ഐഎഫ്എഫ്ഐയിലെ ആഗോള ശബ്ദങ്ങൾ രണ്ട് ശക്തമായ സിനിമകളിലൂടെ മാതൃത്വം, സ്വത്വം, ചരിത്രം എന്നിവ പര്യവേക്ഷണം ചെയ്യുന്നു
അക്കിനോലയുടെ 'മൈ ഫാതേർസ് ഷാഡോ' ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്പന്ദനം വെളിപ്പെടുത്തുന്നു
' മദേഴ്‌സ് ബേബി ' വികാരവായ്പ്പിൽ സംസാരിക്കുന്നു, മാതൃത്വത്തിന്റെ പല നിറങ്ങളും തുറന്നുകാട്ടുന്നു
തീർത്തും വ്യത്യസ്തവും എന്നാൽ വൈകാരികമായി പ്രതിധ്വനിക്കുന്നതുമായ രണ്ട് ലോകങ്ങൾ ഇന്ന് ഐ.എഫ്.എഫ്.ഐ-യിൽ ഒന്നിച്ചു.'മദർസ് ബേബി' , 'മൈ ഫാദേഴ്സ് ഷാഡോ' എന്നീ സിനിമകളുടെ അണിയറ പ്രവർത്തകർ സിനിമാ സംവിധാനം, ഓർമ്മകൾ, സിനിമ എങ്ങനെയാണ് ജീവിത യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ഊർജ്ജസ്വലമായ ചർച്ചയിൽ പങ്കെടുത്തു.

ഈ സെഷനിൽ 'മദർസ് ബേബി'യുടെ ഛായാഗ്രാഹകൻ റോബർട്ട് ഓബർറൈനർ , പ്രൊഡക്ഷൻ ഡിസൈനർ ജോഹന്നാസ് സലാത്ത് എന്നിവരും, ആഗോളതലത്തിൽ തരംഗമുണ്ടാക്കുകയും യുകെയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തെരഞ്ഞെടുക്കപ്പെടുകയും, കൂടാതെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യത്തെ നൈജീരിയൻ ചിത്രവുമായ 'മൈ ഫാദേഴ്സ് ഷാഡോ'യുടെ സംവിധായകൻ അകിനോള ഒഗുന്മാഡെ ഡേവിസും പങ്കെടുത്തു.
ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കുന്ന ഒരു ലാഗോസ് ദിനം: അകിനോലയുടെ അവബോധജന്യമായ സംവിധാന യാത്ര
സംഭാഷണം ആരംഭിച്ച അകിനോല, തന്റെ സഹോദരൻ എഴുതിയ ഒരു ആദ്യകാല ഹ്രസ്വചിത്രത്തിൽ നിന്നാണ് ‘മൈ ഫാദേഴ്സ് ഷാഡോ’വിന്റെ തന്തു കണ്ടെത്തിയത്. 1993 ലെ നൈജീരിയൻ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം, രാഷ്ട്രീയ പിരിമുറുക്കത്തെക്കുറിച്ചുള്ള അവരുടെ സ്വന്തം ബാല്യകാല ഓർമ്മകളെ പ്രതിഫലിപ്പിക്കുന്നു.
സഹജാവബോധം തന്റെ സർഗാത്മക പ്രക്രിയയെ നയിച്ചുവെന്ന് അകിനോല വിശദീകരിച്ചു. “സൂക്ഷ്മ കഥ അച്ഛനും അദ്ദേഹത്തിന്റെ ആൺകുട്ടികളുമാണ്. സ്ഥൂല കഥ തെരഞ്ഞെടുപ്പാണ്, എല്ലാം കൂടിച്ചേരുന്നു,” അദ്ദേഹം ഓർമ്മിച്ചു. സിനിമ ഒരു ദിവസത്തിനുള്ളിൽ സഞ്ചരിക്കുന്നു , ഒരു സ്വതന്ത്രമാക്കൽ എന്ന് അകിനോല വിശേഷിപ്പിക്കുന്ന ഒരു തെരഞ്ഞെടുപ്പ്. “ഇത് സ്വാഭാവികമായി പിരിമുറുക്കം സൃഷ്ടിക്കാൻ ഞങ്ങളെ അനുവദിച്ചു. എല്ലാം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതിനാൽ, തുടർച്ചയാൽ ഞങ്ങൾ ബന്ധിതരായിരുന്നില്ല. ഞങ്ങൾക്ക് ഭാവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.”

ഷൂട്ടിംഗിലെ വൈകാരികവും സാങ്കേതികവുമായ തടസ്സങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ബീച്ച് രംഗങ്ങളെക്കുറിച്ച്, 16mm ഫിലിം ചൂടിനും ശബ്ദത്തിനും എതിരെ പോരാടിയതിനെക്കുറിച്ച് , സംവിധായകൻ തുറന്നു പറഞ്ഞു. ഒരു ശവസംസ്കാര ചടങ്ങ് അദ്ദേഹത്തെ വൈകാരികമായി തളർത്തി: "ഞാൻ രണ്ട് ദിവസം കിടക്കയിൽ കിടന്നു കരഞ്ഞു," അദ്ദേഹം സമ്മതിച്ചു, അത്തരം നിമിഷങ്ങളെ "ശക്തമായ ചലച്ചിത്രനിർമ്മാണത്തിന്റെ സാക്ഷ്യങ്ങൾ" എന്ന് വിളിച്ചു.
അദ്ദേഹം സംസാരിക്കുമ്പോൾ, അകിനോല പ്രേക്ഷകർക്ക് നൈജീരിയയെക്കുറിച്ചുള്ള ഒരു വാങ്മയ ചിത്രം നൽകി. നൈജീരിയയുടെ രാഷ്ട്രീയ ഭൂപ്രകൃതി, ഭാഷാ വൈവിധ്യം, ചരിത്രത്തെ കുറിച്ചുള്ള വിദ്യാഭ്യാസത്തിലെ വിടവുകൾ എന്നിവയിൽ അദ്ദേഹം സ്പർശിച്ചു. ഇംഗ്ലീഷ്, ക്രിയോൾ, തെരുവോരങ്ങളിലെ പ്രാദേശിക ഭാഷകൾ എന്നിവ അദ്ദേഹത്തിന്റെ സിനിമയിൽ ഇടം കണ്ടെത്തുന്നു, അകിനോളയെ സംബന്ധിച്ചിടത്തോളം, ഈ ഭാഷാപരമായ ഒഴുക്ക് നൈജീരിയയെ നിർവചിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ കൂടിചേരലിനെ പ്രതിഫലിപ്പിക്കുന്നു. സമകാലിക സിനിമാറ്റിക് ചരിത്രത്തിൽ ഇപ്പോഴും പ്രാതിനിധ്യം കുറഞ്ഞ ഒരു രാജ്യത്തിന്റെ ഉജ്ജ്വലമായ ചിത്രം അദ്ദേഹത്തിന്റെ ചിന്തകൾ വരച്ചുകാട്ടി.
‘മദേഴ്‌സ് ബേബി’യിലെ മാതൃത്വത്തിന്റെ ഇതുവരെ സംസാരിക്കാത്ത അസ്വസ്ഥപ്പെടുത്തുന്ന തലങ്ങൾ
‘മദേഴ്‌സ് ബേബി’യുടെ പിന്നിലെ ടീമിനെ സംബന്ധിച്ചിടത്തോളം, പ്രസവാനന്തരം ഒരു സ്ത്രീ അനുഭവിക്കുന്ന അസ്വസ്ഥമാക്കുന്ന അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രയായിരുന്നു സിനിമയുടെ വൈകാരിക എഞ്ചിൻ. “പ്രസവസമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന യഥാർത്ഥ മാറ്റങ്ങൾ” ചിത്രീകരിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ഉദ്ദേശ്യമെന്ന് ഛായാഗ്രാഹകൻ റോബർട്ട് ഒബെറൈനർ പങ്കുവെച്ചു.

പരീക്ഷണാത്മക ഫെർട്ടിലിറ്റി നടപടിക്രമത്തിലൂടെ ഗർഭം ധരിച്ച ഒരു പ്രശസ്ത ഓർക്കസ്ട്ര സംഘാടക ജൂലിയ, തൻ്റെ കുഞ്ഞിനെ അപരിചിതനായി തോന്നുന്ന രീതിയിലാണ് ഈ ചിത്രം. പ്രേക്ഷകരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു മാനസിക മേഖലയിലേക്ക് “അവളോടൊപ്പം നടക്കാൻ” അനുവദിക്കുന്ന തരത്തിലാണ് അവരുടെ ദൃശ്യാവിഷ്കാര സമീപനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റോബർട്ട് പറഞ്ഞു.
"സ്ത്രീകൾക്ക് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണിത്" എന്ന് പ്രൊഡക്ഷൻ ഡിസൈനർ ജോഹന്നാസ് സലാത്ത് കഥയുടെ പ്രമേയത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പറഞ്ഞു, "എവിടെയും സംഭവിക്കാവുന്ന" ഒരു സാർവത്രിക ആഖ്യാനമെന്നാണ് സിനിമയെ അദ്ദേഹം വിശേഷിപ്പിച്ചത് . സിനിമയുടെ ലോകം സൃഷ്ടിക്കുന്നത് അദ്ദേഹത്തിന് വെല്ലുവിളി നിറഞ്ഞതും അവബോധജന്യവുമായിരുന്നു, ഒടുവിൽ അവർ തെരഞ്ഞെടുത്ത സ്ഥലം "കഥയുടേതാണെന്ന് തോന്നി."
സിനിമയുടെ പിരിമുറുക്കം നിശബ്ദമായി വളരുന്നു: മറ്റുള്ളവർ കുഞ്ഞിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതും അമ്മ എങ്ങനെ പ്രതികരിക്കുന്നു എന്നതും തമ്മിലുള്ള സൂക്ഷ്മമായ പൊരുത്തക്കേടുകൾ. "അവിടെയാണ് സസ്‌പെൻസ് ആരംഭിക്കുന്നത്," റോബർട്ട് പറഞ്ഞു. സിനിമയുടെ അപൂർണമായ ക്ലൈമാക്സും അദ്ദേഹം ചർച്ച ചെയ്തു, പ്രേക്ഷകർ സ്വയം ഒത്തുചേർക്കേണ്ട ഒരു പസിൽ(കടങ്കഥയായി)ആയി ഇതിനെ വിശേഷിപ്പിച്ചു.
മാറ്റത്തിന്റെ കല: അടിമുടി മാറ്റത്തിനു വിധേയമാക്കുന്ന സംവിധാനത്തെക്കുറിച്ച്
രണ്ട് ടീമുകളും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയായി ചലച്ചിത്രനിർമ്മാണത്തെക്കുറിച്ച് പ്രതിപാദിച്ചു. 'മദേഴ്‌സ് ബേബി'യിൽ, സിനിമയുടെ പിന്നീടുള്ള ഭാഗങ്ങളിൽ ഉദ്ദേശിച്ച ഷോട്ടുകൾ ചിലപ്പോൾ തുടക്കത്തിലേക്ക് കടന്നുവന്നുവെന്ന് റോബർട്ട് വിശദീകരിച്ചു. ഒരു ഛായാഗ്രാഹകൻ എന്ന നിലയിൽ താൻ ആദ്യം എതിർത്ത തീരുമാനങ്ങളാണിതെന്ന് അദ്ദേഹം പറഞ്ഞു, "തുടർച്ചയല്ല, വികാരമാണ് ആദ്യം വരുന്നത്" എന്ന് സംവിധായകൻ അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നതുവരെ.

ചലച്ചിത്രനിർമ്മാണങ്ങൾ പലപ്പോഴും അപ്രതീക്ഷിത ലക്ഷ്യസ്ഥാനങ്ങളിലേക്ക് നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോഹന്നാസ് സമ്മതിച്ചു: "ചിലപ്പോൾ നിങ്ങൾ പോകുന്നതിനേക്കാൾ മികച്ച ഒരു സ്ഥലത്ത് നിങ്ങൾ അവസാനിക്കും." അകിനോള ഈ വികാരം പ്രതിധ്വനിപ്പിച്ചു: "എഴുതുമ്പോഴും, ഷൂട്ട് ചെയ്യുമ്പോഴും, എഡിറ്റ് ചെയ്യുമ്പോഴും നിങ്ങൾ മൂന്ന് തവണ സിനിമ നിർമ്മിക്കുന്നു." വ്യതിയാനങ്ങൾ വഴിമാറിനടക്കലുകളല്ല, കണ്ടെത്തലുകളാണെന്ന് അദ്ദേഹം പറഞ്ഞു.
സെഷൻ അവസാനിക്കുമ്പോഴേക്കും, അനുഭവങ്ങളുടെ ഒരു സജീവമായ വിരുദ്ധ ധാര അവശേഷിച്ചു: വ്യത്യസ്തമായ പ്രകൃതിദൃശ്യങ്ങളിൽ നിന്ന് കൊത്തിയെടുത്ത രണ്ട് സിനിമകൾ, പക്ഷേ സ്വാഭാവിക സഹജാവബോധം, കലാപരമായ സത്യം, കഥപറച്ചിലിന്റെ വന്യവും പ്രവചനാതീതവുമായ യാത്രയിലുള്ള ഒരു പൊതു വിശ്വാസം എന്നിവയിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു.
പത്രസമ്മേളനം ലിങ്ക്:
കൂടുതൽ വിവരങ്ങൾക്ക്, ക്ലിക്ക് ചെയ്യുക:
IFFI Website: https://www.iffigoa.org/
IFFI Website: https://www.iffigoa.org/
PIB’s IFFI Microsite: https://www.pib.gov.in/iffi/56/
PIB IFFIWood Broadcast Channel: https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F
X Handles: @IFFIGoa, @PIB_India, @PIB_Panaji
***
AT
रिलीज़ आईडी:
2195262
| Visitor Counter:
15