വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തിനെതിരെ ഐ.ടി. നിയമങ്ങൾ പൗരന്മാരെ ശാക്തീകരിക്കുന്നു
വാർത്തകളും സമകാലികാ വിഷയങ്ങളും പ്രസിദ്ധീകരിക്കുന്നവർ ഐ.ടി. നിയമങ്ങൾ പ്രകാരം ധാർമ്മിക പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് നിർബന്ധം
प्रविष्टि तिथि:
12 DEC 2025 2:13PM by PIB Thiruvananthpuram
ഭരണഘടനയുടെ അനുച്ഛേദം 19(1) പ്രകാരം സംസാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വ്യാജവും, തെറ്റായതും, തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളുടെ വർദ്ധിച്ചുവരുന്ന സംഭവങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിന് അറിവുള്ളതാണ്.
2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമപ്രകാരം 2021 ഫെബ്രുവരി 25ന് ഇൻഫർമേഷൻ ടെക്‌നോളജി (ഇൻ്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) നിയമങ്ങൾ 2021 സർക്കാർ വിജ്ഞാപനം ചെയ്തു.
ഈ നിയമങ്ങളുടെ മൂന്നാം ഭാഗം, വാർത്തകളും സമകാലിക വിഷയങ്ങളും പ്രസിദ്ധീകരിക്കുന്നവർ ധാർമ്മിക പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. 1995-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് ആക്ടിന് കീഴിൽ നിശ്ചയിച്ചിട്ടുള്ള പ്രോഗ്രാം കോഡും 1978-ലെ പ്രസ് കൗൺസിൽ ആക്ടിന് കീഴിലുള്ള പത്രപ്രവർത്തന പെരുമാറ്റച്ചട്ടങ്ങളും പാലിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
ഈ ഐ.ടി. നിയമങ്ങൾ പ്രകാരം ധാർമ്മിക പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഒരു ത്രിതല പരാതി പരിഹാര സംവിധാനവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കൂടാതെ, ഐ.ടി. നിയമങ്ങളുടെ രണ്ടാം ഭാഗ പ്രകാരം, യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള ഇടനിലക്കാർക്ക് തെറ്റായതോ, സത്യമല്ലാത്തതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം നല്കുന്നു.
കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പരിശോധിക്കുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ 2019 നവംബറിൽ ഒരു വസ്തുതാ പരിശോധനാ യൂണിറ്റ് (Fact Check Unit) രൂപീകരിച്ചു.
കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലേയും വകുപ്പുകളിലേയും അംഗീകൃത സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകളുടെ ആധികാരികത പരിശോധിച്ച ശേഷം, വസ്തുതാ പരിശോധനാ യൂണിറ്റ് അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശരിയായ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നു.
2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 69എ പ്രകാരം, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, ഇന്ത്യയുടെ പ്രതിരോധം, രാജ്യത്തിൻ്റെ സുരക്ഷ, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വെബ്സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും പോസ്റ്റുകളും തടയുന്നതിന് സർക്കാർ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നു.
ഡോ. ലക്ഷ്മികാന്ത് ബാജ്‌പേയി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് രാജ്യസഭയിൽ അറിയിച്ചതാണ് ഈ വിവരങ്ങൾ.
*****
(रिलीज़ आईडी: 2202951)
आगंतुक पटल : 5