വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

സഞ്ചാർ സാഥി ആപ്പ് മുൻകൂർ ഇൻസ്റ്റാൾ ചെയ്യണമെന്ന നിബന്ധന ഗവണ്മെന്റ് നീക്കം ചെയ്തു

प्रविष्टि तिथि: 03 DEC 2025 3:00PM by PIB Thiruvananthpuram
എല്ലാ പൗരന്മാരുടെയും സൈബർ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ, എല്ലാ സ്മാർട്ട്‌ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് ഗവണ്മെന്റ്നിർബന്ധമാക്കിയിരുന്നു.പൂർണ്ണമായും സുരക്ഷിതമായ ഈ ആപ്പ്, സൈബർ ലോകത്തിലെ അപകടങ്ങളിൽ നിന്ന് പൗരന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിച്ചത്.

ഉപയോക്താക്കളെ സ്വയം സൈബർ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം അത്തരം ദുഷ്പ്രവണതകളെയും വ്യക്തികളെയും കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിലൂടെ എല്ലാ പൗരന്മാരെയും ഉൾപ്പെടുത്തി ജനപങ്കാളിത്തം ഉറപ്പുവരുത്താനും ഇത് സഹായിക്കും. ആപ്പിലെ ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഇതിന് പിന്നിലില്ല. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ആപ്പ് നീക്കം ചെയ്യാൻ കഴിയും. ഇത് ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ 1.4 കോടി ഉപയോക്താക്കൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പ്രതിദിനം 2000 സൈബർ തട്ടിപ്പ് സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ നൽകുന്നു.ഉപയോക്താക്കളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനുംഈ ആപ്പിനെ കുറിച്ച് അവബോധമില്ലാത്ത പൗരന്മാർക്ക് കൂടി ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്നതിനുമാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് നൽകിയത്. കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ, 6 ലക്ഷം പൗരന്മാർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ രജിസ്റ്റർ ചെയ്തു. ഇത് ഉപയോഗത്തിൽ 10 മടങ്ങ് വർദ്ധനവാണ് കാണിക്കുന്നത്. പൗരന്മാരുടെ സ്വയം പരിരക്ഷയ്ക്കായി ഗവണ്മെന്റ് നൽകുന്ന ഈ ആപ്പിൽ പൗരന്മാർക്കുള്ള വിശ്വാസത്തിന്റെ സ്ഥിരീകരണമാണ് ഇത് സൂചിപ്പിക്കുന്നത്.

സഞ്ചാർ സാഥിയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്ത്, മൊബൈൽ നിർമ്മാതാക്കൾ ആപ്പിന്റെ പ്രീ-ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് ഗവണ്മെന്റ് തീരുമാനിച്ചു.
 
SKY
 
******

(रिलीज़ आईडी: 2198195) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी