പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ശിവ്‍രാജ് പാട്ടീലിന്റെ വിയോ​ഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 12 DEC 2025 10:26AM by PIB Thiruvananthpuram

പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച അനുഭവസമ്പന്നനായ നേതാവെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ ശിവ്‍രാജ് പാട്ടീലിന്റെ വിയോ​ഗത്തിൽ അനുശോചിച്ചു. 

ദീർഘവും വിശിഷ്ടവുമായ തന്റെ പൊതുജീവിതത്തിൽ MLA, MP, കേന്ദ്രമന്ത്രി, മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ, ലോക്‌സഭാ സ്പീക്കർ തുടങ്ങി വിവിധ പദവികളിൽ രാഷ്ട്രത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ശ്രീ പാട്ടീലിന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി തൻ്റെ സന്ദേശത്തിൽ പറഞ്ഞു. സാമൂഹിക ക്ഷേമത്തോടുള്ള പ്രതിബദ്ധതയും ജനാധിപത്യ മൂല്യങ്ങളോടുള്ള അചഞ്ചലമായ സമർപ്പണവും അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു.

ശ്രീ പാട്ടീലുമായി വർഷങ്ങളായി നടത്തിയ നിരവധി കൂടിക്കാഴ്ചകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് ശ്രീ പാട്ടീൽ തൻ്റെ വസതിയിൽ വന്നപ്പോഴാണ് അവസാനമായി കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്‌സിലെ പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചു:

“ശ്രീ ശിവ്‍രാജ് പാട്ടീൽ ജിയുടെ വിയോഗത്തിൽ ദുഃഖിതനാണ്. MLA, MP, കേന്ദ്രമന്ത്രി, മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ, ലോക്‌സഭാ സ്പീക്കർ എന്നീ നിലകളിൽ പൊതുരംഗത്ത് സേവനമനുഷ്ഠിച്ച അനുഭവസമ്പന്നനായ നേതാവായിരുന്നു അദ്ദേഹം. സമൂഹത്തിൻ്റെ ക്ഷേമത്തിനായി സംഭാവനകൾ നൽകുന്നതിൽ അദ്ദേഹം അതീവ തത്പരനായിരുന്നു. വർഷങ്ങളായി അദ്ദേഹവുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്, ഏതാനും മാസങ്ങൾക്കുമുമ്പ് എൻ്റെ വസതിയിൽ വന്നപ്പോഴാണ് അവസാനമായി കണ്ടത്. ഈ ദുഃഖകരമായ വേളയിൽ എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്. ഓം ശാന്തി.”

 

 

“श्री शिवराज पाटील जी यांच्या निधनाने दुःख झाले आहे. ते एक अनुभवी नेते होते. सार्वजनिक जीवनातील आपल्या प्रदीर्घ कारकिर्दीत त्यांनी आमदार, खासदार, केंद्रीय मंत्री, महाराष्ट्र विधानसभेचे तसेच लोकसभेचे अध्यक्ष म्हणून काम केले. समाजाच्या कल्याणासाठी योगदान देण्याच्या ध्येयाने ते झपाटले होते. ​गेल्या काही वर्षांत त्यांच्यासोबत माझे अनेक वेळा संवाद झाले, त्यापैकी सर्वात अलीकडील भेट काही महिन्यांपूर्वीच जेव्हा ते माझ्या निवासस्थानी आले होते तेव्हा झाली होती. या दुःखद प्रसंगी माझ्या संवेदना त्यांच्या कुटुंबीयांसोबत आहेत. ओम शांती.”

 

 

***

AT


(रिलीज़ आईडी: 2202746) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , Marathi , हिन्दी , Manipuri , Bengali , Assamese , Gujarati , Tamil , Kannada