പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭക്ഷ്യസംസ്കരണം ശക്തിപ്പെടുത്തുന്നത് ദേശീയ സുരക്ഷയ്ക്കുള്ള തന്ത്രപരമായ മുൻഗണനയാണെന്ന് വിവരിക്കുന്ന ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

Posted On: 27 OCT 2025 12:37PM by PIB Thiruvananthpuram

ഇന്ത്യയുടെ ആഭ്യന്തര ഭക്ഷ്യ സംസ്കരണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത ദേശീയ സുരക്ഷ, ഗ്രാമീണ സമൃദ്ധി, സാമ്പത്തിക പ്രതിരോധശേഷി എന്നിവ ഉറപ്പാക്കുന്നതിൽ വഹിക്കുന്ന നിർണായക പങ്ക് അടിവരയിട്ട് ഉറപ്പിക്കുന്ന കേന്ദ്രമന്ത്രി ശ്രീ നിർമ്മല സീതാരാമൻ്റെ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

നിർമ്മല സീതാരാമൻ്റെ ഓഫീസ് എക്സിൽ പങ്കുവെച്ച പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ കുറിച്ചു:

“ആഭ്യന്തര ഭക്ഷ്യ സംസ്കരണ ശേഷി ശക്തിപ്പെടുത്തുന്നത് ഒരു ദേശീയ സുരക്ഷാ മുൻഗണനയാണെന്ന് കേന്ദ്ര ധനമന്ത്രി ശ്രീ @nsitharaman എടുത്തുകാണിക്കുന്നു.

‘ഒരു ജില്ല ഒരു ഉൽപ്പന്നം’ എന്ന കാഴ്ചപ്പാടുമായി യോജിച്ചുള്ള സംരംഭങ്ങൾ എങ്ങനെയാണ് കർഷകരെ ശാക്തീകരിക്കുന്നതെന്നും പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതെന്നും ഗ്രാമീണ സ്വയംപര്യാപ്തതയെ പ്രോത്സാഹിപ്പിക്കുന്നതെന്നും മന്ത്രി അടിവരയിടുന്നു.

വായിക്കുക!”

***

NK


(Release ID: 2182863) Visitor Counter : 8