പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം: ഫലങ്ങളുടെ പട്ടിക

प्रविष्टि तिथि: 18 DEC 2025 4:57PM by PIB Thiruvananthpuram

1) സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ

- അടുത്ത് നിൽക്കുന്ന സാമ്പത്തിക, വാണിജ്യ സംയോജനം ശക്തിപ്പെടുത്തുകയും കൂടുതൽ വികസിപ്പിക്കുകയും ചെയ്യുക.

- വ്യാപാര തടസ്സങ്ങൾ കുറച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുകയും സ്ഥിരതയുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയും ചെയ്യുക. 

- സമ്പദ്‌വ്യവസ്ഥയുടെ എല്ലാ പ്രധാന മേഖലകളിലും അവസരങ്ങൾ തുറക്കുക, സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പ്രവാഹം വർദ്ധിപ്പിക്കുക.

2) സമുദ്ര പൈതൃകത്തിന്റെയും മ്യൂസിയങ്ങളുടെയും മേഖലയിൽ ധാരണാപത്രം

- ലോത്തലിലെ ദേശീയ സമുദ്ര പൈതൃക സമുച്ചയം ഉൾപ്പെടെയുള്ള സമുദ്ര മ്യൂസിയങ്ങളെ പിന്തുണയ്ക്കുന്നതിന് സഹകരണ പങ്കാളിത്തം സ്ഥാപിക്കുക.

- സംയുക്ത സമുദ്ര പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം വർദ്ധിപ്പിക്കുന്നതിനും ഉഭയകക്ഷി സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പുരാവസ്തുക്കളുടെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റം, സംയുക്ത പ്രദർശനങ്ങൾ, ഗവേഷണം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ സുഗമമാക്കുക.

3) കൃഷി, അനുബന്ധ മേഖലകളിലെ ധാരണാപത്രം

- കാർഷിക മേഖലയിലും അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയിലും ചട്ടക്കൂട് ഒരു സുപ്രധാന രേഖയാണ്.

- കാർഷിക ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി, പൂന്തോട്ടപരിപാലനം, സംയോജിത കൃഷി സംവിധാനങ്ങൾ, സൂക്ഷ്മ ജലസേചനം എന്നിവയിലെ സഹകരണം.

4) ഉന്നത വിദ്യാഭ്യാസ മേഖലയിലെ ധാരണാപത്രം

- മാനുഷികവും സാമൂഹികവും-സാമ്പത്തികവുമായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ പുതിയ അറിവും നൂതന രീതികളും സൃഷ്ടിക്കുന്നതിനായി പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സംയുക്ത ഗവേഷണം, പ്രത്യേകിച്ച് അനുവർത്തിത ഗവേഷണം (Applied Research ) നടത്തുമ്പോൾ, അധ്യാപകർ, ഗവേഷകർ, പണ്ഡിതർ എന്നിവരുടെ കൈമാറ്റം സാധ്യമാക്കുക.

5) തിന കൃഷിയുടേയും കാർഷിക-ഭക്ഷ്യ നവീകരണത്തിന്റേയും സഹകരണത്തിനായുള്ള നിർവഹണ പദ്ധതി

- തിനയുടെ ഉത്പാദനം, ഗവേഷണം, പ്രോത്സാഹനം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയുടെ ശാസ്ത്രീയ വൈദഗ്ധ്യത്തിലും ഒമാന്റെ അനുകൂല കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങളിലും സഹകരണം സ്ഥാപിക്കുക.

6) സമുദ്ര സഹകരണത്തെക്കുറിച്ചുള്ള സംയുക്ത ദർശന രേഖ സ്വീകരിക്കൽ

- പ്രാദേശിക സമുദ്ര സുരക്ഷ, നീല സമ്പദ്‌വ്യവസ്ഥ, സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുക.

 

-NK-


(रिलीज़ आईडी: 2206322) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada