പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തഖത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിൽ പ്രാർത്ഥന നടത്തി പ്രധാനമന്ത്രി

Posted On: 02 NOV 2025 10:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം തഖത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിൽ പ്രാർത്ഥന നടത്തി.

തഖത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിൽ പ്രാർത്ഥിക്കുന്നത് വളരെ ദിവ്യമായ ഒരു അനുഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിഖ് ഗുരുക്കന്മാരുടെ മഹത്തായ തത്വസംഹിതകൾ മുഴുവൻ മനുഷ്യരാശിയെയും പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുമായി ഈ ഗുരുദ്വാരയ്ക്ക് വളരെ അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ധൈര്യവും നീതിയോടുള്ള പ്രതിബദ്ധതയും വളരെയധികം പ്രചോദനം നൽകുന്നതാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

തഖത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിൽ നിന്നുള്ള കാഴ്ചകളും പ്രധാനമന്ത്രി പങ്കുവെച്ചു.

പ്രധാനമന്ത്രി X-ൽ കുറിച്ചു;

“ഇന്ന് വൈകുന്നേരം തഖത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിൽ പ്രാർത്ഥിക്കുന്നത് വളരെ ദിവ്യമായ ഒരു അനുഭവമായിരുന്നു. സിഖ് ഗുരുക്കന്മാരുടെ മഹത്തായ തത്വസംഹിതകൾ മുഴുവൻ മനുഷ്യരാശിയെയും പ്രചോദിപ്പിക്കുന്നു. ഈ ഗുരുദ്വാരയ്ക്ക് ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുമായി വളരെ അടുത്ത ബന്ധമുണ്ട്, അദ്ദേഹത്തിന്റെ ധൈര്യവും നീതിയോടുള്ള പ്രതിബദ്ധതയും വളരെയധികം പ്രചോദനം നൽകുന്നു.”

“തഖത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിൽ നിന്നുള്ള ചില കാഴ്ചകൾ ഇതാ.”

“ਅੱਜ ਸ਼ਾਮ ਤਖ਼ਤ ਸ੍ਰੀ ਹਰਿਮੰਦਰ ਜੀ ਪਟਨਾ ਸਾਹਿਬ ਵਿਖੇ ਅਰਦਾਸ ਕਰਨਾ ਬਹੁਤ ਹੀ ਬ੍ਰਹਮ ਅਨੁਭਵ ਸੀ। ਸਿੱਖ ਗੁਰੂਆਂ ਦੀਆਂ ਮਹਾਨ ਸਿੱਖਿਆਵਾਂ ਸਮੁੱਚੀ ਮਨੁੱਖਤਾ ਨੂੰ ਪ੍ਰੇਰਿਤ ਕਰਦੀਆਂ ਹਨ। ਇਸ ਗੁਰਦੁਆਰੇ ਨਾਲ ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ ਦਾ ਬਹੁਤ ਨੇੜਲਾ ਸਬੰਧ ਹੈ, ਜਿਨ੍ਹਾਂ ਦੀ ਹਿੰਮਤ ਅਤੇ ਨਿਆਂ ਪ੍ਰਤੀ ਵਚਨਬੱਧਤਾ ਬਹੁਤ ਪ੍ਰੇਰਨਾਦਾਇਕ ਹੈ।”


“ਪੇਸ਼ ਹਨ ਤਖਤ ਸ੍ਰੀ ਹਰਿਮੰਦਰ ਜੀ ਪਟਨਾ ਸਾਹਿਬ ਦੀਆਂ ਕੁਝ ਝਲਕੀਆਂ”

“തഖത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിൽ, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും മാതാ സാഹിബ് കൗർ ജിയുടെയും വിശുദ്ധ ജോർ സാഹിബിന്റെ (വിശുദ്ധ പാദുകങ്ങൾ) ദർശനം നടത്തി. എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾ ചേർന്ന ദിവ്യ ഗുരു ചരൺ യാത്രയ്ക്ക് ശേഷമാണ് ഇവ പട്നയിൽ എത്തിയത്. പട്നയിൽ വന്ന് ഇവയുടെ ദർശനം നടത്താൻ ആളുകളെ പ്രേരിപ്പിക്കുന്നു. “

““ਤਖ਼ਤ ਸ੍ਰੀ ਹਰਿਮੰਦਰ ਜੀ ਪਟਨਾ ਸਾਹਿਬ ਵਿਖੇ, ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ ਅਤੇ ਮਾਤਾ ਸਾਹਿਬ ਕੌਰ ਜੀ ਦੇ ਪਵਿੱਤਰ ਜੋੜੇ ਸਾਹਿਬ ਦੇ ਦਰਸ਼ਨ ਕੀਤੇ। ਉਹ ਬ੍ਰਹਮ ਗੁਰੂ ਚਰਨ ਯਾਤਰਾ ਤੋਂ ਬਾਅਦ ਪਟਨਾ ਆਏ ਹਨ, ਜਿਸ ਵਿੱਚ ਹਰ ਵਰਗ ਦੇ ਲੋਕ ਸ਼ਾਮਲ ਹੋਏ ਸਨ। ਲੋਕਾਂ ਨੂੰ ਪਟਨਾ ਆਉਣ ਅਤੇ ਉਨ੍ਹਾਂ ਦੇ ਦਰਸ਼ਨ ਕਰਨ ਦੀ ਤਾਕੀਦ ਹੈ।” “


***

SK


(Release ID: 2185728) Visitor Counter : 5