രാഷ്ട്രപതിയുടെ കാര്യാലയം
2025ലെ രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരം രാഷ്‌ട്രപതി സമ്മാനിച്ചു
प्रविष्टि तिथि:
23 DEC 2025 6:25PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ ഇന്ന് (ഡിസംബർ 23, 2025) നടന്ന പുരസ്‌കാര ദാന ചടങ്ങിൽ രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാർ - 2025 സമ്മാനിച്ചു.
രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരത്തിൻ്റെ രണ്ടാം പതിപ്പിൽ, വിജ്ഞാന രത്‌ന, വിജ്ഞാന ശ്രീ, വിജ്ഞാന യുവ, വിജ്ഞാന സംഘം എന്നീ നാല് വിഭാഗങ്ങളിലായി പ്രമുഖ ശാസ്ത്രജ്ഞർക്ക് 24 പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ശാസ്ത്രം, സാങ്കേതികവിദ്യ, സാങ്കേതികവിദ്യ അധിഷ്ഠിത നൂതനാശയം തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിഗതമായോ സംഘമായോ ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, നൂതനാശയ വിദഗ്ധർ എന്നിവർ നൽകിയ ശ്രദ്ധേയവും പ്രചോദനാത്മകവുമായ സംഭാവനകളെ അംഗീകരിക്കുക എന്നതാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരത്തിൻ്റെ ലക്ഷ്യം.
****
(रिलीज़ आईडी: 2207895)
आगंतुक पटल : 17