വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
വിമുക്ത സൈനികർക്കായുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതിയുടെ (ECHS) ഗുണഭോക്താക്കൾക്കായി തപാൽ വകുപ്പ് മരുന്ന് വിതരണ സേവനം ആരംഭിച്ചു
Posted On:
17 OCT 2025 1:54PM by PIB Thiruvananthpuram
വിമുക്ത സൈനികർക്കായുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതി (ECHS) പ്രകാരം, ECHS പോളിക്ലിനിക്കുകളിൽ ലഭ്യമല്ലാത്ത മരുന്നുകളുടെ ബുക്കിംഗ്, സംഭരണം, വീട്ടിൽ എത്തിച്ചുനൽകൽ എന്നിവ സുഗമമാക്കുന്നതിന് വിമുക്ത സൈനിക വകുപ്പുമായി സഹകരിച്ച് തപാൽ വകുപ്പ് ഒരു പ്രത്യേക സേവനം ആരംഭിച്ചു.
ഈ സംരംഭത്തിന് കീഴിൽ, ECHS പോളിക്ലിനിക്കുകളിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സംരംഭക പൊതു സേവന കേന്ദ്രങ്ങൾ വഴി മരുന്നുകൾ സംഭരിക്കുകയും പാക്കേജ് ചെയ്യുകയും ചെയ്യും. തുടർന്ന് ഇത് ഇന്ത്യ പോസ്റ്റിന്റെ വിശ്വസ്ത വിതരണ ശൃംഖലയിലൂടെ ഉപഭോക്താവിന്റെ വീട്ടിലെത്തിച്ചു നൽകും. മരുന്നുകൾ രാജ്യത്തിന്റെ എല്ലാ കോണിലുമുള്ള ECHS ഗുണഭോക്താക്കളിലേക്ക് കാര്യക്ഷമവും സുരക്ഷിതവുമായി എത്തുന്നുണ്ടെന്ന് ഈ ക്രമീകരണം ഉറപ്പാക്കുന്നു.
ഡൽഹിയിൽ 2025 ജൂലൈ 31 ന് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ആരംഭിച്ച ഈ സേവനത്തിന് പ്രോത്സാഹജനകമായ പ്രതികരണം ലഭിക്കുകയും പിന്നീട് ഹരിയാന, ഉത്തർപ്രദേശ് എന്നിവ ഉൾക്കൊള്ളുന്ന NCR മേഖലയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ പൈലറ്റ് പദ്ധതിയിലൂടെ 1700-ലധികം മരുന്ന് പാക്കറ്റുകൾ വിജയകരമായി എത്തിച്ചു നൽകിയതിന്റെ അടിസ്ഥാനത്തിൽ, രാജ്യത്തുടനീളമുള്ള 458 ഇസിഎച്ച്എസ് കേന്ദ്രങ്ങളുടെ സമഗ്രമായ മാപ്പിംഗ് പ്രവർത്തനം പൂർത്തിയാക്കി. 2025 ഒക്ടോബർ 17 മുതൽ രാജ്യമെമ്പാടും ഈ സേവനം ലഭ്യമാകും.
ക്ഷേമ പദ്ധതികൾക്കും പൊതുസേവനത്തിനുമായി വിപുലമായ തപാൽ ശൃംഖല പ്രയോജനപ്പെടുത്തുന്നതിനുള്ള തപാൽ വകുപ്പിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. ഇസിഎച്ച്എസ് ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി വിശ്വസനീയമായ രീതിയിൽ മരുന്നുകൾ വിതരണം ചെയ്യുന്നത് ഈ സേവന സംവിധാനം ഉറപ്പാക്കും. ഇത് രാഷ്ട്രനിർമ്മാണത്തിലും പൗരക്ഷേമത്തിലും വിശ്വസ്ത പങ്കാളിയെന്ന നിലയിൽ ഇന്ത്യാ പോസ്റ്റിന്റെ പങ്ക് ആവർത്തിച്ച് സ്ഥിരീകരിക്കുന്നു.
(Release ID: 2180341)
Visitor Counter : 80