പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വികസിത് ഭാരത് ജി റാം ജി ബിൽ ഉയർത്തിക്കാട്ടുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 20 DEC 2025 3:22PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ എഴുതിയ, വികസിത് ഭാരത് ജി റാം ജി ബില്ലിന്റെ ലക്ഷ്യങ്ങൾ ഉയർത്തിക്കാട്ടുന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

തൊഴിലുറപ്പ് മെച്ചപ്പെടുത്തുക, പ്രാദേശികാസൂത്രണം നടപ്പിലാക്കുക, തൊഴിലാളികളുടെ സുരക്ഷയും കാർഷിക ഉൽപ്പാദനക്ഷമതയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക, വിവിധ പദ്ധതികളെ ഏകോപിപ്പിക്കുക, മുൻനിര സേവന ശേഷി ശക്തിപ്പെടുത്തുക, ഭരണം ആധുനികവൽക്കരിക്കുക എന്നിവയിലൂടെ ഗ്രാമീണ ഉപജീവനമാർഗങ്ങളെ പരിവർത്തനം ചെയ്യാൻ ഈ ബിൽ എങ്ങനെ ലക്ഷ്യമിടുന്നുവെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. ഈ ബിൽ സാമൂഹിക സംരക്ഷണത്തിൽ നിന്നുള്ള പിന്മാറ്റമല്ല, മറിച്ച് അതിന്റെ പുതുക്കലാണെന്നും ലേഖനത്തിൽ ഊന്നിപ്പറയുന്നു.

കേന്ദ്രമന്ത്രിയുടെ ലേഖനത്തിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:

"തീർച്ചയായും വായിച്ചിരിക്കേണ്ട ഈ ലേഖനത്തിൽ തൊഴിലുറപ്പ് മെച്ചപ്പെടുത്തുക, പ്രാദേശികാസൂത്രണം നടപ്പിലാക്കുക, തൊഴിലാളികളുടെ സുരക്ഷയും കാർഷിക ഉൽപ്പാദനക്ഷമതയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക, വിവിധ പദ്ധതികളെ ഏകോപിപ്പിക്കുക, മുൻനിര സേവന ശേഷി ശക്തിപ്പെടുത്തുക, ഭരണം ആധുനികവൽക്കരിക്കുക എന്നിവയിലൂടെ ഗ്രാമീണ ഉപജീവനമാർഗങ്ങളെ പരിവർത്തനം ചെയ്യാൻ ഈ ബിൽ എങ്ങനെ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ വിശദീകരിക്കുന്നു.

ഈ ബിൽ സാമൂഹിക സംരക്ഷണത്തിൽ നിന്നുള്ള പിന്മാറ്റമല്ല - മറിച്ച് അതിന്റെ പുതുക്കലാണ്."

*******

-SK-

(रिलीज़ आईडी: 2206990) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Gujarati , Tamil , Telugu , Kannada , Malayalam