പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ രവി നായിക്കിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
15 OCT 2025 8:58AM by PIB Thiruvananthpuram
ഗോവ ഗവൺമെന്റിലെ മന്ത്രിയായിരുന്ന ശ്രീ രവി നായിക്കിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഗോവയുടെ വികസന യാത്രയ്ക്ക് ഗണ്യമായ സംഭാവന നൽകിയ, പരിചയസമ്പന്നനായ ഭരണാധികാരിയും അർപ്പണബോധമുള്ള പൊതുപ്രവർത്തകനുമായി ശ്രീ നായിക് ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു. അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിൽ ശ്രീ നായിക്കിന് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ് പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
“ഗോവ ഗവൺമെന്റിലെ മന്ത്രിയായിരുന്ന ശ്രീ രവി നായിക് ജിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. ഗോവയുടെ വികസന പാതയെ സമ്പന്നമാക്കിയ പരിചയസമ്പന്നനായ ഭരണാധികാരിയും അർപ്പണബോധമുള്ള പൊതുപ്രവർത്തകനുമായി അദ്ദേഹം ഓർമ്മിക്കപ്പെടും. അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. ഈ ദുഃഖകരമായ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമുണ്ട്. ഓം ശാന്തി.”
***
SK
(Release ID: 2179216)
Visitor Counter : 12
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada