പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കവിയും ചിന്തകനുമായ ആന്റെ ശ്രീയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 10 NOV 2025 3:02PM by PIB Thiruvananthpuram

പ്രഗത്ഭ കവിയും ചിന്തകനുമായ ആന്റെ ശ്രീയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം നമ്മുടെ സാംസ്കാരിക ബൗദ്ധിക മേഖലകളിൽ  ആഴത്തിലുള്ള ശൂന്യത സൃഷ്ടിച്ചിരിക്കുകയാണെന്ന്  ശ്രീ മോദി പറഞ്ഞു. "അദ്ദേഹത്തിന്റെ ചിന്തകൾ തെലങ്കാനയുടെ ആത്മാവിനെ പ്രതിഫലിപ്പിച്ചു. ഒരു പ്രഗത്ഭനായ കവിയും ചിന്തകനുമായ അദ്ദേഹം ജനങ്ങളുടെ ശബ്ദമായിരുന്നു. അവരുടെ പോരാട്ടങ്ങളും അഭിലാഷങ്ങളും  ചൈതന്യവും അദ്ദേഹം ആവിഷ്കരിച്ചു. ഹൃദയങ്ങളെ ഉത്തേജിതമാക്കാനും, ശബ്ദങ്ങളെ ഒന്നിപ്പിക്കാനും, സമൂഹത്തിന്റെ കൂട്ടായ സ്പന്ദനത്തിന് രൂപം നൽകാനും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ശക്തിയുണ്ടായിരുന്നു. സാമൂഹിക ബോധത്തെ ഗാന സൗന്ദര്യവുമായി അദ്ദേഹം സംയോജിപ്പിച്ച രീതി മികച്ചതായിരുന്നു", ശ്രീ മോദി പറഞ്ഞു.  

പ്രധാനമന്ത്രി എക്‌സിൽ ഇങ്ങനെ പോസ്റ്റ് ചെയ്തു

"ആന്റെ ശ്രീയുടെ വിയോഗം നമ്മുടെ സാംസ്കാരിക ബൗദ്ധിക മേഖലകളിൽ ആഴത്തിലുള്ള ശൂന്യത സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ തെലങ്കാനയുടെ ആത്മാവിനെ പ്രതിഫലിപ്പിച്ചു. ഒരു സമർത്ഥനായ കവിയും ചിന്തകനുമായ അദ്ദേഹം ജനങ്ങളുടെ ശബ്ദമായിരുന്നു, അവരുടെ പോരാട്ടങ്ങളും അഭിലാഷങ്ങളും നിസ്തുലമായ ചൈതന്യവും അദ്ദേഹം ആവിഷ്കരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഹൃദയങ്ങളെ ഉത്തേജിപ്പിക്കുവാനും, ശബ്ദങ്ങളെ ഒന്നിപ്പിക്കുവാനും, സമൂഹത്തിന്റെ കൂട്ടായ സ്പന്ദനത്തിന് രൂപം നൽകുവാനും ശക്തിയുണ്ടായിരുന്നു. സാമൂഹിക ബോധത്തെ ഗാന സൗന്ദര്യവുമായി അദ്ദേഹം സംയോജിപ്പിച്ച രീതി മികച്ചതായിരുന്നു.  അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പം എന്റെ പ്രാർത്ഥനകളും ഉണ്ട്. ഓം ശാന്തി."

 

The passing of Ande Sri leaves a deep void in our cultural and intellectual landscape. His thoughts reflected the soul of Telangana. A prolific poet and thinker, he was the voice of the people, articulating their struggles, aspirations and undying spirit. His words had the power…

— Narendra Modi (@narendramodi) November 10, 2025

“అందె శ్రీ మరణం మన సాంస్కృతిక, మేధో ప్రపంచంలో పూడ్చలేని లోటు. ఆయన ఆలోచనలు తెలంగాణ ఆత్మను ప్రతిబింబిస్తాయి. ఒక గొప్ప కవి, మేధావి అయిన ఆయన, ప్రజల పోరాటాలకు , ఆకాంక్షలకు ,అకుంఠిత స్ఫూర్తికి గొంతుకగా నిలిచారు. ఆయన పదాలకు హృదయాలను కదిలించే శక్తి, అన్ని వర్గాల ప్రజల ఆకాంక్షలను ఏకం చేసే శక్తి,ప్రజల సాంఘిక హృదయస్పందనకి రూపం ఇచ్చే శక్తి ఉన్నాయి. ఆయన సామాజిక స్పృహను,సాహితీ సౌందర్యంతో మిళితం చేసిన విధానం అద్వితీయం. వారి కుటుంబసభ్యులకు,అభిమానులకు నా ప్రగాఢ సంతాపం తెలియజేస్తున్నాను. ఓం శాంతి."

అందె శ్రీ మరణం మన సాంస్కృతిక, మేధో ప్రపంచంలో పూడ్చలేని లోటు. ఆయన ఆలోచనలు తెలంగాణ ఆత్మను ప్రతిబింబిస్తాయి. ఒక గొప్ప కవి, మేధావి అయిన ఆయన, ప్రజల పోరాటాలకు , ఆకాంక్షలకు ,అకుంఠిత స్ఫూర్తికి గొంతుకగా నిలిచారు. ఆయన పదాలకు హృదయాలను కదిలించే శక్తి, అన్ని వర్గాల ప్రజల ఆకాంక్షలను ఏకం చేసే…

— Narendra Modi (@narendramodi) November 10, 2025

 

***

NK


(Release ID: 2189026) Visitor Counter : 3