പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ദൂരദർശനിലെ 'സുപ്രഭാതം' പരിപാടിയെ പ്രശംസിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
08 DEC 2025 9:03AM by PIB Thiruvananthpuram
ദൂരദർശനിൽ പ്രക്ഷേപണം ചെയ്യുന്ന സുപ്രഭാതം പരിപാടിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പരിപാടി പ്രഭാതത്തിന് ഒരു ഉന്മേഷദായകമായ തുടക്കം നൽകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗ മുതൽ ഇന്ത്യൻ ജീവിതരീതിയുടെ വിവിധ വശങ്ങൾ വരെ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന വിഷയങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ഈ പരിപാടി അറിവ്, പ്രചോദനം, പോസിറ്റിവിറ്റി എന്നിവയുടെ ഒരു സവിശേഷമായ സമന്വയമാണ് കാഴ്ചവെക്കുന്നതെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സുപ്രഭാതം പരിപാടിയിലെ ഒരു സവിശേഷ ഭാഗമായ സംസ്കൃത സുഭാഷിതത്തിലേക്കും പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു. ഇത് ഇന്ത്യയുടെ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ചുള്ള ഒരു പുതിയ അവബോധം പ്രചരിപ്പിക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ സുഭാഷിതം പ്രധാനമന്ത്രി കാഴ്ചക്കാരുമായി പങ്കുവെച്ചു.
എക്സിലെ പോസ്റ്റുകളിൽ പ്രധാനമന്ത്രി പറഞ്ഞു:
“दूरदर्शन पर प्रसारित होने वाला सुप्रभातम् कार्यक्रम सुबह-सुबह ताजगी भरा एहसास देता है। इसमें योग से लेकर भारतीय जीवन शैली तक अलग-अलग पहलुओं पर चर्चा होती है। भारतीय परंपराओं और मूल्यों पर आधारित यह कार्यक्रम ज्ञान, प्रेरणा और सकारात्मकता का अद्भुत संगम है।
https://www.youtube.com/watch?v=vNPCnjgSBqU”
“सुप्रभातम् कार्यक्रम में एक विशेष हिस्से की ओर आपका ध्यान आकर्षित करना चाहूंगा। यह है संस्कृत सुभाषित। इसके माध्यम से भारतीय संस्कृति और विरासत को लेकर एक नई चेतना का संचार होता है। यह है आज का सुभाषित…”
***
AT
(रिलीज़ आईडी: 2200209)
आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada