ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആരോഗ്യ സെക്രട്ടറി സിപിആർ അവബോധ വാരം (ഒക്ടോബർ 13–17) ഉദ്ഘാടനം ചെയ്തു

സിപിആറിൻ്റെ ജീവൻ രക്ഷാ പ്രാധാന്യത്തെക്കുറിച്ച് ഏവരെയും ബോധവത്കരിക്കുകയാണ് ലക്ഷ്യം

प्रविष्टि तिथि: 13 OCT 2025 1:14PM by PIB Thiruvananthpuram
അടിയന്തര ഘട്ടത്തിലുള്ള ജീവൻ രക്ഷാ പ്രക്രിയയാണ് കാർഡിയോപൾമണറി റെസസിറ്റേഷൻ (CPR). ഇത് ഹൃദയ സംബന്ധമായ ഗുരുതരമായ കേസുകളിൽ അതിജീവന സാധ്യത മെച്ചപ്പെടുത്തുന്നു. കാർഡിയോപൾമണറി റെസസിറ്റേഷനിൽ (CPR) ബഹുജന അവബോധം സൃഷ്ടിക്കുന്നതിനും പരിശീലനവും സമൂഹ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള CPR അവബോധ വാരത്തിന് (2025 ഒക്ടോബർ 13–17) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് തുടക്കം കുറിച്ചു . കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ ഈ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നും സിവിൽ സമൂഹത്തിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

 CPR നൽകുന്നതിൽ പൊതുജന അവബോധം വളർത്തിയെടുക്കേണ്ടതിൻ്റെ അടിയന്തര ആവശ്യകത, സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ എടുത്തുപറഞ്ഞു. "CPR എന്ന ലളിതമായ പ്രവൃത്തിയിലൂടെ പ്രധാന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹവും ഓക്സിജനും നിലനിർത്താൻ കഴിയും. ഇത്, പ്രൊഫഷണൽ സഹായം എത്തുന്നതുവരെ അതിജീവന സാധ്യത പലമടങ്ങ് വർദ്ധിപ്പിക്കുന്നു," അവർ കൂട്ടിച്ചേർത്തു.

 ഓരോ വീടിലും, സ്കൂളിലും, ഓഫീസിലും, പൊതു ഇടത്തിലും ഈ ജീവൻ രക്ഷാ സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ ഒരു വ്യക്തിയെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സിപിആർ അവബോധ വാരത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. 'ഇന്ത്യയിൽ പെട്ടെന്നുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയാഘാതം. അത്തരം കേസുകളിൽ ഏകദേശം 70% ആശുപത്രികൾക്ക് പുറത്താണ് സംഭവിക്കുന്നത്. അവിടെ ഉടനടി വൈദ്യസഹായം ലഭ്യമല്ല. ഈ നിർണായക സന്ദർഭങ്ങളിൽ, ഒരാൾ സമയബന്ധിതമായി സിപിആർ നൽകുന്നത് അതിജീവന സാധ്യത ഗണ്യമായി മെച്ചപ്പെടുത്തും. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത സംരംഭം ആരംഭിച്ചിരിക്കുന്നത്."

 സുസ്ഥിരമായ സമൂഹ കേന്ദ്രീകൃത ആരോഗ്യരക്ഷാ പരിശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 2025 ഒക്ടോബർ 13 മുതൽ 17 വരെ രാജ്യ വ്യാപകമായി സിപിആർ അവബോധ വാരം ആചരിക്കുന്നു. സിപിആറിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ അവബോധം സൃഷ്ടിക്കുന്നതിനും ശേഷി വികസനവും ലക്ഷ്യമിട്ടാണ് പരിപാടി. രാജ്യവ്യാപകമായി പ്രതിജ്ഞാ ചടങ്ങ്, സിപിആറിനെക്കുറിച്ച് നേരിട്ടും വെർച്വൽ രീതിയിലും പരിശീലന ക്ലാസുകൾ, വിദഗ്ദ്ധ ഇടപെടലുകൾ, പാനൽ ചർച്ചകൾ, മറ്റ് ഐഇസി പ്രവർത്തനങ്ങൾ എന്നിവ വാരാചരണത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്. സിപിആർ അവബോധ വാരത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ ആരോഗ്യ മേഖലയിൽ നിന്നുള്ള 15,000-ത്തിലധികം പങ്കാളികളും രാജ്യത്തുടനീളമുള്ള മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം MyGov, മൈ ഭാരത് പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് ഓൺലൈൻ പ്രതിജ്ഞയും CPR ക്വിസും തയ്യാറാക്കിയിട്ടുണ്ട്.

ഇവ https://quiz.mygov.in/quiz/quiz-cpr-awareness-week-2025/, https://pledge.mygov.in/save-a-life-cprhttps://mybharat.gov.in/quiz/quiz_dashboard/bUZNV2VOMUhDSTZXSzg3c1JJVzNuZz09 എന്നീ ലിങ്കുകളിൽ ലഭ്യമാണ്.
 
*****

(रिलीज़ आईडी: 2178803) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Tamil , Telugu , Kannada