iffi banner

2025 ലെ IFFI-യിൽ ശ്രദ്ധാകേന്ദ്രമായി ആസാമീസ് സിനിമ


ഇതിഹാസത്തിൽ നിന്ന് ലെൻസിലേക്ക്: മുനിൻ ബറുവയുടെ നിലയ്ക്കാത്ത ഊർജ്ജത്തെ ആഘോഷിച്ച് ‘ഭൈമോൻ ദാ’

ഭൂപെൻ ഹസാരികയ്ക്കായി ഒരു ചലച്ചിത്ര ആദരം: പ്രണയവും നഷ്ടവും വാഞ്‌ഛയും നെയ്‌തെടുത്ത് ‘പത്രലേഖ’

'ഭൈമോൻ ദാ' (ഫീച്ചർ ഫിലിം), 'പത്രലേഖ' (നോൺ-ഫീച്ചർ ഷോർട്ട് ഫിലിം) എന്നീ രണ്ട് ശ്രദ്ധേയമായ സൃഷ്ടികൾക്ക് പിന്നിലെ അണിയറ പ്രവർത്തകർ ഊഷ്മളവും വൈകാരികവുമായ ഒരു പത്രസമ്മേളനത്തിൽ ആവേശഭരിതരായ പ്രേക്ഷകർക്ക് മുന്നിൽ അവരുടെ ഹൃദയവും 
സർ​ഗാത്മക യാത്രകളും പങ്കുവെച്ചു.  2025 ലെ IFFI-യിൽ അസമീസ് സിനിമയുടെ തിളക്കമാർന്ന പ്രഭ ചൊരിയുന്ന നിമിഷമായിരുന്നു അത്. അസമിന്റെ സാംസ്കാരിക ആത്മാവിൽ നിറഞ്ഞ രണ്ട് സിനിമകളും അസമീസ് സിനിമയിലെ പ്രിയപ്പെട്ട ഭൈമോൻ ദാ, തലമുറകളിലേക്ക് തന്റെ ശബ്ദം പ്രതിധ്വനിക്കുന്ന സംഗീത മാന്ത്രികനായ ഡോ. ഭൂപെൻ ഹസാരിക എന്നീ രണ്ട് ഉന്നത കലാ ആചാര്യൻമാർക്ക് ഹൃദയംഗമമായ ശ്രദ്ധാഞ്ജലിയായി നിൽക്കുന്നു. കഥകളിലൂടെയും ദൃശ്യങ്ങളിലൂടെയും വികാരങ്ങളിലൂടെയും അവർ അവശേഷിപ്പിച്ച പൈതൃകം സ്പന്ദിച്ച ആ നിമിഷത്തെ ഒരു ഉത്സവ വേളയായി മാത്രമല്ല, അസമിന്റെ നിലനിൽക്കുന്ന സർഗ്ഗാത്മകതയുടെ ആഘോഷമാക്കി മാറ്റി.

ഭൈമോൻ ദാ:  മുനിൻ ബറുവയ്ക്കും 90 വർഷത്തെ ആസാമീസ് സിനിമയ്ക്കും ചിരസ്മരണീയമായ ശ്രദ്ധാഞ്ജലി

സ്നേഹപൂർവ്വം ഭൈമോൻ ദാ എന്ന് വിളിച്ചിരുന്ന ആസാമീസ് ചലച്ചിത്ര സംവിധായകൻ മുനിൻ ബറുവയെക്കുറിച്ചുള്ള ആദ്യ വാണിജ്യ ജീവചരിത്രം 'ഭൈമോൻ ദാ', സംവിധായകൻ സശാങ്ക സമീർ അവതരിപ്പിച്ചു. ആസാമീസ് സിനിമയുടെ ഉന്നത വ്യക്തിത്വമായ ബറുവയുടെ സിനിമകൾ മേഖലയിലെ മുഖ്യധാരാ കഥപറച്ചിലിനെ പുനർനിർവചിച്ചു, തലമുറകളുടെ പ്രേക്ഷകരിൽ മായാത്ത മുദ്ര പതിപ്പിച്ചു.

ലളിതമായ തുടക്കങ്ങളിൽ നിന്ന് ചലച്ചിത്ര മികവിലേക്കുള്ള ബറുവയുടെ യാത്ര വിവരിക്കുന്ന ഈ ചിത്രം, അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ, 
സർ​ഗാത്മക പരിണാമം, ബിജു ഫുകാൻ, മൃദുല ബറുവ, സുബീൻ ഗാർഗ്, ജതിൻ ബോറ തുടങ്ങിയ പ്രതിഭകൾ പങ്കാളികളായ പ്രിയപ്പെട്ട സിനിമകളിലെ പിന്നണി നിമിഷങ്ങൾ എന്നിവയെ പുനരാവിഷ്കരിക്കുന്നു.  ഗൃഹാതുരമായ ഭം​ഗിയും വൈകാരിക ആഴവും കൊണ്ട്, ഭൈമോൻ ദാ ആ മനുഷ്യനെയും അദ്ദേഹം കെട്ടിപ്പടുക്കാൻ സഹായിച്ച സുവർണ്ണ പാരമ്പര്യത്തെയും ആദരിക്കുന്നു.

പത്രസമ്മേളനത്തിൽ, സമീർ സംവിധാന പ്രക്രിയയെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു: “മുനിൻ ബറുവ തന്റെ ജീവിതം മുഴുവൻ ആസാമീസ് സിനിമയ്ക്കായി സമർപ്പിച്ചു. അദ്ദേഹത്തിന്റെ അഭിനിവേശം, സ്വപ്നങ്ങൾ, ത്യാഗങ്ങൾ എന്നിവ നമ്മുടെ ചലച്ചിത്ര സംസ്കാരത്തെ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ യാത്രയെ മാത്രമല്ല, 90 വർഷത്തെ നമ്മുടെ സിനിമാ ചരിത്രത്തിന്റെ ആത്മാവും പകർത്താൻ ഞാൻ ആഗ്രഹിച്ചു.” 

വിപുലമായ ആർക്കൈവൽ ജോലികൾ, അഭിമുഖങ്ങൾ, സംസ്ഥാനമൊട്ടാകെയുളള യാത്ര എന്നിവയുൾപ്പെടെ ഏകദേശം അഞ്ച് വർഷത്തെ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമാണ് ഈ ചിത്രം. 120-ലധികം ഷൂട്ടിംഗ് ലൊക്കേഷനുകളും 360 കലാകാരന്മാരും ഉൾപ്പെടുന്ന ഭൈമോൺ ഡാ, അസമീസ് ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും അഭിലഷണീയമായ നിർമ്മാണങ്ങളിലൊന്നായി നിലകൊള്ളുന്നു. “ഇത് വെറുമൊരു ബയോപിക് അല്ല - ആസാമീസ് സിനിമയെ സജീവമായി നിലനിർത്തിയ എല്ലാ കലാകാരന്മാർക്കും, സാങ്കേതിക വിദഗ്ധർക്കും, പ്രേക്ഷകർക്കും ഉള്ള ആദരമാണിത്. ഈ ചിത്രം അവരുടേതാണ്,” സമീർ കൂട്ടിച്ചേർത്തു.

പത്രലേഖ: സ്മരണകളെ ഉണർത്തുന്ന ഭൂപൻ ഹസാരികയുടെ ഗാനത്തിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ട ഒരു ഭാവപൂർണ്ണമായ ധ്യാനം

സംവിധായികയും എഴുത്തുകാരിയുമായ നമ്രത ദത്ത സ്മരണകൾ ഉണർത്തുന്ന തന്റെ ഹ്രസ്വചിത്രം 'പത്രലേഖ' പ്രദർശിപ്പിച്ചു. നമ്മെ പിന്തുടരുന്ന അമൂർത്തമായ ഡോ. ഭൂപൻ ഹസാരികയുടെ ഗാനം ജീവവായു ആകുന്ന ചലച്ചിത്ര ആഖ്യാനമാണിത്. ആഗ്രഹവും പൂർത്തിയാകാത്ത വാത്സല്യവും ഒരിക്കലും പറയാത്ത വാക്കുകളുടെ വേദനയും നിറഞ്ഞ ഒരു  ഈണം. ഗാനം സൂചന നൽകിയത് - ഓർമ്മയ്ക്കും നിശബ്ദതയ്ക്കും ഇടയിൽ തങ്ങിനിൽക്കുന്ന ഒരു പ്രണയം - ഒരിക്കൽ ഇഴചേർന്നതും എന്നാൽ ഇപ്പോൾ സാഹചര്യങ്ങളുടെ ശാന്തമായ ഒഴുക്കിനാൽ വേർപിരിഞ്ഞതുമായ രണ്ട് ആത്മാക്കളുടെ സൂക്ഷ്മവും വൈകാരികവുമായ ഒരു ആഖ്യാനമായി ദത്ത ഇതിനെ മാറ്റുന്നു.

പത്രലേഖയിൽ, ദൃശ്യഭാഷ തന്നെ അതിന്റെ കഥ പറയുന്നു

നട്ടുച്ചയുടെ കത്തുന്ന വെയിലിൽ പകർത്തിയ ഗ്രാമീണ രംഗങ്ങൾ, ഒരു സ്ത്രീയെ അവളുടെ വീട്ടിലേക്കും അവളുടെ രോഗിയായ അമ്മയിലേക്കും നങ്കൂരം ഇട്ട് ബന്ധിപ്പിക്കുന്ന ചൂട്, നിശ്ചലത, ഉത്തരവാദിത്തങ്ങളുടെ ഭാരം എന്നിവ ചിത്രം പ്രസരിപ്പിക്കുന്നു. ഇതിനു നേർ വിപരീതമായി, സന്ധ്യയുടെ മൃദുലമായ വിഷാദത്തിലും രാത്രിയുടെ ധ്യാനാത്മകമായ ശാന്തതയിലും ചിത്രീകരിച്ച നഗരദൃശ്യങ്ങൾ, ആ മനുഷ്യന്റെ ഏകാന്തതയെ - ചിത്രരചനയിലും, ഗിറ്റാർ ഈണങ്ങളിലും, നേർത്ത ഓർമ്മകളിലും മുങ്ങി നിൽക്കുന്ന വൈകുന്നേരങ്ങളെ - പ്രതിഫലിപ്പിക്കുന്നു.

വെളിച്ചത്തിന്റെയും നിഴലിന്റെയും ഈ വൈരുദ്ധ്യ ലോകങ്ങളിലൂടെ, ജീവിതം അവരെ വേർപെടുത്തിയതിനുശേഷവും രണ്ട് ആളുകളെ ബന്ധിപ്പിക്കുന്ന ദുർബല ഇഴകൾ, തീവ്രമായ ആ​ഗ്രഹം, കാലത്തിന്റെ കടന്നുപോകൽ, എന്നിവയെക്കുറിച്ച് ദത്ത ഒരു വികാരഭരിതമായ പ്രതിഫലനം സൃഷ്ടിക്കുന്നു.

തന്റെ പ്രചോദനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ദത്ത പങ്കുവെച്ചു: “പാട്ടിൽ ഒരു വിചിത്രവും പറയാത്തതുമായ വേദന ഉണ്ടായിരുന്നു - ഒരു പ്രണയം. വരികൾ മാത്രം സൂചിപ്പിച്ചതിന് രൂപം നൽകാൻ, ആ കഥ തുടരാൻ ഞാൻ നിർബന്ധിതയായി.”

ഛായാഗ്രാഹകനും സഹനിർമ്മാതാവുമായ ഉത്പൽ ദത്ത സിനിമയുടെ പ്രത്യേകമായ ദൃശ്യാവിഷ്ക്കാരത്തെക്കുറിച്ച് ചർച്ച ചെയ്തു: “അവരുടെ ജീവിതം സന്ധ്യയിലാണ് - ഭാരമുള്ളതാണെങ്കിലും പ്രതീക്ഷയുള്ളതാണ്. ഞങ്ങളുടെ ലൈറ്റിംഗ് ആ വൈകാരിക ഭൂമികയെ പ്രതിഫലിപ്പിക്കുന്നു.”

സിനിമയുടെ ഏറ്റവും കുറഞ്ഞ ബജറ്റിനെക്കുറിച്ച്  പരാമർശിച്ചുകൊണ്ട് അദ്ദേഹം തുറന്ന നർമ്മത്തോടെ പറഞ്ഞു: “പണമില്ലാത്ത ഞങ്ങളെപ്പോലുള്ള ആളുകൾ സിനിമകൾ നിർമ്മിക്കരുത് - പക്ഷേ സിനിമയോടുള്ള സ്നേഹം ഞങ്ങളെ നിർഭയരാക്കുന്നു. ഞങ്ങൾ എന്താണ് ചെലവഴിച്ചതെന്ന് ഞങ്ങൾ കണക്കാക്കിയില്ല. ഞങ്ങൾ വിശ്വസിച്ച സിനിമ മാത്രമാണ് ഞങ്ങൾ നിർമ്മിച്ചത്.”

Watch the trailers here:

 

https://drive.google.com/file/d/1JUEriNpdgKjdaVlqygNvGZH1aW5Ktgfa/view?usp=drive_link

 

Watch the full Press Conference here:

 

***

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2195364   |   Visitor Counter: 12