ആഭ്യന്തരകാര്യ മന്ത്രാലയം
ഗുരു ഗോബിന്ദ് സിംഗ് ജി, മാതാ ഗുജ്രി, ധീരരായ സാഹിബ്സാദമാർ എന്നിവരുടെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ 'വീർ ബാൽ ദിവസ്' ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
പോസ്റ്റഡ് ഓണ്‍:
26 DEC 2025 11:20AM by PIB Thiruvananthpuram
വിശ്വാസത്തിൻ്റേയും രാജ്യത്തിൻ്റേയും സംരക്ഷണത്തിനായി ഗുരു ഗോബിന്ദ് സിംഗ് ജിയുടെ ധീരരായ പുത്രന്മാർ വളരെ ചെറിയ പ്രായത്തിൽ നടത്തിയ ത്യാഗങ്ങൾ ചരിത്രത്തിലെ അപൂർവ്വ ഉദാഹരണമാണ്.
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ 'വീർ ബാൽ ദിവസ് ' ദിനത്തിൽ ഗുരു ഗോബിന്ദ് സിംഗ് ജി, മാതാ ഗുജ്രി, ധീരരായ സാഹിബ്സാദമാർ എന്നിവരുടെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചുകൊണ്ട് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
വിശ്വാസത്തിൻ്റേയും രാജ്യത്തിൻ്റേയും സംരക്ഷണത്തിനായി ഗുരു ഗോബിന്ദ് സിംഗ് ജിയുടെ ധീരരായ പുത്രന്മാർ വളരെ ചെറിയ പ്രായത്തിൽ നടത്തിയ ത്യാഗങ്ങൾ ചരിത്രത്തിലെ അപൂർവ്വ ഉദാഹരണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ സമൂഹ മാധ്യമമായ എക്സിൽ പറഞ്ഞു. മാതാ ഗുജ്രിയും ഗുരു ഗോബിന്ദ് സിംഗ് ജിയും സാഹിബ്സാദമാരിൽ വളർത്തിയെടുത്ത മൂല്യങ്ങളും മാനവികതയെ സംരക്ഷിക്കാൻ അവർ പാകിയ വിത്തുകളും ക്രൂരമായ അടിച്ചമർത്തലുകളുടെ മനുഷ്യത്വരഹിതമായ പീഡനങ്ങൾക്ക് പോലും ഉലയ്ക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. നാല് സാഹിബ്സാദമാരുടെ ത്യാഗത്തിൻ്റെ കഥകൾ എല്ലാ തലമുറകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി 'വീർ ബാൽ ദിവസ്' ആചരണത്തിന് തുടക്കം കുറിച്ചതായി ശ്രീ ഷാ പറഞ്ഞു.
***
( റിലീസ് ഐ.ഡി: 2208828)
സന്ദര്‍ശക കൗണ്ടര്‍ : 29
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu