പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ യൂത്ത് ഗെയിംസ് 2025ലെ ചരിത്രപ്രകടനത്തിന് യുവ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 02 NOV 2025 1:09PM by PIB Thiruvananthpuram

ഏഷ്യൻ യൂത്ത് ഗെയിംസ് 2025-ൽ 48 മെഡലുകൾ നേടി തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച യുവ കായികതാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

 “ശ്രദ്ധേയമായ 48 മെഡലുകൾ നേടി നമ്മുടെ യുവ കായികതാരങ്ങൾ ഏഷ്യൻ യൂത്ത് ഗെയിംസ് 2025-ൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ചരിത്രം കുറിച്ചിരിക്കുന്നു. കായിക സംഘത്തിന് അഭിനന്ദനങ്ങൾ. അവരുടെ അഭിനിവേശവും നിശ്ചയദാർഢ്യവും കഠിനാധ്വാനവും വ്യക്തമാണ്. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും.”

 

-NK-

(रिलीज़ आईडी: 2185441) आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें: Odia , Bengali , English , Urdu , Marathi , हिन्दी , Manipuri , Assamese , Punjabi , Gujarati , Tamil , Telugu , Kannada