പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്‌സഭയിൽ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 10 DEC 2025 10:54PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ഇന്ന് ലോക്‌സഭയിൽ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ വശങ്ങളെയും രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനിൽക്കുന്ന ശക്തിയെയും അടിവരയിടുന്ന വ്യക്തമായ വസ്തുതകൾ കേന്ദ്ര ആഭ്യന്തരമന്ത്രി തന്റെ പ്രസംഗത്തിൽ അവതരിപ്പിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ജിയുടെ പ്രസംഗം ശ്രദ്ധേയമായിരുന്നു. കൃത്യമായ വസ്തുതകൾ സഹിതം, അദ്ദേഹം നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ വശങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും എടുത്തുകാണിക്കുകയും പ്രതിപക്ഷത്തിന്റെ നുണകൾ തുറന്നുകാട്ടുകയും ചെയ്തു.”

***

AT


(रिलीज़ आईडी: 2202022) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada