പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ ശിവഗംഗയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


PMNRF-ൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു

प्रविष्टि तिथि: 01 DEC 2025 10:23AM by PIB Thiruvananthpuram

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"തമിഴ്നാട്ടിലെ ശിവഗംഗയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് വളരെ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും: പ്രധാനമന്ത്രി @narendramodi"


"தமிழ்நாட்டின் சிவகங்கையில் நிகழ்ந்த விபத்தில் நேரிட்ட உயிரிழப்புகள் மிகுந்த வேதனை அளிக்கிறது. தங்கள் அன்பிற்குரியவர்களை இழந்தவர்களுடன் எனது எண்ணங்கள் யாவும் உள்ளன. காயமடைந்தவர்கள் விரைவில் குணமடைய பிரார்த்திக்கிறேன்.

விபத்தில் உயிரிழந்தவர்களின் குடும்பத்தினருக்கு பிரதமரின் தேசிய நிவாரண நிதியிலிருந்து தலா ரூ. 2 லட்சம் நிவாரணமாக வழங்கப்படும். காயமடைந்தவர்களுக்கு தலா ரூ. 50,000 வழங்கப்படும்: பிரதமர் @narendramodi"

***

AT


(रिलीज़ आईडी: 2196770) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Gujarati , Kannada