വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഗവണ്മെന്റുമായി ബന്ധപ്പെട്ട സംശയാസ്പദമായ വ്യാജ വാർത്തകൾ പൊതുജനങ്ങൾക്ക് 8799711259 എന്ന നമ്പറിൽ PIB ഫാക്ട് ചെക്ക് യൂണിറ്റിനെ അറിയിക്കാം

प्रविष्टि तिथि: 19 DEC 2025 8:00PM by PIB Thiruvananthpuram

കേന്ദ്ര ഗവൺമെന്റ്മായി ബന്ധപ്പെട്ട വ്യാജ വാർത്തകളുടെയും തെറ്റായ വിവരങ്ങളുടെയും പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെ 2019 നവംബറിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ ഒരു ഫാക്ട് ചെക്ക് യൂണിറ്റ് (FCU) രൂപീകരിച്ചു.

 

ഇന്ത്യൻ ഗവൺമെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ/വിവരങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ/വസ്തുതാ പരിശോധന അഭ്യർത്ഥനകൾ എന്നിവ വാട്ട്‌സ്ആപ്പ് ഹോട്ട്‌ലൈൻ- +918799711259, ഇമെയിൽ ഐഡി- factcheck@pib.gov.in, PIB ഫാക്ട് ചെക്ക് യൂണിറ്റിന്റെ വെബ്‌സൈറ്റ്- https://factcheck.pib.gov.in എന്നിവയിലേക്ക് അയയ്ക്കാം.

 

 റിപ്പോർട്ട് ചെയ്ത വാർത്തകൾ/ഉള്ളടക്കം എന്നിവ പിഐബിയുടെ ഫാക്ട് ചെക്ക് യൂണിറ്റ് താഴെ പറയുന്ന രീതിയിൽ പരിശോധിക്കുന്നു:

° വസ്തുതാ പരിശോധനയിൽ 

പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്വമേധയാ നടപടിയെടുക്കുകയും അതിന്റെ വെബ്‌സൈറ്റിലോ വാട്ട്‌സ്ആപ്പ് ഹോട്ട്‌ലൈനിലോ പരാതികൾ സ്വീകരിക്കുകയും ചെയ്യുന്നു.

• ലഭിച്ച വിവരങ്ങൾ ഫാക്ട് ചെക്ക് യൂണിറ്റിന്റെ പരിധിയിൽ വരുമോ എന്ന് ഉറപ്പുവരുത്തിയ ശേഷം യൂണിറ്റ് അത് പരിഗണിക്കുന്നു .

• ഇപ്രകാരം ലഭിച്ച വിവരങ്ങളുടെ ആധികാരികത അംഗീകൃത ഉറവിടങ്ങളിൽ നിന്ന് പരിശോധിച്ചുറപ്പിച്ച ശേഷം, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്നതിനും അനുയോജ്യമായ സർഗാത്മക ഉള്ളടക്കത്തിലൂടെ അവബോധം സൃഷ്ടിക്കുന്നതിനും ഫാക്ട് ചെക്ക് യൂണിറ്റ് വിവര, വിനിമയ, വിദ്യാഭ്യാസ (ഐഇസി) തന്ത്രം ഉപയോഗിക്കുന്നു.

•വസ്തുത പരിശോധിച്ചതും ശരിയായതുമായ വിവരങ്ങൾ എഫ്‌സിയു അതിന്റെ സമൂഹ മാധ്യമ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്യുന്നു.

 

കേന്ദ്ര ഗവൺമെന്റുമായി ബന്ധപ്പെട്ട ഓൺലൈൻ ഉള്ളടക്കം നിരീക്ഷിക്കുന്നതിൽ പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് (എഫ്‌സിയു) ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ, ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും വിദ്വേഷകരമായ വിവരണങ്ങളും പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സജീവമായി പരിശോധിച്ച്, തെറ്റായ അവകാശവാദങ്ങളുടെ വസ്തുത ഉടനടി പരിശോധിച്ച്, ആധികാരിക വിവരങ്ങൾ നൽകി, കൃത്യമായ പൊതു ആശയവിനിമയം ഉറപ്പാക്കി. അതുവഴി തെറ്റിദ്ധരിപ്പിക്കുന്നതും രാജ്യ വിരുദ്ധവുമായ വിവരണങ്ങളുടെ വ്യാപനം തടയാൻ സഹായിച്ചു.

 

ശ്രീ സുജീത് കുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് രാജ്യസഭയിൽ സമർപ്പിച്ചതാണ് ഈ വിവരങ്ങൾ

****


(रिलीज़ आईडी: 2206904) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi , Assamese , Telugu , Kannada