പ്രധാനമന്ത്രിയുടെ ഓഫീസ്
ആത്മവിശ്വാസമുള്ളതും, സ്വാശ്രയത്വമുള്ളതും, ഉയിർത്തെഴുന്നേൽക്കുന്നതുമായ ഒരു വികസിത് ഭാരത് 2047 എന്ന നമ്മുടെ ദർശനത്തെ നമ്മുടെ ദേശീയ ഗീതമായ 'വന്ദേമാതരം' എങ്ങനെ പ്രചോദിപ്പിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
Posted On:
07 NOV 2025 2:54PM by PIB Thiruvananthpuram
ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നിത്യഗീതമായ ഭാരതത്തിന്റെ ദേശീയ ഗീതത്തെക്കുറിച്ച് കേന്ദ്ര മന്ത്രി ശ്രീ അമിത് ഷാ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. "ആത്മവിശ്വാസമുള്ളതും, സ്വാശ്രയത്വമുള്ളതും, ഉയിർത്തെഴുന്നേൽക്കുന്നതുമായ വികസിത് ഭാരത് 2047 എന്ന നമ്മുടെ ദർശനത്തെ വന്ദേമാതരം തുടർന്നും പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു", ശ്രീ മോദി പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ അമിത് ഷായ്ക്ക് മറുപടിയായി X-ൽ പ്രധാനമന്ത്രി കുറിച്ചു:
“വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിൽ, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നിത്യഗാനമായ ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച ഭാരതത്തിന്റെ ദേശീയഗീതത്തെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ @AmitShah എഴുതുന്നു. കൊളോണിയൽ ഭരണത്തിന്റെ ഇരുണ്ട കാലത്ത് എഴുതിയ ഈ ഗാനം, സാംസ്കാരിക അഭിമാനവും നാഗരിക ദേശീയതയും സംയോജിപ്പിച്ച് ഉണർവിന്റെ പ്രഭാതഗീതമായി മാറിയതെങ്ങനെയെന്ന് അദ്ദേഹം സ്മരിക്കുന്നു.
ആത്മവിശ്വാസമുള്ള, സ്വാശ്രയത്വമുള്ള, ഉയിർത്തെഴുന്നേൽക്കുന്ന വികസിത് ഭാരത് 2047 എന്ന നമ്മുടെ ദർശനത്തിന് വന്ദേമാതരം തുടർന്നും പ്രചോദനം നൽകുന്നുണ്ടെന്ന് അദ്ദേഹം കുറിക്കുന്നു. ലേഖനം വായിക്കുക.”
***
NK
(Release ID: 2187353)
Visitor Counter : 10