IFFI 2025: ആവേശമായി 'മൈ സ്റ്റാമ്പ്' - സിനിമാ പ്രേമികൾക്ക് ഒരു അവിസ്മരണീയ ഓർമ്മ !
കല, സിനിമ, വ്യക്തിപരമായ ഓർമ്മകൾ എന്നിവയുടെ മനോഹരമായ ഒരു സംഗമം
IFFI യുടെ 'Personalised My Stamp' ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ ഒരു തപാൽ സ്റ്റാമ്പാക്കി മാറ്റാൻ ഇന്ത്യാ പോസ്റ്റ് ഒരു സവിശേഷ അവസരം നൽകുന്നു
ഗോവയിൽ നടക്കുന്ന 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) അവസാനത്തിലേക്ക് അടുക്കുന്നു, ഈ വർഷത്തെ പരിപാടി സിനിമാറ്റിക് മാസ്റ്റർപീസുകളിൽ മാത്രം ഒതുങ്ങുന്നില്ല; വ്യക്തിഗത ഓർമ്മകളുടെ ഒരു ശേഖരണ ആഘോഷം കൂടിയായി ഇത് മാറിയിരിക്കുന്നു.
56-ാമത് ഐഎഫ്എഫ്ഐയിൽ, ഇന്ത്യ പോസ്റ്റ് അതിന്റെ 'മൈ സ്റ്റാമ്പ്' സേവനം ലഭ്യമാക്കി. ഇന്ത്യ പോസ്റ്റ് പുറത്തിറക്കുന്ന 'പേഴ്‌സണലൈസ്ഡ് മൈ സ്റ്റാമ്പ് ടെംപ്ലേറ്റ്' സിനിമാ പ്രേമികൾക്കും സ്റ്റാമ്പ് ശേഖരിക്കുന്നവർക്കും ഇടയിൽ വലിയ ആവേശമുണർത്തി.

ഫെസ്റ്റിവലിനിടെ ഇന്ത്യാ പോസ്റ്റിന്റെ സ്റ്റാൾ സന്ദർശകരുടെ ഒരു ആകർഷണ കേന്ദ്രമായി തുടർന്നു, ആളുകൾക്ക് അവരുടെ ഫോട്ടോഗ്രാഫുകൾ ഔദ്യോഗിക IFFI-പ്രമേയത്തിൽ പോസ്റ്റേജ് സ്റ്റാമ്പുകളാക്കി മാറ്റാനുള്ള അവസരം നൽകി.
IFFI-യുടെ 56-ാമത് പതിപ്പിനായി, ഇന്ത്യാ പോസ്റ്റ്, മേളയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക 'മൈ സ്റ്റാമ്പ്' ടെംപ്ലേറ്റ് പുറത്തിറക്കി. ഈ വ്യക്തിഗതമാക്കിയ സ്റ്റാമ്പ് അർത്ഥമാക്കുന്നത് പങ്കെടുക്കുന്നവർക്ക് ഈ പ്രത്യേക IFFI-തീം സ്റ്റാമ്പ് ടെംപ്ലേറ്റിൽ അവരുടെ ചിത്രം പ്രിന്റ് ചെയ്യാനും തപാൽ-സാധുതയുള്ള സ്റ്റാമ്പുകളുടെ ഒരു ഷീറ്റ് സ്വീകരിക്കാനും കഴിയും എന്നാണ്. 'മൈ സ്റ്റാമ്പ്' ഒരവിസ്മരണീയ സേവനമൊരുക്കികൊണ്ട് സിനിമാ പ്രേമികൾക്കും, സ്റ്റാമ്പ് ശേഖരിക്കുന്നവർക്കും IFFI 2025 ന്റെ അമൂല്യമായ സ്മരണികയായി, മേള സന്ദർശകർക്കുമിടയിൽ ഇതിനെ ഒരു അത്ഭുതകരമായ സ്മാരക ചിഹ്നമാക്കി മാറ്റി .

സന്ദർശകർക്ക് അവരുടെ വ്യക്തിഗതമാക്കിയ 'മൈ സ്റ്റാമ്പ്' അതിവേഗം ലഭ്യമാക്കാൻ ' ഇന്ത്യാ പോസ്റ്റ്' ഫെസ്റ്റിവലിൽ ഒരു പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയുടെ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യാ പോസ്റ്റിന്റെ പ്രതിബദ്ധത പ്രദർശിപ്പിക്കുന്ന ഈ സംരംഭം കലയെയും സംസ്കാരത്തെയും സ്നേഹിക്കുന്നവരെ ആകർഷിക്കുന്നു.
ഐഎഫ്എഫ്ഐ 'മൈ സ്റ്റാമ്പ്' വെറുമൊരു തപാൽ സ്റ്റാമ്പ് മാത്രമല്ല; സിനിമ, കല, വ്യക്തിപരമായ ഓർമ്മകൾ എന്നിവയുടെ മനോഹരമായ ഒരു സംഗമമാണ്, ഇത് ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ആവശ്യപ്പെടുന്നതുമായ ഇനങ്ങളിലൊന്നായി ഇതിനെ മാറ്റുന്നു.
***
AT
रिलीज़ आईडी:
2195742
| Visitor Counter:
5