പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് മിഷന്‍ കാഴ്ചപ്പാടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സ്വച്ഛത സ്ഥാപനവത്കരിക്കുക, ഓഫീസ് പരിസരം മനോഹരമാക്കുക, തീരുമാനമെടുക്കുന്നതിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നീ പ്രാഥമിക ലക്ഷ്യങ്ങളോടെ 2025 ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 31 വരെ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുമുള്ള പ്രത്യേക കാമ്പയിന്‍ 5.0 കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിജയകരമായി പൂര്‍ത്തിയാക്കി .
പ്രത്യേക കാമ്പയിന്‍ 5.0 യുടെ നേട്ടങ്ങള്‍
1272 ഔട്ട്‌ഡോര്‍ കാമ്പെയ്‌നുകള്‍ നടത്തുകയും 2073 സ്ഥലങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു. ആകെ 2,62,391 കിലോഗ്രാം പാഴ് വസ്തുക്കള്‍ സംസ്‌കരിച്ചതില്‍ നിന്ന് 40,381 കിലോഗ്രാം ഇ-മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി 1.37 കോടി രൂപയുടെ വരുമാനവും 77,348 ചതുരശ്ര അടി സ്ഥലം സ്വതന്ത്രമാക്കപ്പെട്ടു. ആകെ 174 വാഹനങ്ങളാണ് ഒഴിവാക്കിയത്. റെക്കോര്‍ഡ് മാനേജ്‌മെന്റിന്റെ കീഴില്‍ 35,281 ഭൗതിക ഫയലുകള്‍ പരിശോധിച്ചു. അതില്‍ 11,389 ഫയലുകള്‍ നീക്കം ചെയ്യുകയും 1,486 ഇ-ഫയലുകള്‍ അവലോകനം ചെയ്യുകയും 289 എണ്ണം ക്ലോസ് ചെയ്യുകയും ചെയ്തു. കാമ്പയിനിനിടെ ആകെ 489 പൊതുജന പരാതികളും 121 പൊതുജന പരാതി അപ്പീലുകളും 19 എം.പി റഫറന്‍സുകളും, 2 സംസ്ഥാന സര്‍ക്കാര്‍ റഫറന്‍സുകളും, 2 പി.എം.ഒ റഫറന്‍സുകളും തീര്‍പ്പാക്കി.
ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും പൊതുജന പങ്കാളിത്തത്തിനുമായി അച്ചടി, ഇലക്ട്രോണിക്‌സ്, സമൂഹ മാധ്യമങ്ങള്‍ എന്നിവയിലൂടെയാണ് കാമ്പയിനിന്റെ പ്രചാരണം നടത്തിയത്.
സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു ആഴ്ചതോറും കാമ്പയിനിന്റെ പുരോഗതി അവലോകനം ചെയ്തു. മന്ത്രാലയത്തിന്റെ നോഡല്‍ ഓഫീസര്‍ ശ്രീ. ആര്‍.കെ ജെന(സീനിയര്‍ ഇക്കണോമിക് അഡൈ്വസര്‍) ഓരോ മീഡിയ യൂണിറ്റിലേയും നോഡല്‍ ഓഫീസര്‍മാരുമായി ദിവസേന പുരോഗതി നിരീക്ഷിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ മന്ത്രാലയത്തിന്റെ ഓഫീസുകള്‍ സന്ദര്‍ശിക്കുകയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു.
ഈ കാമ്പയിനിനിടെ മന്ത്രാലയവും അതിന്റെ ഫീല്‍ഡ് ഓഫീസുകളും നിരവധി മികച്ച സമ്പ്രദായങ്ങള്‍ ഏറ്റെടുത്തു. അവയില്‍ ചിലത് ചുവടെയുള്ള ചിത്രങ്ങളില്‍ പ്രതിഫലിച്ചിരിക്കുന്നു.
1. അഹമ്മദാബാദ് ആകാശവാണിയുടെ അതിര്‍ത്തി മതില്‍ സൗന്ദര്യവത്കരണം
മാധ്യമങ്ങളേയും വിനോദ മേഖലയേയും പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളുടെ പെയിന്റിംഗുകള്‍ ഉപയോഗിച്ച് അഹമ്മദാബാദിലെ ഓള്‍ ഇന്ത്യ റേഡിയോ അതിന്റെ ഓഫീസ് പരിസരത്തെ അതിര്‍ത്തി മതില്‍ നവീകരിച്ചു.

2. കൊല്‍ക്കത്തയിലെ എസ്.ആര്‍.എഫ്.ടി.ഐ.യുടെ മാലിന്യത്തില്‍ നിന്ന് കലാസൃഷ്ടിയിലേക്ക്
എസ്.ആര്‍.എഫ്.ടി.ഐ യിലെ വിദ്യാര്‍ഥികള്‍ പഴയ പത്രങ്ങളും ഉപേക്ഷിച്ച കാര്‍ഡ്‌ബോര്‍ഡുകളും കൊണ്ടുണ്ടാക്കിയ ഒരു ബോഗന്‍വില്ല മരം കൊണ്ട് ഒരു ജാപ്പനീസ് വീടിന്റെ രൂപം പുനഃസൃഷ്ടിച്ചു. ഇത് പിന്നീട് ഒരു സിനിമാ സെറ്റില്‍ പ്രോപ്പായി ഉപയോഗിക്കുകയും ചെയ്തു.
3. കൊല്‍ക്കത്തയിലെ എസ്.ആര്‍.എഫ്.ടി.ഐ യിലെ മാലിന്യ ശേഖരണ മേഖലയുടെ സൗന്ദര്യവത്കരണം
സ്ഥാപനത്തിലെ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന വാറ്റ് ഏരിയ എസ്.ആര്‍.എഫ്.ടി.ഐ മനോഹരമാക്കി.
4. ഐ.ഐ.എം.സി കോട്ടയം കുളം നിര്‍മ്മിക്കുന്നു
ജലക്ഷാമം നേരിടുന്ന കാമ്പസിന്റെ വിദൂര പ്രദേശത്ത് ഐ.ഐ.എം.സി കോട്ടയം, ഒരു കുളം നിര്‍മ്മിച്ചു വരുന്നു.
5. മെയിന്‍ സെക്രട്ടറിയേറ്റിലെ മുറി സൗന്ദര്യവത്കരണം
മെയിന്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ശാസ്ത്രി ഭവനിലെ രാജ്ഭാഷാ ഡിവിഷനിലെ 116A മുറി മനോഹരമാക്കി.
കാമ്പയിന്‍ കാലയളവില്‍ നടന്ന ചില പ്രധാന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍:
അവബോധം വളര്‍ത്തുന്നതിനായി കാമ്പയിനിനിടെ സി.ബി.സി ഭുവനേശ്വര്‍ പുരി ബസ് സ്റ്റാന്‍ഡില്‍ ഒരു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഡി.ഡി.കെ പ്രയാഗ്‌രാജിന്റെ ശുചീകരണം
മുമ്പും ശേഷവും
ഡി.പി.ഡി തിരുവനന്തപുരത്ത് ശുചിത്വ യജ്ഞം
മന്ത്രാലയത്തിന്റെ ഓഫീസുകളിലേക്കുള്ള ബഹുമാനപ്പെട്ട കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയുടെ സന്ദര്‍ശനം
മെയിന്‍ സെക്രട്ടറിയേറ്റ്,ശാസ്ത്രി ഭവന്‍,ന്യൂഡല്‍ഹി:
ദൂരദര്‍ശന്‍ ഭവന്‍,ന്യൂഡല്‍ഹി
ആകാശവാണി ഭവന്‍,ന്യൂഡല്‍ഹി
****