പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്‌ട്രേലിയയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
ദാരുണസംഭവത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
14 DEC 2025 5:23PM by PIB Thiruvananthpuram
ജൂതരുടെ ഹനുക്ക ഉത്സവത്തിന്റെ ആദ്യദിനം ആഘോഷിക്കുന്നവരെ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിലെ ബോണ്ടി തീരത്ത് ഇന്നുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.
ദാരുണസംഭവത്തിൽ അഗാധദുഃഖം അറിയിച്ച ശ്രീ മോദി, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ
ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തി. ഈ അഗാധമായ ദുഃഖവേളയിൽ ഇന്ത്യ ഓസ്‌ട്രേലിയയിലെ ജനങ്ങളോടു പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ ഇന്ത്യയുടെ അചഞ്ചലമായ നിലപാട് ആവർത്തിച്ച അദ്ദേഹം, ഭീകരതയോടുള്ള ഇന്ത്യയുടെ സഹിഷ്ണുതാരഹിതനയത്തിൽ വിട്ടുവീഴ്ച വരുത്തില്ലെന്നും ഭീകരതയുടെ എല്ലാ രൂപങ്ങൾക്കും ആവിഷ്കാരങ്ങൾക്കുമെതിരായ ആഗോള പോരാട്ടത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“ജൂതരുടെ ഉത്സവമായ ഹനുക്കയുടെ ആദ്യ ദിനം ആഘോഷിക്കുന്നവരെ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിലെ ബോണ്ടി തീരത്ത് ഇന്നുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞാൻ എന്റെ ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ ഓസ്‌ട്രേലിയയിലെ ജനങ്ങൾക്കു ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഭീകരതയോട് സഹിഷ്ണുതാരഹിത നിലപാടാണ് ഇന്ത്യക്കുള്ളത്. ഭീകരതയുടെ എല്ലാ രൂപങ്ങൾക്കും ആവിഷ്കാരങ്ങൾക്കുമെതിരായ പോരാട്ടത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു.”
***
SK
(रिलीज़ आईडी: 2203770)
आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada