പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

‘നഹായ്-ഖായ്’ പുണ്യകർമത്തോടെ ഛഠ് മഹാപർവിനു തുടക്കംകുറിക്കുന്ന വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Posted On: 25 OCT 2025 9:06AM by PIB Thiruvananthpuram

‘നഹായ്-ഖായ്’ പുണ്യകർമത്തോടെ ഛഠ് മഹാപർവിനു തുടക്കംകുറിക്കുന്ന വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
 

‘നഹായ്-ഖായ്’ എന്ന പരമ്പരാഗത ചടങ്ങോടെ ഇന്നാരംഭിക്കുന്ന ‘ഛഠ് മഹാപർവി’ന്റെ പുണ്യവേളയിൽ രാജ്യത്തും ലോകമെമ്പാടുമുള്ള ഭക്തർക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. വ്രതമനുഷ്ഠിക്കുന്നവരുടെ അചഞ്ചലമായ ഭക്തിക്കു പ്രധാനമന്ത്രി ആദരമർപ്പിക്കുകയും നാലുദിവസത്തെ ഈ ആഘോഷത്തിന്റെ അഗാധമായ സാംസ്കാരികപ്രാധാന്യം എടുത്തുകാട്ടുകയും ചെയ്തു.

ഛഠിന് ആഗോളതലത്തിൽ വർധിച്ചുവരുന്ന അംഗീകാരം ശ്രീ മോദി എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യൻ കുടുംബങ്ങൾ ഹൃദയംഗമമായ ഭക്തിയോടെ ഈ ആചാരങ്ങളിൽ പങ്കുചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ അവസരത്തിന്റെ ഓർമയ്ക്കായി, ‘ഛഠീ മൈയാ’ക്കായി സമർപ്പിച്ചിരിക്കുന്ന ഭക്തിഗാനം പ്രധാനമന്ത്രി പങ്കിട്ടു. അതിന്റെ ആത്മീയ ചൈതന്യത്തിൽ ലയിക്കാൻ അദ്ദേഹം ഏവരെയും ക്ഷണിച്ചു.

എക്സിലെ ത്രെഡ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“नहाय-खाय के पावन अनुष्ठान के साथ आज से चार दिवसीय महापर्व छठ का शुभारंभ हो रहा है। बिहार सहित देशभर के श्रद्धालुओं को मेरी हार्दिक शुभकामनाएं। सभी व्रतियों को मेरा नमन और वंदन!”

“हमारी संस्कृति का यह विराट उत्सव सादगी और संयम का प्रतीक है, जिसकी पवित्रता और नियम-निष्ठा अतुलनीय है। इस पावन अवसर पर छठ के घाटों पर जो दृश्य दिखाई देता है, उसमें पारिवारिक और सामाजिक सद्भाव की अद्भुत प्रेरणा होती है। छठ की प्राचीन परंपरा का हमारे समाज पर बहुत गहरा प्रभाव रहा है।”

“आज विश्व के कोने कोने में छठ को संस्कृति के महाउत्सव के रूप में मनाया जाता है। पूरी दुनिया में रहने वाले भारतवंशी परिवार, इसकी परंपराओं में पूरी आत्मीयता से सम्मिलित होते हैं। मेरी कामना है कि छठी मइया सबको अपना भरपूर आशीर्वाद दें।”

“छठ महापर्व आस्था, उपासना और प्रकृति प्रेम का एक अनूठा संगम है। इसमें जहां अस्ताचलगामी और उदीयमान सूर्यदेव को अर्घ्य दिया जाता है, वहीं प्रसाद में भी प्रकृति के विविध रंग समाहित होते हैं। छठ पूजा के गीत और धुनों में भी भक्ति और प्रकृति का अद्भुत भाव भरा होता है।”

“मेरा सौभाग्य है कि कल ही, मुझे बेगूसराय जाने का अवसर मिला था। बिहार कोकिला शारदा सिन्हा जी का बेगूसराय से आत्मीय रिश्ता रहा है। शारदा सिन्हा जी और बिहार के कई लोक कलाकारों ने अपने गीतों से, छठ के उत्सव को एक अलग भाव से जोड़ा है।”

“आज इस महापर्व पर मैं आज आप सभी के साथ छठी मइया के ऐसे गीतों को साझा कर रहा हूं, जिन्हें सुनकर हर कोई मंत्रमुग्ध हो जाएगा।

https://m.youtube.com/watch?v=6e6Hp6R5SVU”
 

 

-SK-

(Release ID: 2182377) Visitor Counter : 8