വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ സർഗ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി ഇന്ത്യാജോയ് ബി2ബി 2025

വേവ്സ് ബസാർ, ഒടിടി പ്ലാറ്റ്‌ഫോമായ ആഹ എന്നിവയുടെ പങ്കാളിത്തത്തോടെ പ്രൊഡ്യൂസർ ബസാറും ഇന്ത്യാജോയും ചേർന്ന് സംഘടിപ്പിച്ചു

Posted On: 11 NOV 2025 4:50PM by PIB Thiruvananthpuram

വേവ്സ് ബസാർ, പ്രൊഡ്യൂസർ ബസാർ, ഒടിടി പ്ലാറ്റ്‌ഫോയ ആഹ എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ ഫിലിം മാർക്കറ്റും വേവ്സ് ആനിമേഷൻ ബസാറും അവതരിപ്പിക്കുന്ന ഇന്ത്യാജോയ് ബി2ബി (ബിസിനസ് ടു ബിസിനസ്) 2025 സംരംഭം ഇന്ത്യാജോയ് ഇവൻ്റിൽ വിജയകരമായി സംഘടിപ്പിച്ചു. ഇത് AVGC-XR (ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലയുടേയും ചലച്ചിത്ര വ്യവസായത്തിൻ്റേയും ഒരു മുൻനിര കേന്ദ്രമെന്ന നിലയിൽ ഹൈദരാബാദിൻ്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.


ഇന്ത്യയിലുടനീളമുള്ള 120 വിൽപ്പനക്കാരുടേയും 35 വാങ്ങലുകാരുടേയും പങ്കാളിത്തത്തിന് ഈ വർഷത്തെ പതിപ്പ് സാക്ഷ്യം വഹിച്ചു. ഇത് സഹ-നിർമ്മാണങ്ങൾ, ഉള്ളടക്ക ലൈസൻസിംഗ്, തന്ത്രപരമായ സഹകരണങ്ങൾ എന്നിവയ്ക്കുള്ള ശക്തമായ ഒരു വേദി ഒരുക്കി. പ്രൊഡ്യൂസർ ബസാറിൻ്റെ വേവ്സ് ആനിമേഷൻ ബസാറുമായും ഇന്ത്യൻ ഫിലിം മാർക്കറ്റുമായും ബന്ധപ്പെട്ട ബൗദ്ധിക സ്വത്തുക്കളെ (IPs) പിന്തുണയ്ക്കുന്നതിനായി 6 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായി പരിപാടിക്കിടെ, സ്പ്രൗട്ട്‌സ് സ്റ്റുഡിയോ പ്രഖ്യാപിച്ചു.


വേവ്സ് ആനിമേഷൻ ബസാർ 

 

വേവ്സ് ആനിമേഷൻ ബസാർ വളർന്നുവരുന്ന 18 സ്രഷ്ടാക്കളെയും ഐപി ഉടമകളെയും പ്രദർശിപ്പിച്ചു. ഇത് ആനിമേഷനിലും നവമാധ്യമങ്ങളിലും ഇന്ത്യയുടെ വളർന്നുവളരുന്ന പ്രതിഭകളേയും സർഗ്ഗാത്മകതയേയും പ്രതിഫലിപ്പിക്കുന്നു. കഥാകാരന്മാർ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരെ വിജയകരമായി ബന്ധിപ്പിക്കുകയും ഇന്ത്യയുടെ വിനോദ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന അർത്ഥവത്തായ ചർച്ചകൾക്കും പങ്കാളിത്തങ്ങൾക്കും ഇത് വഴിയൊരുക്കുകയും ചെയ്തു.


ഈ വർഷത്തെ പതിപ്പിലെ പ്രമുഖ വാങ്ങലുകാരിൽ ആഹ (Aha), സീ (Zee), സ്പിരിറ്റ് മീഡിയ, ജിയോ ഹോട്ട്സ്റ്റാർ, സുരേഷ് പ്രൊഡക്ഷൻസ്, ഇ.ടി.വി വിൻ, വാച്ചോ, നോർത്ത്സ്റ്റാർ എൻ്റർടൈൻമെൻ്റ്, ആൽഫ പിക്ചേഴ്സ് എന്നിവർ ഉൾപ്പെടുന്നു. ഈ സംരംഭത്തിൻ്റെ ഭാഗമായി ഉള്ളടക്ക അവകാശങ്ങളുടെ ധനസമ്പാദനത്തിനായി 24 കോടി രൂപയുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും സാധ്യതയുള്ള പങ്കാളികളുമായി ചർച്ച ചെയ്യുകയും ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു പറഞ്ഞു: “ഈ പരിപാടി വിനോദ വ്യവസായത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിൽപ്പനക്കാരേയും വാങ്ങലുകാരേയും ഒരൊറ്റ വേദിയിലേക്ക് കൊണ്ടുവരുന്നത് ഇന്ത്യയുടെ വിനോദ വ്യാപാരത്തിന് കൂടുതൽ ഊർജ്ജം നൽകും. ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിച്ചതുപോലെ, സർഗ്ഗാത്മകതയും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന വേവ്സ് സംരംഭം വിനോദ മേഖലയെ പരിവർത്തനം ചെയ്യും.”

ഇന്ത്യാജോയ് വേദിയിൽ നടന്ന വേവ്സ് ബസാറുമായുള്ള സഹകരണം ഈ സംരംഭത്തിന് കൂടുതൽ ശക്തി പകർന്നു. പ്രാരംഭ ഘട്ട സ്റ്റുഡിയോകളെ പരിപോഷിപ്പിക്കാനും "ഇന്ത്യയിൽ സൃഷ്ടിക്കുക" എന്ന ഉള്ളടക്കത്തെ ആഗോള പ്രേക്ഷകർക്കായി പ്രോത്സാഹിപ്പിക്കാനും ഇത് സഹായിച്ചു.

ആവേശകരമായ പങ്കാളിത്തവും സ്വാധീനം ചെലുത്തുന്ന ബിസിനസ്സ് ഫലങ്ങളും ഉപയോഗിച്ച് ഇന്ത്യാജോയ് ബി2ബി 2025 ലെ വേവ്സ് ബസാർ ഇന്ത്യയുടെ സൃഷ്ടിപരമായ വ്യവസായങ്ങളിലുടനീളം സഹകരണം, നവീകരണം, വളർച്ച എന്നിവ നയിക്കുന്ന ഒരു മുൻനിര പ്ലാറ്റ്‌ഫോം എന്ന നിലയിൽ അതിൻ്റെ പങ്ക് വീണ്ടും ശക്തിപ്പെടുത്തി.

ഇന്ത്യ ജോയ് 2025 ലെ 'ഇന്ത്യയിൽ നിർമിക്കുക' മത്സര വിജയികളുടെ പ്രദർശനം

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ പിന്തുണയോടെ നടത്തിയ 'ഇന്ത്യയിൽ നിർമിക്കുക' മത്സര വിജയികളുടെ പ്രദർശനവും ഇന്ത്യാജോയ് 2025 ലെ വേവ്സ് ബസാർ പവലിയനിൽ സംഘടിപ്പിച്ചു. AVGC–XR മേഖലയിൽ നിന്നുള്ള 20 ലധികം വിജയികൾ അവരുടെ അതിനൂതനമായ പ്രോജക്റ്റുകൾ അവതരിപ്പിച്ചു. ഇതിൽ VR ഹെഡ്‌സെറ്റുകൾ, വിദ്യാഭ്യാസ സാങ്കേതിക ഉപകരണങ്ങൾ, ഗെയിമിംഗ് പ്രോട്ടോടൈപ്പുകൾ, ആനിമേഷൻ സിനിമകൾ, സിനിമാറ്റിക് IP-കൾ എന്നിവ ഉൾപ്പെടുന്നു. ആനിമേഷൻ ഫിലിം മത്സരം, ഇന്നൊവേറ്റ് 2 എഡ്യൂക്കേറ്റ് ഹാൻഡ്ഹെൽഡ് ഉപകരണ ചലഞ്ച്, വേവ്സ് അവാർഡ്സ് ഓഫ് എക്‌സലൻസ്, XR ക്രിയേറ്റർ ഹാക്കത്തോൺ, അൺറിയൽ സിനിമാറ്റിക് ചലഞ്ച് തുടങ്ങിയ മത്സരങ്ങളിലൂടെ വികസിപ്പിച്ചെടുത്തവയാണ് ഈ പ്രോജക്റ്റുകൾ.

ഈ യുവ നൂതനാശയക്കാർ മന്ത്രാലയം സെക്രട്ടറി (I&B) ശ്രീ സഞ്ജയ് ജാജുവുമായി സംവദിക്കുകയും വേവ്സ് സംരംഭത്തിന് കീഴിലുള്ള അവരുടെ സൃഷ്ടിപരമായ യാത്രകളും ഇൻകുബേഷൻ അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്തു. സാധ്യതയുള്ള നിക്ഷേപകരുമായും സ്റ്റുഡിയോകളുമായും സ്രഷ്ടാക്കളെ ബന്ധിപ്പിക്കുന്ന ഒരു B2B മാർക്കറ്റ് പ്ലയ്‌സായ പിച്ച് ടു ഡീലിൽ നിരവധി പങ്കാളികൾ അവരുടെ ഐപികൾ അവതരിപ്പിച്ചു.

****


(Release ID: 2188951) Visitor Counter : 9