പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ദിവ്യാംഗ സഹോദരങ്ങൾക്കായി അന്തസ്സും പ്രാപ്യതയും അവസരവും ഉറപ്പാക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
03 DEC 2025 4:09PM by PIB Thiruvananthpuram
അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഇന്ന്, ദിവ്യാംഗ സഹോദരിമാർക്കും സഹോദരന്മാർക്കും അന്തസ്സ്, പ്രാപ്യത, അവസരം എന്നിവ ഉറപ്പാക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. ദിവ്യാംഗർ അവരുടെ സർഗ്ഗാത്മകതയും നിശ്ചയദാർഢ്യവും കാരണം വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയും നമ്മുടെ ദേശീയ പുരോഗതിയെ ഗണ്യമായ രീതിയിൽ സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി പ്രസ്താവിച്ചു. "വർഷങ്ങളായി നിയമങ്ങൾ, പ്രാപ്യമായ അടിസ്ഥാന സൗകര്യങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ നയങ്ങൾ, സഹായ സാങ്കേതികവിദ്യകളിലെ നവീകരണങ്ങൾ എന്നിവയിലൂടെ ദിവ്യാംഗ് കല്യാണി (ഭിന്നശേഷിക്കാരുടെ ക്ഷേമം) ലേക്കുള്ള സുപ്രധാന നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. വരും കാലങ്ങളിലും ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും," ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ, നമ്മുടെ ദിവ്യാംഗ സഹോദരിമാർക്കും സഹോദരന്മാർക്കും അന്തസ്സ്, പ്രാപ്യത, അവസരം എന്നിവ എല്ലായ്പ്പോഴും ഉറപ്പാക്കാനുള്ള നമ്മുടെ പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. അവരുടെ സർഗ്ഗാത്മകതയും നിശ്ചയദാർഢ്യവും കാരണം അവർ വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു. അതോടൊപ്പം, അവർ നമ്മുടെ ദേശീയ പുരോഗതിയെ ഗണ്യമായി സമ്പന്നമാക്കി. വർഷങ്ങളായി, നിയമങ്ങൾ, പ്രാപ്യമായ അടിസ്ഥാന സൗകര്യങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ നയങ്ങൾ, സഹായ സാങ്കേതികവിദ്യകളിലെ നവീകരണങ്ങൾ എന്നിവയിലൂടെ ദിവ്യാംഗ് കല്യാണിന് വേണ്ടി ഇന്ത്യ സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വരും കാലങ്ങളിലും ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും."
***
NK
(रिलीज़ आईडी: 2198235)
आगंतुक पटल : 10