പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലാചിത് ദിവസിൽ ലാചിത് ബോർഫുകന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

Posted On: 24 NOV 2025 11:31AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലാചിത് ദിവസിൽ ലാചിത് ബോർഫുകനെ അനുസ്മരിക്കുകയും ധീരതയുടെയും രാജ്യസ്നേഹത്തിന്റെയും യഥാർത്ഥ നേതൃത്വത്തിന്റെയും പ്രതീകമായി അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു.

ലാചിത് ബോർഫുകന്റെ വീര്യം രാജ്യത്തുടനീളമുള്ള തലമുറകൾക്ക് പ്രചോദനമായി തുടരുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. അസമിൻ്റെ സവിശേഷമായ സംസ്കാരം സംരക്ഷിക്കുന്നതിലും ഐക്യത്തിൻ്റെയും പ്രതിരോധശേഷിയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ലാചിത് ബോർഫുകന്റെ നിർണായക പങ്ക് അദ്ദേഹം ഉയർത്തിക്കാട്ടി.

എക്സിലെ പോസ്റ്റുകളിൽ ശ്രീ മോദി പറഞ്ഞു:

“ലാചിത് ദിവസിൽ ധീരതയുടെയും രാജ്യസ്നേഹത്തിൻ്റെയും യഥാർത്ഥ നേതൃത്വത്തിൻ്റെയും പ്രതീകമായ ലാചിത് ബോർഫുകനെ നാം ഓർക്കുന്നു. അദ്ദേഹത്തിൻ്റെ വീര്യം തലമുറകൾക്ക് പ്രചോദനമായി തുടരുന്നു. അസമിൻ്റെ സവിശേഷമായ സംസ്കാരം സംരക്ഷിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.”

“লাচিত দিৱসৰ দিনা আমি সাহস, দেশপ্ৰেম আৰু প্ৰকৃত নেতৃত্বৰ প্ৰতীক লাচিত বৰফুকনক স্মৰণ কৰো।  তেওঁৰ বীৰত্বই প্ৰতিটো প্ৰজন্মক অনুপ্ৰাণিত কৰি আহিছে।  অসমৰ অনন্য সংস্কৃতি ৰক্ষাৰ ক্ষেত্ৰত তেওঁ গুৰুত্বপূৰ্ণ ভূমিকা পালন কৰিছিল।”

 

 

***

AT


(Release ID: 2193414) Visitor Counter : 10