്യാദരപൂർവ്വം വണങ്ങുന്നു. ധീരതയുടെയും കരുണയുടെയും ത്യാഗത്തിന്റെയും പ്രതീകമായി അദ്ദേഹം നിലകൊള്ളുന്നു. സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളാനും മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന്റെ ജീവിതവും പ്രബോധനങ്ങളും നമ്മെ പ്രചോദിപ്പിക്കുന്നു. ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ ദർശനങ്ങൾ സേവനത്തിലേക്കും നിസ്വാർത്ഥമായ കടമയിലേക്കും തലമുറകളെ നയിച്ചുകൊണ്ടിരിക്കുന്നു."

"ഈ വർഷം ആദ്യം ഞാൻ തഖ്ത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബ് സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങളാണിവ. അവിടെ വെച്ച് ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെയും മാതാ സാഹിബ് കൗർ ജിയുടെയും വിശുദ്ധമായ ജോർ സാഹിബ് ദർശനം നടത്താനും എനിക്ക് സാധിച്ചു."

 

"ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ ਦੇ ਪਵਿੱਤਰ ਪ੍ਰਕਾਸ਼ ਉਤਸਵ 'ਤੇ ਅਸੀਂ ਉਨ੍ਹਾਂ ਨੂੰ ਸ਼ਰਧਾ ਸਹਿਤ ਪ੍ਰਣਾਮ ਕਰਦੇ ਹਾਂ। ਉਹ ਹਿੰਮਤ, ਹਮਦਰਦੀ ਅਤੇ ਕੁਰਬਾਨੀ ਦੇ ਪ੍ਰਤੀਕ ਹਨ।ਉਨ੍ਹਾਂ ਦਾ ਜੀਵਨ ਅਤੇ ਸਿੱਖਿਆਵਾਂ ਸਾਨੂੰ ਸੱਚ, ਨਿਆਂ, ਧਰਮ ਲਈ ਖੜ੍ਹੇ ਹੋਣ ਅਤੇ ਮਨੁੱਖੀ ਮਾਣ-ਸਨਮਾਨ ਦੀ ਰਾਖੀ ਲਈ ਪ੍ਰੇਰਿਤ ਕਰਦੀਆਂ ਹਨ। ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ ਦਾ ਦ੍ਰਿਸ਼ਟੀਕੋਣ ਪੀੜ੍ਹੀਆਂ ਨੂੰ ਸੇਵਾ ਅਤੇ ਨਿਰਸਵਾਰਥ ਕਰਤੱਵ ਦੇ ਰਾਹ 'ਤੇ ਰਹਿਨੁਮਾਈ ਕਰਦਾ ਰਹਿੰਦਾ ਹੈ।

ਇਸ ਸਾਲ ਦੀ ਸ਼ੁਰੂਆਤ ਵਿੱਚ ਤਖ਼ਤ ਸ੍ਰੀ ਹਰਿਮੰਦਰ ਜੀ ਪਟਨਾ ਸਾਹਿਬ ਦੀ ਮੇਰੀ ਯਾਤਰਾ ਦੀਆਂ ਇੱਥੇ ਤਸਵੀਰਾਂ ਹਨ, ਜਿੱਥੇ ਮੈਨੂੰ ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ ਅਤੇ ਮਾਤਾ ਸਾਹਿਬ ਕੌਰ ਜੀ ਦੇ ਪਵਿੱਤਰ ਜੋੜਾ ਸਾਹਿਬ ਦੇ ਦਰਸ਼ਨ ਵੀ ਹੋਏ ਸਨ।"

 

-SK-

( റിലീസ് ഐ.ഡി: 2209062) സന്ദര്‍ശക കൗണ്ടര്‍ : 41