പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചു

Posted On: 13 OCT 2025 7:19PM by PIB Thiruvananthpuram

രണ്ട് വർഷത്തിലേറെ തടവറയിലായിരുന്ന എല്ലാ ബന്ദികളുടെയും മോചനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്തു. അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിശ്ചയദാർഢ്യത്തിനുമുള്ള ആദരസൂചകമാണ് ഈ മോചനമെന്ന് അദ്ദേഹം പറഞ്ഞു.

മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങൾക്കും ശ്രീ മോദി പിന്തുണ അറിയിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു;

“രണ്ട് വർഷത്തിലേറെ തടവിൽ കഴിഞ്ഞ എല്ലാ ബന്ദികളുടെയും മോചനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവരുടെ സ്വാതന്ത്ര്യം അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നിശ്ചയദാർഢ്യത്തിനുമുള്ള ആദരസൂചകമായി നിലകൊള്ളുന്നു. മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു.

 

We welcome the release of all hostages after over two years of captivity. Their freedom stands as a tribute to the courage of their families, the unwavering peace efforts of President Trump and the strong resolve of Prime Minister Netanyahu. We support President Trump’s sincere…

— Narendra Modi (@narendramodi) October 13, 2025

 

***


(Release ID: 2178705) Visitor Counter : 7