യുവജനകാര്യ, കായിക മന്ത്രാലയം
2025ലെ ദേശീയ കായിക പുരസ്‌കാരം: ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
Posted On:
28 OCT 2025 5:14PM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം 2025ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ - മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡുകൾ, അർജുന അവാർഡ്, അർജുന അവാർഡ് (ലൈഫ് ടൈം), ദ്രോണാചാര്യ അവാർഡ്, രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാർ (ആർകെപിപി) എന്നിവയ്‌ക്കായി 2025 സെപ്റ്റംബർ 29ന് അപേക്ഷകൾ ക്ഷണിച്ചിരുന്നു. വിജ്ഞാപനം മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റായ www.yas.nic.in ൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്.
നിലവിൽ, അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2025 ഒക്ടോബർ 28 ൽ നിന്ന് 2025 നവംബർ 4 (ചൊവ്വാഴ്ച) വരെ നീട്ടിയിരിക്കുന്നു. പ്രസ്തുത പുരസ്കാരങ്ങൾക്കായി യോഗ്യരായ കായികതാരങ്ങൾ/പരിശീലകർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ dbtyas-sports.gov.in എന്ന പ്രത്യേക പോർട്ടലിൽ സ്വയം ഓൺലൈനായി അപേക്ഷിക്കണം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ/സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ/അംഗീകൃത ദേശീയ കായിക ഫെഡറേഷനുകൾ/ കായിക പ്രോത്സാഹന ബോർഡുകൾ/സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ഗവൺമെൻ്റുകൾ എന്നിവക്കും ഇതുപ്രകാരം അറിയിപ്പ് നൽകിയിട്ടുണ്ട്. പുരസ്കാരത്തിനായി അപേക്ഷിക്കുന്ന എല്ലാ ഗവണ്മെൻ്റ് ജീവനക്കാരും വിജിലൻസ് ക്ലിയറൻസ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. 2025 നവംബർ 04 ചൊവ്വാഴ്ചക്ക് ശേഷം ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ പുരസ്കാരത്തിനായി പരിഗണിക്കുന്നതല്ല.
****
(Release ID: 2183488)
Visitor Counter : 4