പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ടെക്സ്റ്റൈൽ ആവാസവ്യവസ്ഥയിൽ 11 വർഷംകൊണ്ടുണ്ടായ ചരിത്രപരമായ പരിവർത്തനം ഉയർത്തിക്കാട്ടുന്ന ലേഖനം പങ്കിട്ട് പ്രധാനമന്ത്രി
प्रविष्टि तिथि:
12 DEC 2025 4:30PM by PIB Thiruvananthpuram
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ ഇന്ത്യയുടെ ടെക്സ്റ്റൈൽ ആവാസവ്യവസ്ഥയിലുണ്ടായ ശ്രദ്ധേയമായ പരിവർത്തനം ഉയർത്തിക്കാട്ടുന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കിട്ടു. മൂല്യശൃംഖലയിലുടനീളം അഭൂതപൂർവമായ വളർച്ചയുടെയും ആധുനികവൽക്കരണത്തിന്റെയും ഉൾപ്പെടുത്തലിന്റെയും കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ലേഖനമാണിത്.
കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിങ്ങിന്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“കഴിഞ്ഞ 11 വർഷത്തിനിടെ, ഇന്ത്യയുടെ ടെക്സ്റ്റൈൽ ആവാസവ്യവസ്ഥ ചരിത്രപരമായ മാറ്റത്തിനു സാക്ഷ്യം വഹിച്ചു: ശക്തമായ അടിസ്ഥാനസൗകര്യങ്ങൾ, വികസിപ്പിച്ച വിപണികൾ, മെച്ചപ്പെട്ട വൈദഗ്ദ്ധ്യം, വിശാലമായ ഉൾപ്പെടുത്തൽ എന്നിവയും അതിലേറെയും. ഇപ്പോൾ തൊഴിലവസര സൃഷ്ടി, സ്ത്രീശാക്തീകരണം, ആഗോള മത്സരക്ഷമത എന്നിവയ്ക്ക് ഇന്ധനം നൽകുന്ന മൂല്യശൃംഖലയാണിത്!
ശ്രീ ഗിരിരാജ് സിങ് എഴുതിയ ഈ ലേഖനം പരിണാമത്തെ അതിന്റെ പ്രാധാന്യത്തോടെ വിശദീകരിക്കുന്നു, തീർച്ചയായും വായിക്കേണ്ടതാണിത്!”
***
NK
(रिलीज़ आईडी: 2203082)
आगंतुक पटल : 9