ഉപരാഷ്ട്രപതിയുടെ കാര്യാലയം
യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ദീപാവലിയെ ഉൾപ്പെടുത്തിയ തീരുമാനത്തെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ സ്വാഗതം ചെയ്തു
प्रविष्टि तिथि:
10 DEC 2025 12:54PM by PIB Thiruvananthpuram
ദീപാവലിയെ അമൂർത്ത സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ യുനെസ്കോയുടെ തീരുമാനത്തിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ സന്തോഷം പ്രകടിപ്പിച്ചു. ഈ ആഗോള അംഗീകാരം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒരു മഹത്തായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
ദീപാവലി കേവലമൊരു ഉത്സവം മാത്രമല്ല മറിച്ച് രാജ്യത്തെ ഒന്നിപ്പിക്കുകയും ലോകമെമ്പാടും പ്രതിധ്വനിക്കുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക പ്രതിഭാസമാണെന്ന് ഉപരാഷ്ട്രപതി സമൂഹ മാധ്യമത്തിൽ കുറിച്ചു. പ്രത്യാശയുടേയും, ഐക്യത്തിൻ്റേയും, ഇരുളിന്മേലുള്ള വെളിച്ചത്തിൻ്റേയും, അധർമ്മത്തിൻ്റെ മേലുള്ള ധർമ്മത്തിൻ്റേയും വിജയത്തിൻ്റെ കാലാതീതമായ സന്ദേശം നല്കുന്ന ഈ ഉത്സവം ഇന്ത്യയുടെ ബഹുസാംസ്കാരികത, ബഹുസ്വരത, സാമൂഹിക ഐക്യം എന്നിവയെ ഉൾക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ അവസരത്തിൽ, എല്ലാ സഹപൗരന്മാർക്കും ശ്രീ സി.പി. രാധാകൃഷ്ണൻ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ അംഗീകാരം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തേയും മാനവികതയ്ക്കായുള്ള അതിൻ്റെ ശാശ്വത സന്ദേശത്തേയും ആഘോഷിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
SKY
******
(रिलीज़ आईडी: 2201397)
आगंतुक पटल : 3