പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സഹകരണ സ്ഥാപനങ്ങളുടെ ആഗോള റാങ്കിംഗിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ അമുലിനും ഇഫ്‌കോയ്ക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം

प्रविष्टि तिथि: 05 NOV 2025 10:04PM by PIB Thiruvananthpuram

സഹകരണ സ്ഥാപനങ്ങളുടെ ആഗോള റാങ്കിംഗിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ഇന്ത്യയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളായ അമുലിനെയും ഇഫ്കോയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

"ഇന്ത്യയുടെ സഹകരണ മേഖല ഊർജ്ജസ്വലമാണ്, നിരവധി ജീവിതങ്ങളെ അത് പരിവർത്തനം ചെയ്യുന്നു. വരും കാലങ്ങളിൽ ഈ മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ ​ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്," ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

"അമുലിനും ഇഫ്‌കോയ്ക്കും അഭിനന്ദനങ്ങൾ. ഇന്ത്യയുടെ സഹകരണ മേഖല ഊർജ്ജസ്വലമാണ്, നിരവധി ജീവിതങ്ങളെ അത് പരിവർത്തനം ചെയ്യുന്നു. വരും കാലങ്ങളിൽ ഈ മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്."

***

SK


(रिलीज़ आईडी: 2186819) आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Kannada