തെരേസയുടെ 'സ്വയം കണ്ടെത്തലിന്റെ യാത്ര' വരച്ചുകാട്ടി 56-ാമത് ഐഎഫ്എഫ്ഐ വാർത്താസമ്മേളനം
ഐഎഫ്എഫ്ഐയുടെ രണ്ടാം ദിവസം ഉദ്ഘാടന സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും മാധ്യമങ്ങളുമായി സംവദിച്ചു
ഉദ്ഘാടന ദിനത്തിലെ സ്‌ക്രീനിങ്ങിനിടെ പ്രേക്ഷകരുടെ ആവേശകരമായ ആരാധനയും അത്ഭുതവും ഒരുപോലെ ആസ്വദിച്ച സംവിധായകൻ ഗബ്രിയേൽ മസ്‌കാരോ, സൗണ്ട് ഡിസൈനർമാരായ മരിയ അലജാൻഡ്ര റോജാസ്, അർതുറോ സലാസർ ആർബി, നടിമാരായ ക്ലാരിസ പിൻഹൈറോ, റോസ മലഗുട്ട എന്നിവർ ചേർന്ന് 56 -ാമത്
ഐഎഫ്എഫ്ഐയിലെ പിഐബി വാർത്താ സമ്മേളന ഹാളിൽ മാധ്യമങ്ങളെ കണ്ടു. 'ദി ബ്ലൂ ട്രെയിൽ' എന്ന തങ്ങളുടെ സിനിമയുടെ യാത്ര അവർ പങ്കുവെച്ചു.

സംഭാഷണത്തിനിടെ ഗബ്രിയേൽ അനുസ്മരിച്ചു, “5-6 വർഷങ്ങൾക്ക് മുമ്പ് ഞാൻ തിരക്കഥ എഴുതുകയായിരുന്നു, ബ്രസീലിലെ ഏത് പ്രദേശത്താണ് ചിത്രീകരിക്കേണ്ടതെന്ന് എനിക്ക് സംശയമുണ്ടായിരുന്നു, തുടർന്ന് ഞാൻ ഗോവ സന്ദർശിച്ചു, ആമസോൺ മേഖലയിൽ ചിത്രീകരിക്കണമെന്ന് എനിക്ക് തോന്നി; കാരണം അത് ഗോവയുമായി വളരെ സാമ്യമുള്ളതാണ്.” അദ്ദേഹം തുടർന്നു പറഞ്ഞു, “ഗോവ പോലീസിന്റെ ശൈലിയിൽ നിന്ന് എനിക്ക് അൽപ്പം പ്രചോദനം ലഭിച്ചു.”
സൗണ്ട് ഡിസൈനർ മരിയ അലജാൻഡ്ര റോജാസ് വിശദീകരിച്ചു, “സിനിമയുടെ ശബ്ദലേഖനം എങ്ങനെ വേണമെന്നത് ഗബ്രിയേലിന് വളരെ വ്യക്തമായിരുന്നു. ഒരു സംവിധായകൻ ഓരോ ശബ്ദത്തെക്കുറിച്ചും ഇത്ര സൂക്ഷ്മത പുലർത്തുന്നത് വളരെ അസാധാരണമാണ്.”

"ഞാൻ ആമസോൺ സംസ്കാരത്തിൽ നിന്നാണ് വരുന്നത്. ആമസോൺ സംസ്കാരം തദ്ദേശീയമാണ്, തനതായ ബ്രസീലിയൻ ആണ്. തദ്ദേശീയ സംസ്കാരത്തിന്റെയും ആഫ്രിക്കൻ സംസ്കാരത്തിന്റെയും മിശ്രിതമാണ് ഞാൻ. ഈ സിനിമയിൽ ഞാൻ എന്റെ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു." സുഹൃത്തും തന്റെ ആരാധനാപാത്രവുമായ ഗബ്രിയേലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എത്ര മനോഹരമായ അനുഭവമായിരുന്നുവെന്ന് നടി ക്ലാരിസ പിൻഹീറോ എടുത്തുപറഞ്ഞു.
'ദി ബ്ലൂ ട്രെയിൽ' എന്ന സിനിമയുടെ പ്രീമിയർ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്. ജീവിതത്തിലെ പരീക്ഷണങ്ങളെക്കുറിച്ചുള്ള ഹൃദയംഗമമായ പര്യവേക്ഷണത്തിനും, അതിന്റെ ശാന്തമായ സഹിഷ്ണുതയെക്കുറിച്ചുള്ള ആഘോഷത്തിനും, തെരേസ ധൈര്യത്തോടെ ഏറ്റെടുക്കുന്ന സ്വയം കണ്ടെത്തലിന്റെ തിളക്കമാർന്ന യാത്രയ്ക്കും പ്രേക്ഷകർ ചിത്രത്തെ പ്രശംസിച്ചു.
To watch the Press Conference:
***
AT
रिलीज़ आईडी:
2194776
| Visitor Counter:
21