റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ റെയിൽവേ പൂർണ വൈദ്യുതീകരണത്തിലേക്ക്; ബ്രോഡ്ഗേജ് ശൃംഖലയുടെ 99.2 ശതമാനവും പൂർത്തിയായി; യുകെ (39%), റഷ്യ (52%), ചൈന (82%) എന്നീ രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിൽ

14 റെയിൽവേ സോണുകളിലും 25 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലും 100% വൈദ്യുതീകരണം

प्रविष्टि तिथि: 17 DEC 2025 3:53PM by PIB Thiruvananthpuram

ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ വൈദ്യുതീകരണം ദൗത്യരൂപേണയാണ് ഏറ്റെടുത്തിരിക്കുന്നത്.  ഇതുവരെ ബ്രോഡ് ഗേജ് ശൃംഖലയുടെ ഏകദേശം 99.2% വൈദ്യുതീകരണം പൂര്‍ത്തിയാക്കി.  ബാക്കി ശൃംഖലയുടെ വൈദ്യുതീകരണം പുരോഗമിക്കുകയാണ്. 2014-25 കാലയളവിലും 2014-ന് മുന്‍പും പൂര്‍ത്തീകരിച്ച വൈദ്യുതീകരണത്തിന്റെ വിവരങ്ങൾ താഴെ:

 

കാലയളവ്

പാതയുടെ നീളം കിലോമീറ്ററില്‍  

2014 ന് മുന്‍പ് (ഏകദേശം 60 വര്‍ഷം)

21,801

2014-25

46,900

 

റെയിൽവേ വൈദ്യുതീകരണത്തിൽ ഇന്ത്യൻ റെയിൽവേ കൈവരിച്ച നേട്ടം ആഗോളതലത്തിൽ ശ്രദ്ധേയമാണ്. ഇന്റർനാഷണൽ റെയിൽവേ യൂണിയന്റെ (യുഐസി) 2025 ജൂണിലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തെ പ്രധാന റെയിൽവേ സംവിധാനങ്ങളിലെ വൈദ്യുതീകരണ നിരക്ക് താഴെ നല്‍കിയ പ്രകാരമാണ്:

 

രാജ്യം

റെയില്‍വേ വൈദ്യുതീകരണം  

യുകെ

39%

ഫ്രാന്‍സ്

60%

സ്പെയിന്‍ 

67%

റഷ്യ

52%

ജപ്പാന്‍

64%

ചൈന

82%

സ്വിറ്റ്സര്‍ലാന്‍ഡ് 

100%

 

 

2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ  റെയിൽവേ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത് യഥാക്രമം 7,188 കിലോമീറ്റര്‍ പാതയും 2,701  കിലോമീറ്റർ പാതയുമാണ്.  കൂടാതെ പുതിയ പാതകള്‍ക്കും ബഹുപാതാ പദ്ധതികള്‍ക്കും അനുമതി നല്‍കുന്നതും  നിർമിക്കുന്നതും വൈദ്യുതീകരണത്തോടെയാണ്.  

മേഖലാടിസ്ഥാനത്തിലുള്ള വൈദ്യുതീകരണ നില താഴെ:

 

ക്രമനമ്പര്‍

മേഖല

വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ശതമാനം 

1

സെന്‍ട്രല്‍ റെയില്‍വേ

100%

2

കിഴക്കന്‍ തീരമേഖല റെയില്‍വേ 

100%

3

കിഴക്കന്‍ സെന്‍ട്രല്‍ റെയില്‍വേ

100%

4

കിഴക്കന്‍ റെയില്‍വേ 

100%

5

കൊങ്കണ്‍ റെയില്‍വേ 

100%

6

കൊല്‍ക്കത്ത മെട്രോ 

100%

7

വടക്കന്‍ സെന്‍ട്രല്‍ റെയില്‍വേ 

100%

8

വടക്കുകിഴക്കന്‍ റെയില്‍വേ

100%

9

വടക്കന്‍ റെയില്‍വേ

100%

10

ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേ

100%

11

ദക്ഷിണ പൂര്‍വ സെന്‍ട്രല്‍ റെയില്‍വേ

100%

12

ദക്ഷിണ പൂര്‍വ റെയില്‍വേ 

100%

13

പശ്ചിമ സെന്‍ട്രല്‍ റെയില്‍വേ 

100%

14

പശ്ചിമ റെയില്‍വേ 

100%

15

വടക്കുപടിഞ്ഞാറന്‍ റെയില്‍വേ   

98%

16

ദക്ഷിണ റെയില്‍വേ 

98%

17

വടക്കുകിഴക്കന്‍ അതിര്‍ത്തിമേഖല റെയില്‍വേ  

95%

18

ദക്ഷിണ പശ്ചിമ റെയില്‍വേ  

95%

 
ബീഹാർ, ഝാർഖണ്ഡ്‌, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തമിഴ്‌നാട് എന്നിവയുൾപ്പെടെ സംസ്ഥാനങ്ങളിലെയും  കേന്ദ്രഭരണ പ്രദേശങ്ങളിലെയും  വൈദ്യുതീകരണ നില താഴെ നല്‍കിയിരിക്കുന്നു:
 

ക്രമ നമ്പര്‍

സംസ്ഥാനം 

വൈദ്യുതീകരണം ശതമാനത്തില്‍ 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ക്രമ നമ്പര്‍

സംസ്ഥാനം 

വൈദ്യുതീകരണം ശതമാനത്തില്‍ 

1

ആന്ധ്രാപ്രദേശ്

100%

16

മിസോറാം

100%

2

അരുണാചല്‍ പ്രദേശ് 

100%

17

നാഗാലാന്‍ഡ്

100%

3

ബീഹാര്‍ 

100%

18

ഒഡീഷ

100%

4

ചണ്ഡീഗഡ്

100%

19

പുതുച്ചേരി

100%

5

ഛത്തീസ്ഗഢ്

100%

20

പഞ്ചാബ്

100%

6

ഡല്‍ഹി 

100%

21

തെലങ്കാന 

100%

7

ഗുജറാത്ത്

100%

22

ത്രിപുര

100%

8

ഹരിയാന

100%

23

ഉത്തര്‍പ്രദേശ്

100%

9

ഹിമാചല്‍ പ്രദേശ്

100%

24

ഉത്തരാഖണ്ഡ് 

100%

10

ജമ്മുകശ്മീര്‍ 

100%

25

പശ്ചിമബംഗാള്‍ 

100%

11

ഝാര്‍ഖണ്ഡ്

100%

26

രാജസ്ഥാന്‍ 

99%

12

കേരളം

100%

27

തമിഴ്നാട്

97%

13

മധ്യപ്രദേശ്

100%

28

കര്‍ണാടക

96%

14

മഹാരാഷ്ട്ര

100%

29

അസം

92%

15

മേഘാലയ

100%

30

ഗോവ

91%

 

 

ഉത്തരേന്ത്യൻ മേഖലയിലെ അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, മിസോറാം  സംസ്ഥാനങ്ങളിലെ നിലവിലെ ബ്രോഡ്ഗേജ്  ശൃംഖല 100% വൈദ്യുതീകരിച്ചു കഴിഞ്ഞു. കൂടാതെ എല്ലാ പുതിയ പാതകളും ബഹുപാതാ പദ്ധതികളും അനുവദിക്കുന്നതും നിർമിക്കുന്നതും വൈദ്യുതീകരണത്തോടെയാണ്. അസമിൽ 92% വൈദ്യുതീകരണം പൂർത്തിയായി. ബാക്കി ശൃംഖലയിലെ വൈദ്യുതീകരണത്തിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  

റെയിൽവേ വൈദ്യുതീകരണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റിലെ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്: 

https://indianrailways.gov.in/railwayboard/uploads/directorate/ele_engg/2025/Status%20of%20Railway%C2%A0Electrification%20as%20on%C2%A030_11_2025.pdf 

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വനവുമായി ബന്ധപ്പെട്ട അനുമതികള്‍, തടസ്സങ്ങൾ മാറ്റി സ്ഥാപിക്കൽ, വിവിധ അധികാരികളിൽ നിന്ന് ലഭിക്കേണ്ട നിയമാനുസൃത അനുമതികള്‍,  പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും ഭൂപ്രകൃതിപരവുമായ അവസ്ഥകൾ, പദ്ധതി പ്രദേശം നിലനിൽക്കുന്ന സ്ഥലത്തെ ക്രമസമാധാന നില, കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം ഒരു വർഷത്തിൽ പദ്ധതി പ്രദേശത്ത് ലഭിക്കുന്ന പ്രവൃത്തി മാസങ്ങളുടെ എണ്ണം തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് വൈദ്യുതീകരണം പൂര്‍ത്തീകരിക്കാനാവുക.  ഈ ഘടകങ്ങളെല്ലാം പദ്ധതികളുടെ പൂർത്തീകരണ സമയത്തെ ബാധിക്കുന്നു.

റോഡ് ഗതാഗതത്തെ അപേക്ഷിച്ച് റെയിൽവേ  ഗതാഗതത്തിൽ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലിലുണ്ടാകുന്ന കുറവ് താഴെ പറയും പ്രകാരമാണ് 

(അവലംബം:- നീതി ആയോഗ് റിപ്പോർട്ട് - “ഫാസ്റ്റ് ട്രാക്കിങ് ഫ്രെയ്റ്റ് ഇന്‍ ഇന്ത്യ", ജൂൺ 2021):

ഗതാഗതമാര്‍ഗം 

ടൺ-കിലോമീറ്റർ പ്രതി  കാര്‍ബണ്‍ പുറന്തള്ളൽ

റോഡ്

101 ഗ്രാം 

റെയില്‍ 

11.5 ഗ്രാം (89 ശതമാനമോ അതില്‍ കുറവോ)

 

റെയിൽവേ ശൃംഖല ഏതാണ്ട് പൂർണമായി വൈദ്യുതീകരിച്ചും സൗരോര്‍ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസ്സുകള്‍ തന്ത്രപരമായി ഉപയോഗപ്പെടുത്തിയും  സുസ്ഥിര പ്രവർത്തനം ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണ്. ഊർജ സംഭരണത്തിന്റെ കൃത്യമായ ആസൂത്രണത്തിലൂടെ കാർബൺ പുറന്തള്ളല്‍  കുറയ്ക്കാനും ഇത് സഹായിക്കുന്നു. 

കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് - വിവരസാങ്കേതിക  മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്. 

(रिलीज़ आईडी: 2205732) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Odia , Kannada