വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഫിലിം സർട്ടിഫിക്കേഷൻ സുഗമമാക്കുന്നതിനായി സിബിഎഫ്‌സി ഇ-സിനിപ്രമാൺ പോർട്ടലിൽ ബഹുഭാഷാ മൊഡ്യൂൾ അവതരിപ്പിച്ചു

Posted On: 14 NOV 2025 4:51PM by PIB Thiruvananthpuram

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി), അതിന്റെ ഇ-സിനിപ്രമാൺ പോർട്ടലിൽ ബഹുഭാഷാ മൊഡ്യൂൾ ആരംഭിച്ചു. മൊഡ്യൂൾ ഇപ്പോൾ പൊതുജന ഉപയോഗത്തിനായി പൂർണ്ണ സജ്ജവും സജീവവുമാണ്. ഇന്ത്യൻ ചലച്ചിത്ര വ്യവസായമേഖലയിലെ ഫിലിം സർട്ടിഫിക്കേഷൻ പ്രക്രിയ ഡിജിറ്റൽ രൂപത്തിലേക്ക് ആക്കാനും ലളിതമാക്കാനുമുള്ള സിബിഎഫ്‌സിയുടെ നിരന്തര പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ നൂതന സംരംഭം.

 

 ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യാൻ താല്പര്യപ്പെടുന്ന സിനിമകളുടെ സർട്ടിഫിക്കേഷൻ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ പുതിയ സംവിധാനം എന്ന് സിബിഎഫ്‌സി ചെയർമാൻ ശ്രീ പ്രസൂൺ ജോഷി അഭിപ്രായപ്പെട്ടു. ഇതിനായി നിലവിലുള്ള സംവിധാനത്തിന് പുറമേയാണ് ഈ അധിക സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.

 

ഈ സൗകര്യം ഉപയോഗിച്ച്, അപേക്ഷകർക്ക് ഇപ്പോൾ ഒരു ഏകീകൃത അപേക്ഷ വഴി വിവിധ ഭാഷകളിലുള്ള സിനിമകൾ സമർപ്പിക്കാൻ കഴിയും. ഇത് നടപടിക്രമങ്ങളുടെ ആവർത്തനം ഗണ്യമായി കുറയ്ക്കുന്നു. 

 

ഈ മൊഡ്യൂളിന് കീഴിൽ, ബഹുഭാഷാ റിലീസിനായി സമർപ്പിച്ചിട്ടുള്ള ഓരോ സിനിമയ്ക്കും അത്തരം ഒരു ബഹുഭാഷാ സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിൽ പ്രസ്തുത സിനിമയുടെ പ്രദർശനം അംഗീകരിക്കപ്പെട്ട എല്ലാ ഭാഷകളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ബഹുഭാഷാ ഫിലിം സർട്ടിഫിക്കേഷൻ സംരംഭം സിനിമയുടെ വളർന്നുവരുന്ന അഖിലേന്ത്യ പ്രവണതയെ അംഗീകരിക്കുകയും ചലച്ചിത്ര നിർമ്മാതാക്കൾക്ക് രാജ്യത്തുടനീളമുള്ള വ്യത്യസ്തമായ ഭാഷാ പ്രേക്ഷകരെ ആകർഷിക്കുന്നതിന്  സുഗമമായ വഴിയൊരുക്കുകയും ചെയ്യുന്നു.

 

ബഹുഭാഷാ സിനിമാ സർട്ടിഫിക്കേഷന്റെ പ്രധാന സവിശേഷതകളിൽ പ്രധാനപ്പെട്ടവ:

ഒറ്റ അപേക്ഷ: ഇ-സിനിപ്രമാൺ പോർട്ടൽ വഴി അപേക്ഷകർക്ക് എല്ലാ ഭാഷാ പതിപ്പുകളും ഒരേസമയം അപ്‌ലോഡ് ചെയ്യാനും സമർപ്പിക്കാനും കഴിയും.

 

ഏകീകൃത സർട്ടിഫിക്കറ്റ്: ബഹുഭാഷാ പ്രദർശനത്തിന്  അംഗീകാരം നൽകിയ എല്ലാ ഭാഷകളും വ്യക്തമാക്കിക്കൊണ്ട്  ഒരൊറ്റ സാക്ഷ്യപ്പെടുത്തിയ  സർട്ടിഫിക്കറ്റ് നൽകും.

 

കാര്യക്ഷമമായ നടപടി പ്രക്രിയ: കാര്യക്ഷമതയും ഏകീകരണവും ഉറപ്പാക്കിക്കൊണ്ട് അപേക്ഷകളെല്ലാം ഒരു പ്രാദേശിക ഓഫീസ് പരിഗണിച്ച് നടപടികൾ പൂർത്തിയാക്കും.

 

ഇന്ത്യൻ ചലച്ചിത്ര വ്യവസായ മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസൃതമായി ഫിലിം സർട്ടിഫിക്കേഷൻ പ്രക്രിയയിൽ സുതാര്യത, കാര്യക്ഷമത, പ്രവേശനക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പ്രതിജ്ഞാബദ്ധമാണ്.

*****


(Release ID: 2190237) Visitor Counter : 5