റെക്കോർഡ് അന്താരാഷ്ട്ര പങ്കാളിത്തം, തന്ത്രപരമായ ധാരണാപത്രങ്ങൾ, 1050 കോടി രൂപയിലധികം ബിസിനസ് ലീഡുകൾ എന്നിവയോടെ വേവ്സ് ഫിലിം ബസാർ 2025 വിജയകരമായി സമാപിച്ചു
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) യോടനുബന്ധിച്ച് സംഘടിപ്പിച്ച വേവ്സ് ഫിലിം ബസാർ 2025 വിജയകരമായി സമാപിച്ചു. ചലച്ചിത്ര നിർമ്മാണം, സഹകരണം, വിപണി വിപുലീകരണം എന്നിവയിൽ വളർന്നുവരുന്ന ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഇത് വീണ്ടും ഉറപ്പിച്ചു. മികച്ച അന്താരാഷ്ട്ര പങ്കാളിത്തത്തിനും, നാഴികക്കല്ലായ പങ്കാളിത്തങ്ങൾക്കും, ഉള്ളടക്ക സ്രഷ്ടാക്കൾ, വിതരണക്കാർ, വ്യവസായ പ്രൊഫഷണലുകൾ എന്നിവർക്കുള്ള സമാനതകളില്ലാത്ത അവസരങ്ങൾക്കും ഈ വർഷത്തെ പതിപ്പ് സാക്ഷ്യം വഹിച്ചു.

അഭൂതപൂർവമായ ആഗോള പങ്കാളിത്തം
ഈ വർഷം, നാല്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള 2,500 ലധികം പ്രതിനിധികൾ അഞ്ച് ദിവസം നീണ്ടുനിന്ന ഈ വിപണിയിൽ പങ്കെടുത്തു. ദക്ഷിണേഷ്യൻ ചലച്ചിത്ര വിപണികളിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സമ്മേളനങ്ങളിലൊന്നാണിത്. വ്യൂവിംഗ് റൂം, കോ-പ്രൊഡക്ഷൻ മാർക്കറ്റ്, സ്ക്രീൻ റൈറ്റേഴ്സ് ലാബ്, മാർക്കറ്റ് സ്ക്രീനിംഗുകൾ എന്നിവയിലായി പതിനഞ്ചിലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആകെ 320 പ്രോജക്റ്റുകൾ പ്രദർശിപ്പിച്ചു. ഇത് ഇന്ത്യയുടെ ഉള്ളടക്ക ആവാസവ്യവസ്ഥയിൽ ആഗോളതലത്തിലുള്ള ശക്തമായ താൽപ്പര്യം പ്രകടമാക്കുന്നു.
ശക്തമായ ബിസിനസ് പ്രവർത്തനങ്ങളും വിപണി സ്വാധീനവും
നെറ്റ്‌വർക്കിംഗ്, സഹകരണങ്ങൾ, ഇടപാടുകൾ ഉറപ്പിക്കൽ എന്നിവയ്‌ക്കായി വേവ്സ് ഫിലിം ബസാർ 2025 ചലനാത്മക ഒരു അന്തരീക്ഷം സൃഷ്ടിച്ചു.
- ലോകമെമ്പാടുമുള്ള 220 ലധികം വാങ്ങലുകാരുമായി 1200 ലധികം വൺ-ടു-വൺ ക്ലോസ്ഡ്-ഡോർ ബിസിനസ് മീറ്റിംഗുകൾ നടന്നു.
- വിവിധ മാർക്കറ്റ് വിഭാഗങ്ങളിലായി നൂറുകണക്കിന് ഓപ്പൺ-എൻഡഡ് മീറ്റിംഗുകൾ.
- 1050 കോടി രൂപയുടെ സുപ്രധാനമായ ബിസിനസ് ചർച്ചകളും കൂടിയാലോചനകളും നടന്നു. ഇത് ആഗോള പങ്കാളിത്തം സാധ്യമാക്കുന്നതിൽ ഈ പ്ലാറ്റ്‌ഫോമിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു.
- 750 കോടിയിലധികം രൂപ മൂല്യമുള്ള 320 ലധികം ക്ലോസ്ഡ്-ഡോർ പ്രോജക്റ്റ് ചർച്ചകൾ നടന്നു.
- പ്രതിനിധികൾ പങ്കെടുത്ത തുറന്ന യോഗങ്ങളിൽ 200 കോടിയിലധികം രൂപ മൂല്യമുള്ള പ്രോജക്റ്റുകൾ ചർച്ച ചെയ്തു.
- പരിപാടിയുടെ ഭാഗമായി 100 കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവച്ചു.

ഒരു സുപ്രധാന നാഴികക്കല്ലായി, വിദ്യാഭ്യാസം, വിതരണം, പ്രതിഭകളുടെ വികസനം, ഫെസ്റ്റിവൽ കൈമാറ്റങ്ങൾ എന്നിവയിലുടനീളമുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തിക്കൊണ്ട്, ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റുമായി വേവ്സ് ഫിലിം ബസാർ 2025 നാല് സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പിടുന്നതിന് സൗകര്യമൊരുക്കി. ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, എൻ.എഫ്.ഡി.സി, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ എന്നിവ തമ്മിലുള്ള ധാരണാപത്രവും ഡീക്കിൻ യൂണിവേഴ്സിറ്റി, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII പൂനെ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (IICT മുംബൈ) എന്നിവ തമ്മിലുള്ള ധാരണാപത്രവും ഇതിൽ ഉൾപ്പെടുന്നു.
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, ഫിൻലാൻഡ്, റഷ്യ, യു.കെ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളുമായി ഉന്നതതല ജി 2 ജി മീറ്റിംഗുകളും കമ്മീഷൻ-ടു-കമ്മീഷൻ മീറ്റിംഗുകളും സംഘടിപ്പിച്ചുകൊണ്ട്, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഉത്തേജകമായി വേവ്സ് ഫിലിം ബസാർ 2025 പ്രവർത്തിച്ചു.
ദേശീയ, അന്തർദേശീയ കഥാകൃത്തുക്കൾ, നിർമ്മാതാക്കൾ, വിതരണക്കാർ, നിക്ഷേപകർ എന്നിവർക്ക് സമാനതകളില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്തുകൊണ്ട്, ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്ര വിപണികളിൽ ഒന്നായി വേവ്സ് ഫിലിം ബസാർ വളർന്നു വരുന്നതിനെ ഈ ഫലങ്ങൾ അടിവരയിടുന്നു.
ഇന്ത്യ - ഓസ്ട്രേലിയ സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട് നാല് സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പുവച്ചു
ഒരു സുപ്രധാന നീക്കമെന്ന നിലയിൽ, ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റുമായി വേവ്സ് ഫിലിം ബസാർ 2025 മൂന്ന് സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പിടുന്നതിന് സൗകര്യമൊരുക്കി. ഇത് വിദ്യാഭ്യാസം, വിതരണം, പ്രതിഭകളുടെ വികസനം, ഫെസ്റ്റിവൽ കൈമാറ്റങ്ങൾ എന്നിവയിലുടനീളമുള്ള ഉഭയകക്ഷി സഹകരണം ഗണ്യമായി വർദ്ധിപ്പിക്കും.
ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, എൻ.എഫ്.ഡി.സി, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ എന്നിവ തമ്മിലുള്ള ധാരണാപത്രം.
ഫെസ്റ്റിവൽ കൈമാറ്റങ്ങൾ, പ്രൊഡ്യൂസർ ലാബുകൾ, ഒരു പുതിയ വേവ്സ് ബസാർ–IFFM കോ-ഡിസ്ട്രിബ്യൂഷൻ ഫണ്ട് എന്നിവയിലൂടെ ഇന്ത്യ –ഓസ്‌ട്രേലിയ സിനിമാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ മൂന്ന് വർഷത്തെ പങ്കാളിത്തമാണിത്. ഇരു രാജ്യങ്ങളിലുമുള്ള തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രദർശനങ്ങൾ, പ്രീമിയറുകൾ, പരിശീലന പരിപാടികൾ, സൃഷ്ടിപരമായ പ്രോജക്റ്റുകളുടെ സംയുക്ത പ്രമോഷൻ എന്നിവ ഈ സഹകരണം വർദ്ധിപ്പിക്കും.
ഡീക്കിൻ യൂണിവേഴ്സിറ്റി, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII പൂനെ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (IICT മുംബൈ) എന്നിവ തമ്മിലുള്ള ധാരണാപത്രം.
പാഠ്യപദ്ധതി പങ്കാളിത്തം, വിദ്യാർത്ഥി- അധ്യാപക കൈമാറ്റങ്ങൾ, പ്രത്യേക ശില്പശാലകൾ, സഹകരണത്തോടെയുള്ള പഠന പാതകൾ എന്നിവയിലൂടെ ചലച്ചിത്ര വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അക്കാദമിക് കൂട്ടുകെട്ടാണിത്. ഇത് അടുത്ത തലമുറയിലെ ചലച്ചിത്ര പ്രവർത്തകരേയും ആനിമേറ്റർമാരേയും വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു.
പിവിആർ ഐനോക്സും ഓസ്‌ട്രേലിയയിലെ മൈൻഡ് ബ്ലോയിംഗ് ഫിലിംസും തമ്മിലുള്ള ധാരണാപത്രം.
ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ ശൃംഖല വഴി ഓസ്‌ട്രേലിയൻ സിനിമകൾക്ക് രാജ്യത്തുടനീളം സ്ഥിരമായ തിയേറ്റർ റിലീസുകൾ നല്കാൻ ലക്ഷ്യമിട്ടുള്ള വിതരണ കേന്ദ്രീകൃത പങ്കാളിത്തമാണിത്. ഈ കരാർ വഴി പ്രതിവർഷം 5 ദശലക്ഷം യുഎസ് ഡോളറിലധികം വരുമാനം നേടുമെന്നും ഇരു രാജ്യങ്ങളിലേയും കഥാകൃത്തുക്കളുടെ വിപണി പ്രവേശനം വിപുലീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പിടിസി പഞ്ചാബി, ടെമ്പിൾ ഫിലിം പ്രൊഡക്ഷൻ കമ്പനി, ഓസ്‌ട്രേലിയ എന്നിവ തമ്മിലുള്ള ധാരണാപത്രം.
ഓസ്‌ട്രേലിയ- ഇന്ത്യ കോ-പ്രൊഡക്ഷൻ ഉടമ്പടി പ്രകാരം മൂന്ന് പഞ്ചാബി ഭാഷാ ഫീച്ചർ സിനിമകൾ സംയുക്തമായി അവതരിപ്പിക്കുന്നതിനായി പിടിസി പഞ്ചാബി, ഓസ്‌ട്രേലിയൻ പ്രൊഡക്ഷൻ കമ്പനിയായ ടെമ്പിളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഈ പ്രോജക്റ്റുകളുടെ ഏകദേശ മൂല്യം 7 ദശലക്ഷം യുഎസ് ഡോളറിലധികമാണ്.
മറ്റ് അന്താരാഷ്ട്ര ഫെസ്റ്റിവലുകളുമായുള്ള ശക്തമായ സഹകരണം
പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളകളുമായുള്ള ഇന്ത്യയുടെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന വേദി കൂടിയായി വേവ്സ് ഫിലിം ബസാർ 2025 ഉയർന്നുവന്നു. റെയിൻഡാൻസ് ഫിലിം ഫെസ്റ്റിവൽ (യുകെ), ട്രിബെക്ക ഫിലിം ഫെസ്റ്റിവൽ ലിസ്ബൺ, ബുസാൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ദക്ഷിണ കൊറിയ) എന്നിവ തങ്ങളുടെ വരാനിരിക്കുന്ന പതിപ്പുകളിൽ ഇന്ത്യയെ 'ഫോക്കസ് കൺട്രി' ആയി ആതിഥേയത്വം വഹിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത് ഈ രംഗത്തെ ശ്രദ്ധേയമായ മുന്നേറ്റമാണ്.
IFFI 2025 ൽ വേവ്എക്സ് സ്റ്റാർട്ടപ്പ് പവലിയൻ 14 ക്രിയേറ്റീവ്-ടെക് ഇന്നൊവേറ്റർമാർമാരെ പ്രദർശിപ്പിച്ചു.
ക്രിയേറ്റീവ്, മീഡിയ, എൻ്റർടൈൻമെൻ്റ്-ടെക്നോളജി മേഖലകളിൽ നിന്നുള്ള 14 വളർന്നുവരുന്ന സ്റ്റാർട്ടപ്പുകകളെ ഉൾപ്പെടുത്തിക്കൊണ്ട് വേവ്സ് ഫിലിം ബസാറിൽ വേവ്എക്സ് സ്റ്റാർട്ടപ്പ് പവലിയൻ ഒരു സുപ്രധാന നാഴികക്കല്ല് രേഖപ്പെടുത്തി.
വേവ്എക്സ് സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ച പ്രധാന നേട്ടങ്ങൾ :
- തങ്ങളുടെ ഉൽപ്പന്നങ്ങളും IP-കളും ആഗോള പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുക.
- B2B നെറ്റ്‌വർക്കിംഗിലും തന്ത്രപരമായ കോർപ്പറേറ്റ് മീറ്റിംഗുകളിലും ഏർപ്പെടുക.
- OTT-കൾ, പ്രൊഡക്ഷൻ ഹൗസുകൾ, വിതരണക്കാർ എന്നിവരുമായി പങ്കാളിത്ത സാധ്യതകൾ കണ്ടെത്തുക.
- ക്രിയേറ്റീവ് സമ്പദ്‌വ്യവസ്ഥയിൽ അന്താരാഷ്ട്ര ശ്രദ്ധ നേടുക.


****
Release ID:
2195624
| Visitor Counter:
9