പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി എൽഎൻജെപി ആശുപത്രിയിൽ ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു
ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി
Posted On:
12 NOV 2025 3:21PM by PIB Thiruvananthpuram
ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു. പരിക്കേറ്റവരുമായും അവരുടെ കുടുംബങ്ങളുമായും അദ്ദേഹം സംവദിച്ചു, അവരുടെ ചികിത്സയെക്കുറിച്ച് അന്വേഷിച്ചു, അവർ വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചു.
സംഭവത്തിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, നീതി ഉറപ്പാക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത വീണ്ടും ആവർത്തിച്ചു. "ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ നീതിയുടെ മുന്നിൽ കൊണ്ടുവരും," അദ്ദേഹം ഉറപ്പ് നൽകി.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"ഡൽഹിയിലെ സ്‌ഫോടനത്തിൽ പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിൽ പോയി കണ്ടു. എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ നീതിയുടെ മുന്നിൽ കൊണ്ടുവരും!"
***
NK
(Release ID: 2189325)
Visitor Counter : 5
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada