പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന ആറാമത് രാംനാഥ് ഗോയങ്ക പ്രഭാഷണത്തിൽ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 18 NOV 2025 9:15AM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ നടന്ന ആറാമത് രാംനാഥ് ഗോയങ്ക പ്രഭാഷണത്തിൽ പങ്കെടുത്തുകൊണ്ട്  നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

 'എക്സ്' ൽ  ശ്രീ മോദി കുറിച്ചു ;

“ശ്രീ രാംനാഥ് ഗോയങ്ക ജിയെ സംബന്ധിച്ചിടത്തോളം,എല്ലായ്പ്പോഴും രാഷ്ട്രത്തിന് പ്രഥമസ്ഥാനമായിരുന്നു. ശരിയും സത്യവും എന്താണോ അതിനുവേണ്ടി അദ്ദേഹം നിലകൊണ്ടു. മറ്റെല്ലാറ്റിനുമുപരി അദ്ദേഹം കടമയെ പ്രതിഷ്ഠിച്ചു.”

 

“കൂടുതൽ ആളുകൾ പങ്കെടുക്കുമ്പോൾ ജനാധിപത്യം കൂടുതൽ ശക്തമാകുന്നു. അടുത്തിടെ നടന്ന ബീഹാർ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി, ഉയർന്ന വനിതാ പങ്കാളിത്തം അതിനെ കൂടുതൽ സവിശേഷമാക്കി.”

“ഇന്ത്യയുടെ വളർച്ചാ മാതൃക, ലോകത്തിന് പ്രതീക്ഷയുടെ ഒരു മാതൃകയായി കാണപ്പെടുന്നു .”


“തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ, ഒരാൾ 24/7 സമയവും  തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആയിരിക്കേണ്ടതില്ല. ഒരാൾ 'വൈകാരിക തലത്തിൽ' ആയിരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും വേണം.”

"മാവോയിസത്തിൻ്റെ സ്വാധീനം ചുരുങ്ങുകയാണ്. ഇന്ത്യയുടെ വികസനത്തിന് അത് മഹത്തരമാണ്."

"വരൂ, അടിമത്തത്തിൻ്റെ ചിന്താഗതി മാത്രമായിരുന്ന കൊളോണിയൽ ചിന്തകളിൽ  നിന്ന് സ്വയം മോചിതരാകാൻ നമുക്ക് കൂട്ടായി ദൃഢനിശ്ചയം ചെയ്യാം."

“अगले 10 साल में गुलामी की मानसिकता से पूरी मुक्ति के लिए देशवासियों से मेरा यह विशेष आह्वान…”

***

AT


(Release ID: 2191113) Visitor Counter : 9